തൻ്റെ ഉയർച്ചയിലും താഴ്ച്ചയിലും ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അമ്മ; സീരിയൽ നടി സംഗീത മോഹന്റെ അമ്മ അന്തരിച്ചു, വിയോ​ഗം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ആരാധകർ

നിരവധി പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെ താരമായ ആളാണ് സംഗീത മോഹൻ. താരം ഇപ്പോൾ അഭിനയം ഒക്കെ മാറ്റിവച്ചു കഥ എഴുതുന്ന തിരക്കിലാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലുകൾ പിറന്നത് സംഗീതയുടെ പേനാ തുമ്പിൽ നിന്നുമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ നടിയുടെ അമ്മയുടെ വിയോഗ വാർത്തയാണ് പുറത്തുവന്നത്.

നടി ജീജ സുരേന്ദ്രൻ ആണ് സംഗീതയുടെ ‘അമ്മ അന്തരിച്ച വാർത്ത അറിയിക്കുന്നത്. ‘അഭിനേത്രിയും തിരക്കഥാകൃത്തുമായ ശ്രീമതി സംഗീത മോഹന്റെ മാതാവ് ജയകുമാരി (വയസ് – 72) അന്തരിച്ച വിവരം അറിയിക്കുന്നു. സംസ്‌ക്കാര ചടങ്ങുകൾ ഇന്ന് (20/08/2023) വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.ആദരാഞ്ജലികൾ’, ജീജ കുറിച്ചു.

പിഎസ്‌സി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു സംഗീതയുടെ അമ്മ ജയകുമാരി. ഇവർക്ക് ഒരു മകൾ കൂടി ഉണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഗീത അഭിനയത്തിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും സർക്കാർ സേവനത്തിൽ ഉള്ളതുകൊണ്ട് സംഗീതയും അങ്ങനെ എത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. എങ്കിലും നടിയുടെ ആദ്യ പരസ്യ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകി അമ്മ എത്തിയിരുന്നു.

താരത്തിന്റെ ആത്മസഖി എന്ന പരമ്പര ഹിറ്റായതോടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിലുള്ള ആത്മവിശ്വാസം സംഗീതയ്ക്ക് കൂടിയത്. ഇപ്പോൾ നിരവധി സീരിയലിന്റെ കഥ സംഗീത എഴുതുന്നുണ്ട്. താരം അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തനിക്ക് എഴുതാനുള്ള കഴിവിനെ പരമാവധി സംഗീത ഉപയോഗപ്പെടുത്തി , താരത്തിന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും വലിയ സപ്പോർട്ട് ആണ് നൽകിയത്.

x