മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി , ആശംസകളോടെ സീരിയൽ ആരാധകർ

സീരിയൽ മേഖലയിൽ നിരവധി ആരാധകരുള്ള ഒരു നായികയാണ് ഗൗരി കൃഷ്ണ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പൗർണമിതിങ്കൾ എന്ന സീരിയലിലൂടെയാണ് വലിയൊരു വൃന്ദ ആരാധകനിരയേ ഗൗരി കൃഷ്ണ സ്വാന്തമാക്കിയത്. പിന്നീട് താരത്തിന് നിരവധി സീരിയലുകളിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. നിരവധി സീരിയലുകളുടെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും ഗൗരിയെ പ്രേക്ഷകരെല്ലാം ഓർമിക്കുന്നത് ഇന്നും പൗർണമിതിങ്കളെന്ന സീരിയലിലൂടെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമായ ഗൗരിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ കിടിലൻ വീഡിയോ ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അറിയുന്നത് തന്നെ സോഷ്യൽ മീഡിയയിലൂടെയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ യൂട്യൂബിൽ കാഴ്ചക്കാരായി ഉള്ളത്. താൻ വിവാഹിതയാവാൻ പോവുകയാണ് എന്ന വിശേഷവും താരം പ്രേക്ഷകരോട് യൂട്യൂബിലൂടെ ആണ് പങ്കുവെച്ചത്. വിവാഹം നിശ്ചയ വീഡിയോകൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം ഒരുപാട് കാലത്തെ ഇടവേള ആയിരുന്നു വിവാഹത്തിനായി ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് താരം വിവാഹിത ആയിരിക്കുകയാണ്.

പൗർണമിതിങ്കൾ എന്ന സീരിയലിന്റെ സംവിധായകനായ മനോജിനെ തന്നെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇവരുടെ വിവാഹ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അമ്പലത്തിൽ വച്ച് വളരെ ലളിതമായ ചടങ്ങുകളാണ് നടന്നിരിക്കുന്നത്. ചുവന്ന കസവുള്ള സാരിയായിരുന്നു താരം അണിഞ്ഞിരുന്നത്. വളരെ ലളിതമായ രീതിയിലുള്ള ഒരു സാരി തന്നെയായിരുന്നു താരത്തിന്റേത്. വെള്ള ജുബയും കസവ് മുണ്ടുമണിഞ്ഞാണ് മനോജ് എത്തിയത്. ആഭരണമായി പറയാൻ ഉണ്ടായിരുന്നത് കഴുത്തു നിറഞ്ഞു കിടക്കുന്ന ഒരു നെക്ലൈസ് മാത്രമായിരുന്നു. അമ്പലത്തിൽ വച്ച് വളരെ ലളിതമായ ഒരു ചടങ്ങായാണ് വിവാഹം നടന്നിരുന്നത്. ദമ്പതിമാർ പരസ്പരം തുളസിമാല അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി റിസപ്ഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമായ വേഷവിധാനങ്ങളിൽ ആയിരുന്നു വധുവരന്മാർ എത്തിയിരുന്നത്. വിവാഹത്തിന്റെ നാദസ്വര മേളമായി ഉണ്ടായിരുന്നത് വേളിക്ക് വെളുപ്പാൻ കാലമെന്ന് തുടങ്ങുന്ന ഗാനമായിരുന്നു.

വിവാഹത്തിനു മുന്നോടിയായി ഉണ്ടായിരുന്ന ഹൽദി ആഘോഷങ്ങളുടെയും ഷോപ്പിങ്ങുകളുടെയും ഒക്കെ വീഡിയോ നേരത്തെ തന്നെ ഗൗരി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഈ വീഡിയോകൾക്കൊക്കെ തന്നെ ലഭിച്ചിരുന്നത്. യൂട്യൂബിലൂടെ ആരാധകരോട് സ്വർണം എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ഗൗരി സംസാരിക്കുകയും ചെയ്തിരുന്നു. ഹൽദി വീഡിയോയും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ തന്നെ വളരെ പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്. പ്രണയ വിവാഹമായിരുന്നു രണ്ടുപേരുടേതും.

x