കോമഡി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യാ ആശ തൂങ്ങി മരിച്ചു

കോമഡി സ്റ്റാർസിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ ഉല്ലാസ് പന്തളത്തിന്റെ ഭാര്യാ ആശാ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പൂഴിക്കോട് സ്വദേശിയായ ആശായെയാണ് ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . 38 വയസായിരുന്നു . ഭാര്യയെ കാണാനില്ല എന്ന് ഉല്ലാസ് പോലീസിൽ പരാതി നൽകിയിരുന്നു , പരാതി ലഭിച്ചയുടൻ പോലീസ് എത്തി വിശദമായ പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയിൽ ഭാര്യാ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യാ ആശയും മക്കളും ഒന്നാം നിലയിലായിരുന്നു ഉറങ്ങാൻ കിടന്നത് .

സംഭവ സമയം ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നതായിട്ടാണ് സൂചന . നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ഉല്ലാസ് പന്തളം . ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല . കുടുംബ കലഹമോ മറ്റു പ്രേശ്നങ്ങളോ ഉണ്ടായിരുന്നതായി അഷ്വഷിച്ചുവരുകയാണ് പോലീസ് . ഇക്കഴിഞ്ഞയിടയ്ക്കായിരുന്നു ഉല്ലാസും ഭാര്യയും പുതിയ വീട്ടിലേക്ക് താമസം മാറ്റിയത് . നിരവധി സിനിമകളിലും കോമഡി ഷോകളിലും സജീവ സാന്നിധ്യമാണ് ഉല്ലാസ് പന്തളം , ഉല്ലാസിന്റെ ഭാര്യാ ആത്മഹത്യ ചെയ്ത വാർത്ത ഏറെ ഞെട്ടിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നത്

x