ഓണത്തിന് നില മോളുടെ ചോറൂണ് നടത്തി നടി പേർളി മാണിയും ഭർത്താവ് ശ്രീനിഷും; വൈറലായി നിലയുടെ ചിത്രങ്ങൾ

മലയാളി മനസുകൾക്ക് ഏറെ പ്രിയങ്കരമായ താര കുടുംബമാണ് നടി പേർളി മാണിയും നടൻ ശ്രീനിഷിന്റെയും, ഇരുവരുടെയും വിവാഹം നടക്കുന്നത് 2019ലാണ്, രണ്ട് മതത്തിൽ പെട്ട ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികൾ ആയിരുന്നു ശ്രീനിഷും പേർളി മാണിയും, അവിടെ വെച്ച് ഇരുവരും പ്രണയത്തിൽ ആവുകയും ബിബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിവാഹം കഴിക്കുകയും ആണ് ചെയ്‌തത്‌, ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ആയിരുന്നു ഇരുവരുടെയും വിവാഹം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേർളി മാണിയും ശ്രീനിഷും തങ്ങളുടെ മനോഹര നിമിഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി തങ്ങളുടെ പ്രേക്ഷകരോട് പങ്ക് വെക്കാറുണ്ട്, ഈ അടുത്ത് ബിഗ് ബോസിൽ തങ്ങളുടെ പ്രണയം എങ്ങനെയാണ് നടന്നതിനെ പറ്റിയ ഇരുവരും പങ്ക് വെച്ചിരുന്നു, താൻ അമ്മയാകാൻ പോകുന്ന സന്തോഷവും സോഷ്യൽ മീഡിയയിൽ കൂടിയാണ് പേർളി മാണി പങ്ക് വെച്ചത്, ഇരുവർക്കും ഈ വർഷം മാർച്ചിലാണ് നില എന്ന മകൾ ജനിക്കുന്നത്, എല്ലാ മലയാളികൾക്കും പേർളിയേയും ശ്രീനിഷിനെയും പോലെ നിലയും സുപരിചിതമാണ്

മകളുടെ എല്ലാ ചടങ്ങുകളും ഇരുവരും ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും തന്നെയാണ് നടത്താറുള്ളത് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നിലയുടെ മാമോദിസ ചടങ്ങ് നടന്നത്, അതിന്റെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധേയം ആയിരുന്നു, മാമോദിസ ചടങ്ങിൽ ഒരു രാജകുമാരിയെ പോലെയായിരുന്നു നിലയെ അണിയിച്ചൊരുക്കിയത്, പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീനിയുടെ അച്ഛനും അമ്മയും പങ്കെടുത്തിരുന്നു, ഇപ്പോൾ നിലയുടെ ആദ്യ ഓണത്തിന്റെ ആഘോഷചിത്രങ്ങളും വീഡിയോകളുമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്

ഓണത്തിന്റെ അന്ന് തന്നെ നിലയുടെ ചോറൂണും നടത്തിയിക്കുകയാണ് പേർളി മാണിയും ശ്രീനിഷും, ഓണം ആഘോഷിക്കാൻ പാലക്കാടുള്ള ശ്രീനിഷിന്റെ മുത്തശ്ശിയുടെ വീട്ടിൽ പോകുന്ന വീഡിയോ ഇതിനോടകം പേർളി മാണി പങ്ക് വെച്ചിട്ടുണ്ടായിരുന്നു, കൂടാതെ നില ബേബീസ് ചോറൂണ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്, മഞ്ഞ കുറുത്തയും വെള്ള മുണ്ടുമാണ് ശ്രീനിഷ് ധരിച്ചിരുന്നത്, പേർളി മാണി കസവ് സാരിയിലും നില മോളുടെ വായിൽ ചോറ് കൈകൊണ്ട് വെച്ച് കൊടുക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറീട്ടുണ്ട്

x