കുഞ്ഞിന്റെ പേരിടൽ ആഘോഷമാക്കി നടൻ നിരഞ്ജൻ നായർ; കുഞ്ഞിന് നൽകിയ പേരിട്ട് കണ്ടോ വൈറലായ പേരിടല്‍ ചടങ്ങിന്റെ വീഡിയോ കാണാം

സീ കേരളം ചാനലിലെ പൂക്കാലം വരവായി’ എന്ന സീരിയലിലെ ഹര്‍ഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിരഞ്ജന്‍ നായര്‍. കഴിഞ്ഞ മാസമാണ് പൂക്കാലം വരവായി എന്ന സീരിയല്‍ അവസാനിച്ചത്. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ് നിരഞ്ജന്‍. ‘മൂന്നുമണി’യെന്ന സീരിയലിലൂടെയാണ് നിരഞ്ജന്‍ അഭിനയജീവിതം തുടങ്ങിയത്. കൊമേഴ്സ് ബിരുദധാരിയായ നിരഞ്ജന്‍, ജോലി രാജിവച്ചായിരുന്നു പാഷനായ അഭിനയത്തിലേക്ക് വന്നത്. മിനി സ്‌ക്രീനിന് പുറമെ ഗോസ്റ്റ് ഇന്‍ ബത്ലേഹേം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. രാത്രിമഴ, മൂന്നുമണി, ചെമ്പട്ട്, കാണാക്കുയില്‍, സ്ത്രീപഥം, പൂക്കാലം വരവായി എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സീരിയലുകള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരോട് പങ്കുവച്ചിരുന്നു. ഏറെ നാളായി ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചതും സേഷ്യല്‍ മീഡിയയിലൂടെ താരം അറിയിച്ചിരുന്നു. ‘ഞങ്ങടെ ചെക്കന്‍ എത്തീട്ടോ…’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ആണ്‍കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്. നിരവധി സീരിയല്‍ താരങ്ങളും ആരാധകരും നിരഞ്ജന് ആശംസകള്‍ അറിയിച്ചിരുന്നു. നേരത്തെ ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള നിരഞ്ജന്റെ മെറ്റേര്‍ണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ട്രെഡീഷണല്‍ തമിഴ് ബ്രാഹ്‌മണ ലുക്കിലായിരുന്നു ഗോപിക. തനി നാടന്‍ ലുക്കില്‍ ഗോപികയ്‌ക്കൊപ്പം നിരഞ്ജനുമുണ്ടായിരുന്നു.

പ്രസവത്തിന് മുന്നോടിയായി നിരഞ്ജനും ഗോപികയും യൂട്യൂബിലൂടെ പങ്കുവച്ച മെറ്റേണിറ്റി വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരു അമ്മയുടെ കാത്തിരിപ്പ്. കുഞ്ഞു വാവയ്ക്കായി ചില മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞു വാവയുടെ പേരിടല്‍ ചടങ്ങിന്റെ വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചാണ് ചടങ്ങ് നടത്തിയതെന്ന് നിരഞ്ജന്‍ വീഡിയോയില്‍ പറയുന്നു.

ഹിന്ദു ആചാരപ്രകാരം വിളക്കിന് തിരികൊളുത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. കുഞ്ഞുവാവയ്ക്ക് ചരട് കെട്ടിയ ശേഷം കുഞ്ഞു ചെവിയില്‍ പേര് വിളിച്ചു. ദൈവിക് ശ്രീനാഥ് എന്നാണ് പേര് വിളിച്ചിരിക്കുന്നത്. ചടങ്ങില്‍ വിശിഷടാദിധി ആയി ആത്മീയ ആചാര്യനായ ശ്രീ ഗോകുല്‍ പണിക്കരും എത്തിയിരുന്നു. അദ്ദേഹത്തെകൊണ്ട് പാട്ടും പാടി്ചിരുന്നു. തൊട്ടില്‍ കെട്ടി ആദ്യമായി കുഞ്ഞിനെ കിടത്തിയതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

x