മലയാളി സീരിയൽ പ്രേഷകരുടെ പ്രിയ നടി അൻഷിതയെ സീരിയലിൽ നിന്നും പുറത്താക്കി ? കാരണം ഞെട്ടിച്ചു എന്ന് സീരിയൽ ആരാധകർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്ന പേര് നടിയുടെ പേരായിരുന്നു അൻഷിത. തമിഴ് നടനായ അർണവും അൻഷിദയും തമ്മിലുള്ള മോശം ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത് അർണവിന്റെ ഭാര്യയായ ദിവ്യ ശ്രീധർ തന്നെയായിരുന്നു. അതിനുശേഷം വലിയതോതിലുള്ള വാർത്തകൾ എത്തിയ സാഹചര്യത്തിലായിരുന്നു അൻഷിദയെ വിമർശിച്ചു കൊണ്ട് ദിവ്യ എത്തുന്നതും. ഒപ്പം അൻഷിതയുടെ ഒരു ഫോൺ കോള് പുറത്തുവിട്ടിരുന്നു. അതോടെ സോഷ്യൽ മാധ്യമങ്ങളിലെല്ലാം അൻഷിതക്കെതിരെയുള്ള വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു ഉയർന്നുവന്നത്. ഫോൺകോളിൽ വളരെ മോശം വാക്കുകളാണ് അൻഷിത ഉപയോഗിച്ചത് എന്ന് ആളുകൾ എല്ലാം ഒരേപോലെ പറഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ സെൻസേഷണൽ ന്യൂസ് തന്നെ അൻഷിത ആയിരുന്നു.

തെളിവുകൾ നിരത്തി ആയിരുന്നു ഭാര്യ ദിവ്യ എത്തിയത്. ചെല്ലമ്മ സീരിയൽ സെറ്റിൽ എത്തിയപ്പോൾ തന്റെ ഭർത്താവിനെയും അൻഷിദയേയും മോശം സാഹചര്യത്തിൽ കാണേണ്ട അവസ്ഥയാണ് തനിക്ക് ഉണ്ടായത് എന്നും ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ഗർഭിണിയായ തന്നെ അൻഷിത മർദ്ദിക്കുകയായിരുന്നു ചെയ്തത് എന്നൊക്കെ ആയിരുന്നു ദിവ്യ പറഞ്ഞത്. ദിവ്യ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടതോടെ ആയിരുന്നു പ്രശ്നങ്ങൾ രൂക്ഷമായത്. ഇതിനിടയിൽ ദിവ്യ നൽകിയ പരാതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അർണ്ണവ് അഭിനയിച്ച ചെല്ലമ്മയുടെ സെറ്റിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സീരിയലിന് ഇത് ചീത്ത പേരായി. അതോടെ നടന് പകരം പുതിയ കന്നട നടൻ ആയിരിക്കും ചെല്ലമ്മയിൽ ജോലി ചെയ്യുക എന്നതാണ് പുതിയ വിവരം. പിന്നാലെ ഇപ്പോൾ അൻഷിതയെയും പുറത്താക്കിയിരിക്കുകയാണ് എന്ന വിവരമാണ് എത്തുന്നത്.

അൻഷിതയേ സീരിയലിൽ നിന്നും പുറത്താക്കിയേന്ന വാർത്തകളാണ് ഇപ്പോൾ വലിയ തോതിൽ തന്നെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അൻഷിതയും അർണവും തമ്മിലുള്ള ബന്ധം ആണ് സീരിയലിന്റെ ഏറ്റവും വലിയ പ്രശ്നമായി മാറിയിരുന്നത്. അതുകൊണ്ടു തന്നെ സീരിയലിലെ റേറ്റിങ്ങിന് ഇത് മോശമായി ബാധിക്കുമെന്ന ഒരു സിറ്റുവേഷൻ വന്നതു കൊണ്ടായിരിക്കാം ഇരുവരെയും ഒരുപക്ഷെ ആളുകൾ പുറത്താക്കിയത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. വളരെ മികച്ച തീരുമാനം ആണ് അണിയറപ്രവർത്തകർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് ഇപ്പോൾ എല്ലാവരും ഒരേപോലെ പറയുന്നത്.

ഇത്രയും കാര്യങ്ങൾ നടന്നുവെങ്കിലും ഓഡിയോ പോലും പുറത്തു വന്നെങ്കിലും അൻഷിത ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി യാതൊരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എല്ലാവരെയും വിമർശിച്ചുകൊണ്ട് തന്നെയായിരുന്നു അൻഷിത എത്തിയിരുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു അൻഷിത. തെളിവുകൾ കള്ളം പറയില്ലല്ലോ എന്ന് പ്രേക്ഷകർ പറഞ്ഞപ്പോഴും യാതൊരു കൂസലുമില്ലാതെ സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകളുമായി എത്തുകയായിരുന്നു ചെയ്തത്. തുടർന്ന് അർണവിനെ ടാഗ് ചെയ്തുകൊണ്ട് നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അണിയറപ്രവർത്തകരുടെ നിർണായകമായ പുതിയ നീക്കം.

x