അന്തരിച്ച സംവിധായകൻ ആദിത്യന്റെ ജീവിതം സിനിമാ കഥയെ വെല്ലുന്നത്, വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ താങ്ങായത് ചിപ്പിയും രഞ്ജിത്തും

സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചെന്ന വാർത്ത സഹപ്രവർത്തകർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഒരു സിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ ഒരു സമയം മുതൽ ആദിത്യനെ കൈ പിടിച്ചുയർത്തിയത് നടി ചിപ്പിയും ഭർത്താവും നിർമ്മാതാവുമായിരുന്ന രഞ്ജിത്ത് രജപുത്രയും ആയിരുന്നു. വെല്ലുവിളി നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും താങ്ങായി തണലായി നിന്ന ആളുകളാണ് ഇവർ രണ്ടുപേരും. വീട്ടിൽ ഒരു പൂജാമുറി ഉണ്ടെങ്കിൽ അവിടെ വച്ച് രഞ്ജിത്ത് സാറിന്റെ ഫോട്ടോ പൂജിക്കും എന്നാണ് ആദിത്യൻ പറഞ്ഞിട്ടുള്ളത്.
മുടങ്ങിപ്പോകും എന്നോർത്ത അദ്ദേഹത്തിന്റെ സീരിയൽ ഏറ്റെടുത്ത് മുൻപോട്ട് കൊണ്ടുപോയി സൂപ്പർ ഹിറ്റാക്കിയത് രഞ്ജിത്താണ്. ആ സമയത്തായിരുന്നു ആദിത്യൻ ജീവിതത്തിൽ ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്. റോണുവുമായി പ്രണയവിവാഹമായിരുന്നു ആദിത്യന്റെത്. സംവിധായകൻ ആകാനുള്ള അടങ്ങാത്ത മോഹം കൊണ്ട് മറ്റുജോലികളെക്കുറിച്ച് അദ്ദേഹംചിന്തിച്ചിരുന്നില്ല . ഇടക്കുവച്ചു നിന്നുപോയ സീരിയൽ സംപ്രേക്ഷണം രഞ്ജിത്തിന്റെ നല്ല മനസുകൊണ്ടാണ് വീണ്ടും തുടങ്ങാൻ കഴിഞ്ഞത്. പത്തുലക്ഷത്തിന്റെ ബാധ്യത തീർത്താണ് സ്വതന്ത്ര സംവിധായകനായി രഞ്ജിത്ത് ആദിത്യനെ മാറ്റിയത്.

നിരന്തരമായി രഞ്ജിത്തിന്റെ വീട്ടിൽ കഥപറയാനായി ആദിത്യൻ കയറി ഇറങ്ങുമായിരുന്നു. കൈയ്യിൽ ഒരു സഞ്ചിയും തൂക്കി താൻ ചെല്ലുന്ന ആ കാഴ്ച കണ്ടിട്ടാകണം ചിപ്പി ചേച്ചി തനിക്ക് വേണ്ടി രഞ്ജിത്ത് സാറിനോട് സംസാരിച്ചത് എന്നാണ് ആദിത്യൻ മുൻപൊരിക്കൽ പറഞ്ഞത്. ഒരുപക്ഷെ രഞ്ജിത്ത് സഹായിച്ചില്ലായിരുന്നുവെങ്കിൽ ഇത്രയും കഴിവുള്ള കലാകാരനെ ലോകം കാണാതെ പോയേനെ എന്നതാണ് വാസ്തവം. എന്റെ ജീവിതത്തിൽ എല്ലാം തന്നത് അവർ രണ്ടുപേരും എന്നാണ് ആദിത്യൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

എനിക്ക് ശത്രുക്കൾ ഉണ്ടായിരുന്നു. ആദിത്യൻ ഈ സീരിയൽ ചെയ്യരുത് എന്നും പറഞ്ഞു എന്റെ കൈയും കാലും തല്ലിയൊടിക്കാൻ പ്ലാൻ ചെയ്ത ആളുകൾ വരെ ഇൻഡസ്ട്രയിൽ ഉണ്ടായിരുന്നു. ഞാൻ രഞ്ജിത്ത് സാറിന്റെ കമ്പനിയിൽ ജോയിൻ ചെയ്തതുകൊണ്ടാകണം അത്തരത്തിൽ ശത്രുക്കൾ ഉണ്ടായതെന്നാണ് ആദിത്യൻ പറഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്. സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്.

Articles You May Like

x