“പുതുതലമുറ പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത് “, വെളിപ്പെടുത്തലുമായി മഞ്ഞുരുകാലം സീരിയലിലെ വില്ലത്തിയായി എത്തിയ ശ്രീകല

സീരിയലിൽ അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു താരമാണ് ശ്രീകല. നാടകത്തിൽ നിന്നുമാണ് സിനിമയിലേക്കും സീരിയലിലേക്കും ഒക്കെ താരം എത്തുന്നത്. വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ സജീവ സാന്നിധ്യം കൂടിയാണ് താരം. കല്ലുകൊണ്ട് ഒരു പെണ്ണ്, അഗ്നിസാക്ഷി, കാർത്തിക ദീപം, തുടങ്ങി നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. സിനിമകളിലും താരം ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്. വർഷങ്ങളായി സീരിയലുകളിലും മറ്റും നിറസാന്നിധ്യമായ നടി തന്റെ കരിയറിനെ കുറിച്ചും മിനിസ്ക്രീൻ ലോകത്തെ മാറ്റങ്ങളെ കുറിച്ചും ഒക്കെ ഇപ്പോൾ മാനസ്സ് തുറക്കുകയാണ്. ഒരു അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യങ്ങളെ കുറിച്ചൊക്കെ പറയുന്നത്. പുതിയ താരങ്ങളെല്ലാം പ്രശസ്തി ആഗ്രഹിച്ചു മാത്രമാണ് സീരിയലിന്റെ ഭാഗമായി മാറാറുള്ളത്. അതിൽ മാറ്റം വരണമെന്നാണ് നടി പറയുന്നത്. സീരിയൽ രംഗത്തെ മാറ്റങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇപ്പോൾ സീരിയലുകളെ ഭരിക്കുന്നത് ടിആർപി റേറ്റിംഗ് ആണ്.

മലയാള ടെലിവിഷൻ മേഖലയിൽ ഉണ്ടായ വലിയ മാറ്റവും അതു തന്നെയാണ്. ഇപ്പോൾ എല്ലാ സീരിയലുകളും അതിലെ കഥാപാത്രങ്ങളും ടിആർപി ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആദ്യത്തെ കഥ എന്താണെങ്കിലും റേറ്റിംഗ് ചാർട്ടിൽ സ്ഥാനം പിടിക്കാൻ നിർമ്മാതാക്കൾ അത് മാറ്റുകയും ചെയ്യും. നേരത്തെ ഇത് അങ്ങനെ ആയിരുന്നില്ല. ഉള്ളടക്കം ആയിരുന്നു പ്രധാനമായി പലരും കണ്ടിരുന്നത്. സീരിയലിന്റെ കഥാപാത്രത്തെയും മറ്റും ഉണ്ടാകുന്ന വിമർശനങ്ങളെക്കുറിച്ചും നടി പ്രതികരിക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ ആരോപണങ്ങൾ നടത്തരുത്. ഒരുപാട് നല്ല സീരിയലുകൾ വരുന്നുണ്ട്. ഉദാഹരണത്തിന് ഞാനിപ്പോൾ ചെയ്യുന്ന അനിയത്തിപ്രാവ് അവസാനം ചെയ്ത കാർത്തിക ദീപം ഇതൊക്കെ വിവാഹിതരബന്ധങ്ങളെ മഹത്വവൽക്കരിക്കുകയോ സമൂഹത്തിന് മോശം സന്ദേശങ്ങൾ നൽകുകയോ ഒന്നും ചെയ്യുന്ന സീരിയലുകൾ അല്ല. അതിന്റെ പേരിൽ നിർമാതാക്കളെ വിമർശിക്കുന്നതും തെറ്റാണ്. ആളുകൾ ചെറിയ വഴക്കുകളും പാവപ്പെട്ടവരായ നായകന്മാരെയും ഒക്കെയാണ് കാണാൻ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല സീരിയലുമായി വന്നാൽ അത് പ്രേക്ഷകർ കാണുമെന്ന ഒരു വിശ്വാസവും തനിക്കില്ല. ഒരു നല്ല നായകനെയോ നായികയോ കെട്ടിപ്പടുക്കാൻ ശക്തമായ ഒരു കഥാപാത്രം തന്നെ ആവശ്യമാണ്.

ഇത്തരം കഥാപാത്രങ്ങളുമായുള്ള അവരുടെ ഇടപെടലാണ് പ്രേക്ഷകരിൽ സ്വാധീനം ചെലുത്താനുള്ള പ്രധാന താരങ്ങളെ സഹായിക്കുക. അത്തരം കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും താരം പറയുന്നുണ്ട്. സീരിയൽ മേഖലയിലേക്ക് നല്ല യുവതാരങ്ങൾ കടന്നുവരണം. സീരിയലിനു പുതിയ പ്രതിഭകളെ ആവശ്യമാണ്. അസാമാന്യമായ പ്രതിഭകൾ, അത്രയും എത്താത്തവർ, കഠിനാധ്വാനം ചെയ്യുന്നവർ തുടങ്ങി പലതരത്തിലുള്ള താരങ്ങളുടെ കൂടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്നാൽ ഞാൻ നിരീക്ഷിച്ച ഒരു കാര്യം പുതുതലമുറ പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. പലരും ഇതിനെ ഒരു പാഷനായി കാണുന്നുണ്ടെന്ന് പോലും താൻ കരുതുന്നില്ല. ഞങ്ങൾക്ക് ഇത് അന്നമാണ്. അവരെ സംബന്ധിച്ചിടത്തോളം അഭിനയം പ്രശസ്തിയിലേക്കുള്ളൊരു കുറുക്കുവഴിയാണ്. അത്തരം മനോഭാവം മാറുകയും അവർ കൂടുതൽ അർപ്പണബോധത്തോടെയും ഈ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്യണം അത് വളരെ നല്ലതായിരിക്കും.

x