വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അതും ഈ പ്രായത്തിൽ ; പക്ഷെ ഒരു നല്ല പങ്കാളിയെ കിട്ടിയാൽ കല്യാണം കഴിക്കും; തൻറെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് നടി ലക്ഷ്‌മി ഗോപാലസ്വാമി

2000ത്തില്‍ ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.മികച്ച ഭരതനാട്യ കലാകാരി കൂടിയാണ് ലക്ഷമി ഗോപാലസ്വാമി.കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, വാമനപുരം ബസ്‌റൂട്ട്, ബോയ്ഫ്രണ്ട്, കനകസിംഹാസനം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, സഹസ്രം, മത്തായി കുഴപ്പക്കാരനല്ല, കീര്‍ത്തിചക്ര, പരദേശി, സ്മാര്‍ട്ട് സിറ്റി,കാംബോജി, ഭ്രമരം, ഇവിടം സ്വര്‍ഗ്ഗമാണ്, ശിക്കാര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അവിവാഹിതയായ താരം കൊവിഡ് കാലത്ത് തനിക്ക് വിവാഹം കഴിക്കാന്‍ തോന്നിയതിനെക്കുറിച്ച് വെളിപ്പെടത്തിയിരുന്നു. വിവാഹം കഴിച്ച് നല്ലൊരു പങ്കാളി തനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ ഏകാന്തത അനുഭവപ്പെട്ടു എന്നും പിന്നീട് കാര്യങ്ങളെല്ലാം മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി പരിപാടിയില്‍ പങ്കെടുക്കവേ ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടി ”‘ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയും സമാധാനം ഉള്ളവളുമാണ്. വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തില്‍. പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ. അതിന് വേണ്ടി ടെന്‍ഷനടിച്ച്‌ നടക്കുകയല്ല ഞാന്‍. നിങ്ങള്‍ ജീവിതം നന്നായി കൊണ്ട് പോവുക. അതിലൊരു പങ്കാളിയെ കിട്ടിയാല്‍ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോള്‍ ആ സ്‌റ്റേജിലാണ് ” എന്നാണ്‌.

കൊവിഡ് സമയത്ത് താന്‍ കുറേ കാര്യങ്ങള്‍ ആസ്വദിച്ചു എന്നും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നതിനാല്‍ ഔട്ട് സൈഡ് ക്ലീന്‍, മൈന്‍ഡ് ക്ലീനിംങ്, ഹാര്‍ട്ട് ക്ലീനിംങ് തുടങ്ങി എല്ലാത്തരം ക്ലീനിംങ് നടത്തി എന്നും താരം പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങ്, അതിന് ശേഷം അതിഥിയായി പോവുന്നു, തുടങ്ങി ഒരുപാട് പ്രഷറുകള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് അതൊന്നുമില്ല.ഡാന്‍സ് പ്രോഗ്രാമുകള്‍ പോലും ഇല്ലായിരുന്നു.

തനിക്ക് എപ്പോഴും തന്റെ അഭിനയത്തെക്കുറിച്ച് സംശയം ഉണ്ടാവുമെന്നും സംവിധായകന്‍ ഓക്കെ പറഞ്ഞാല്‍ പിന്നെ പിന്നെ മിണ്ടില്ലെന്നും അതല്ലെങ്കില്‍ ഒരു തവണ കൂടി ചെയ്യാം സാര്‍ എന്ന് പറഞ്ഞ് പുറകേ പോകാറാണ് പതിവെന്നും താരം പറയുന്നു. അതുകൊണ്ട് തന്നെ നടന്‍ ജയറാം ലക്ഷ്മി ഗോപാലസ്വാമിയെ വിളിക്കുന്നത് ഡൗട്ട് റാണി എന്നാണ്. തനിക്ക് സംതൃപ്തി വരാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നത് എന്നും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.

x