രണ്ട് പ്രണയങ്ങൾ പരാജയം , ഒടുവിൽ വിവാഹമേ വേണ്ടാന്ന് വെച്ചു ; 32 ആം വയസിൽ ഉല്ലാസിന്റെ ജീവിതത്തിലേക്ക് എത്തിയ ആശാ , മലയാളികളെ കുടികൂടാ ചിരിപ്പിച്ച പ്രിയ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നടനും കൊമേഡിയനും ആണ് ഉല്ലാസ് പന്തളം. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ, നാം, ചിന്നദാന തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച ഉല്ലാസ് പന്തളത്തിന്റെ ജീവിതത്തിലെ കൈപ്പേറിയ ഒരു ദിവസത്തിലേക്കാണ് ഇന്ന് മലയാളക്കര കൺതുറന്ന് നോക്കിയത്. അടുത്തിടെ ആയിരുന്നു ഉല്ലാസ് ഏറ്റവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും മുപ്പതാമത്തെ വയസ്സുവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുവാൻ ശ്രമിച്ച താരത്തിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവന്ന പെൺകുട്ടിയായിരുന്നു ആശ. ഇപ്പോൾ പ്രിയതമയുടെ വേർപാടാണ് ഉല്ലാസിന് മറ്റുള്ളവർക്ക് മുൻപിൽ പങ്കുവയ്ക്കുവാൻ ഉള്ളത്. ഇന്ന് പുലർച്ചെയാണ് ആശയെ വീട്ടിലെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യാതൊരു കുടുംബ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നായിരുന്നു എന്നാണ് ഉല്ലാസിന്റെ ഭാര്യാ പിതാവ് ശിവാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകൾ ആശ ജീവനൊടുക്കിയത് എന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ യാതൊരു പരാതിയും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിൽ വ്യക്തമാക്കി.  വീടിൻറെ ഒന്നാം നിലയിൽ ആയിരുന്നു ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കളും പോലീസും ചേർന്ന് താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കം ഉണ്ടായിരുന്നു എന്നും സൂചനകൾ ഉണ്ട്.

ഇതിനുശേഷം ആശ മക്കൾക്കൊപ്പം മുകളിൽ നിലയിലെ മുറിയിലേക്ക് കിടക്കാൻ പോയന്നാണ് താൻ കരുതിയിരുന്നത് എന്നും എന്നാൽ അല്പസമയത്തിനുശേഷം മുകൾ നിലയിലെ മുറിയിൽ എത്തിയപ്പോൾ ഭാര്യയെ കുഞ്ഞുങ്ങൾക്കൊപ്പം കണ്ടില്ലെന്നും തുടർന്ന് വീട്ടിലെ മറ്റ് മുറികളും പരിസരവും പരിശോധിച്ചതിന് പിന്നാലെയാണ് പോലീസിൽ വിവരമറിയിച്ചത് എന്നും ഉല്ലാസ് പറയുന്നു.  ഒന്നാം നിലയിലെ ടെറസിൽ ഷീറ്റ് ഇട്ട ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു ആശയെ കണ്ടെത്തിയത്. ഉണങ്ങാൻ ഇട്ട തുണികൾക്കിടയിലാണ് ആശ മരിച്ചതെന്ന് എന്നാണ് വിവരം. ഇതിനാൽ ആണ് ആദ്യ പരിശോധനയിൽ മൃതദേഹം ശ്രദ്ധയിൽപ്പെടാഞ്ഞതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് ആശയുടെ പിതാവ് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കി.

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നില്ലെന്നും ഉല്ലാസും മകളും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഉല്ലാസിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളതെന്നും ഏതാനും ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം വിദേശത്തുനിന്ന് നാട്ടിലെത്തിയത് എന്നും ശിവാനന്ദൻ പറയുന്നു. കുഞ്ഞിൻറെ പിറന്നാൾ അടുത്ത് ആയിരുന്നെങ്കിലും പിറന്നാൾ ആഘോഷം നടത്താൻ കഴിയാത്തതിനാൽ ഉല്ലാസ് നാട്ടിലെത്തിയ ശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ ഒക്കെ അവർക്കിടയിൽ നിലനിന്നിരുന്നുള്ളൂ എന്നും അതെല്ലാം അവർ രാവിലെ തന്നെ പരിഹരിക്കാറുണ്ടായിരുന്നു എന്നാണ് ശിവാനന്ദൻ പറയുന്നത്.

x