അഭിനയിച്ചും ചികിത്സിച്ചും കിട്ടുന്ന കാശൊക്കെ ഗോപിക എന്ത് ചെയ്യുന്നെന്ന് അറിയാമോ? ; കയ്യടിച്ചു സോഷ്യൽ മീഡിയ

മലയാളി മിനി സ്‌ക്രീൻ പ്രേഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം എന്ന പരമ്പര. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച താരങ്ങളെ കൊണ്ടും വളരെ പെട്ടന്നായിരുന്നു സാന്ത്വനം പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയത്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായിരുന്നു സാന്ത്വനം, അതുകൊണ്ടു തന്നെ സീരിയൽ വിരോധികളായിരുന്നവരെ പോലും ആരാധകരാക്കിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സാന്ത്വനം കുടുംബത്തിലെ താരങ്ങൾ എല്ലാം തന്നെ ഇന്ന് സീരിയൽ ആരധകരുടെ കുടുബത്തിലെ അംഗങ്ങളെ പോലെയായി മാറിക്കഴിഞ്ഞു.


നിലവിൽ സീരിയൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സാന്ത്വനത്തിലെ നായകനും നായികയുമാണ് സജിനും ഗോപികയും. ഒരുപക്ഷേ സിനിമാ സൂപ്പർതാരങ്ങളെ പോലെത്തന്നെ ആരാധകർ കാണും ഇരുവർക്കും. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ നിരവധി ഫാൻസ്‌ ഗ്രൂപ്പുകളാണ് ഇരുവർക്കും ഉള്ളത്. അഞ്ജലിയായി എത്തുന്ന ഗോപികയും ശിവനായി എത്തുന്ന സജിനും ഇന്ന് സീരിയലിലെ സൂപ്പര്താരങ്ങളാണ് എന്ന് തന്നെ പറയാം. അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക. ബാലതാരമായി ആയിരുന്നു ഗോപികയുടെ അരങ്ങേറ്റം.

ബിജു മേനോൻ നായകനായ 2001 ൽ റിലീസ് ചെയ്ത ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു ഗോപികയുടെ അഭിനയ രംഗത്തേക്കുള്ള രംഗപ്രവേശം. അതിനു ശേഷം മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മകളായി ഗോപികയും അനുജത്തി കീർത്തനയും വേഷമിട്ടിരുന്നു. എന്നാൽ പിന്നീട് സിനിമ വിട്ട താരം സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. അമ്മത്തൊട്ടിൽ മാങ്കല്യം കബനി തുടങ്ങിയ സീരിയലുകളിൽ വേഷമിട്ട താരം ഇപ്പോൾ സാന്ത്വനാം വരെ എത്തി നിൽക്കുകയാണ്. അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക.

സോഷ്യൽ ലോകത്തും ഗോപിക ഒരു ചെറിയ സൂപ്പർസ്റ്റാർ ആണ്. സാന്ത്വനം സീരിയൽ കാണാത്തവർ പോലും ഗോപികയെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സഹോദരിയുമായി അടിച്ചുപൊളിക്കുന്നതും, യാത്ര പോകുന്നതും, ലൊക്കേഷൻ വിശേഷങ്ങളും, വീട്ടു വിശേഷണങ്ങളും ഒക്കെ ഗോപിക ആരാധകരുമായി പങ്കു വെക്കും. അഭിനയത്തോടപ്പം തന്നെ ഡോക്റ്റർ എന്ന നിലക്ക് സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട് ഗോപിക.


മോഡലിംഗ് ഡോക്റ്റർ സീരിയൽ , ഒരു ഒഴിവുപോലുമില്ലാതെ കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന വിവാഹം കഴിച്ചിട്ടില്ലാത്ത ഗോപിക എന്ന സംശയം സ്വാഭാവികമായും ആരാധകർക്ക് ഉണ്ടാകാൻ ഇടയുണ്ട്. അതിനു ഉത്തരവും ഗോപിക പറയുന്നു. അത്യാവശ്യം പൈസ ചിലവാക്കുന്ന ആളാണ് താൻ എന്നും എന്നിരുന്നാലും കുറച്ചു സേവിങ്‌സായി മാറ്റിവെക്കാറുണ്ടെന്നും താരം പറയുന്നു. അച്ഛന് ലോൺ അടക്കാൻ താൻ സഹായിക്കാറുണ്ടെന്നും താരം പറയുന്നു. ഗോപികയുടെ ഈ വാക്കുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടി , കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്തുന്ന പെൺകുട്ടി. ഇങ്ങനെയൊക്കെയാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്.

x