ഒരു തരി സ്നേഹം പോലും ഒരാൾക്ക് കൂടുതൽ നൽകാതെ 2 ഭാര്യമാർക്കും തുല്യമായി വീതിച്ചുനൽകാൻ ബഷീർ ബഷിക്ക് മാത്രേ സാധിക്കു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകൻ ഉള്ള ഒരു കുടുംബമാണ് ബഷീർ ബഷീററിന്റെ. ബഷിയും ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. അടുത്ത കാലത്തായിരുന്നു ബഷിയുടെ രണ്ടാം ഭാര്യയായ മാഷുറയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. ഇതിനുശേഷം വീണ്ടും പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബഷീർ. പതിമൂന്നാം വെഡിങ് ആനിവേഴ്സറിക്ക് മുന്നോടിയായി സുനുവിന് സമ്മാനം നൽകുന്ന വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിൽ താരം പങ്കുവെച്ചിരുന്നത്. സോനുവിന് വളരെയധികം ഇഷ്ടപ്പെട്ട ഒരു സർപ്രൈസ് തന്നെയാണ് ബഷീർ നൽകിയിരുന്നത്. മാഷുറയ്ക്ക് മാത്രമല്ല സോനുവിനും പ്രിയപ്പെട്ട സമ്മാനങ്ങളും നൽകാറുണ്ടെന്നും ബഷീർ പറയുക ഉണ്ടായി.

ഡിസംബർ 21നാണ് ഞങ്ങളുടെ പതിമൂന്നാം വെഡിങ് ആനിവേഴ്സറി. അതിനു ഞാനൊരു സർപ്രൈസ് കൊടുക്കുകയാണ്. ജ്വല്ലറിയിലൊക്കെ പോകുമ്പോൾ സർപ്രൈസ് ആയി വെക്കാൻ പറ്റില്ലല്ലോ. നിനക്ക് ഇഷ്ടപ്പെട്ട നെക്ലേസ് എടുത്തോളൂ എന്നാണ് ഞാൻ പറഞ്ഞത്. ഒരു ലിമിറ്റേഷനും ഇല്ല. പക്ഷേ പൊട്ട മോഡൽ ഒന്നും സെലക്ട് ചെയ്യാൻ ഞാൻ സമ്മതിക്കില്ല എന്നും ബഷീർ പറഞ്ഞിരുന്നു. സന്തോഷം ആയല്ലോ എന്നും ചോദിച്ചപ്പോൾ ശരിക്കും ഹാപ്പിയാണ് എന്ന് സ്വർണ്ണം ഒക്കെ വാങ്ങിക്കുമ്പോൾ അത് സർപ്രൈസ് ആയി വെച്ചാൽ ശരിയാവില്ല നമ്മളും കൂടെ പോകേണ്ട എന്നുമായാണ് സുഹാന പറയുന്നത്. മാഷുറ ആയിരുന്നു സോനുവിന് മാല അണിയിച്ച് കൊടുത്തത്. ഇതിന് ഒപ്പം ഒരു വളയും വാങ്ങിയെന്നാണ് ബഷീർ പറയുന്നത്..

 

നെക്ലീസും വളയും വാങ്ങിയതിനു ശേഷം ഇവർ നേരെ ഭക്ഷണം കഴിക്കാനായി ആണ് പോകുന്നത്. ഫുഡില്ലാതെ ഞങ്ങൾക്ക് എന്ത് വ്ളോഗ് എന്ന് ഇവർ ചോദിക്കുന്നുണ്ട്. എല്ലാവരും വ്യത്യസ്തമായ ഡിഷുകൾ ഓരോന്ന് ഓർഡർ ചെയ്തപ്പോൾ ഒരു ചിക്കൻ ബിരിയാണിയാണ് സുഹാന പറഞ്ഞത്.അത് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് മഷൂറയും ബഷീയും പറയുന്നത്. ഇവർ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു ഷിയാസ് എത്തുന്നത്. അടിപൊളി അല്ലേ എന്ന് ഷിയാസ് ചോദിക്കുന്നതും കാണാം. ഷോപ്പിംഗും ഫുഡും ഒക്കെ കഴിഞ്ഞ് എല്ലാവരും വളരെ സന്തോഷത്തിലാണ് വീഡിയോ അവസാനിപ്പിക്കുന്നത്. നല്ല സന്തോഷത്തിലാണ് മാഷുറ. വളക്കാപ്പ് സമയത്ത് തനിക്ക് കുപ്പിവള കൊണ്ട് തന്നതിന്റെ സന്തോഷത്തിലാണ് എന്നും പറയുന്നുണ്ട്.

പതിമൂന്നാം വെഡിങ് ആനിവേഴ്സറി കളർ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും പറയുന്നു. ഗിവ് എവേ ചോദ്യങ്ങളും ബഷീർ ആരാധകരോട് ചോദിച്ചിരുന്നു. ആനിവേഴ്സറി ഡേയിൽ ഭാഗ്യശാലികളെ പ്രഖ്യാപിക്കാം എന്നാണ് ഇവർ പറയുന്നത്. ഗിഫ്റ്റ് കൊടുത്ത് കണ്ടപ്പോഴാണ് സന്തോഷമായത് എന്നാണ് ആരാധകർ പറയുന്നത്. ഗോൾഡ് എടുത്തു എന്ന് പറഞ്ഞപ്പോൾ സോനുവിന്റെ സന്തോഷം ആ കണ്ണിൽ കാണാൻ സാധിക്കും എന്നും ഇതുപോലെ എന്നും നിങ്ങൾ സോനുവിനെ ചേർത്തുപിടിച്ചു സ്നേഹിക്കണം എന്ന് ഒക്കെയാണ് ആളുകൾ കമന്റുകൾ ആയി പറയുന്നത്. ബഷീറിനെ ഇത്രത്തോളം മനസ്സിലാക്കാൻ സാധിച്ച ഒരു സ്ത്രീ ഒരുപക്ഷേ സുഹാന തന്നെ ആയിരിക്കും എന്നും ആളുകൾ പറയുന്നുണ്ട്.

x