ഈ ലോകത്തിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെ; അതുകൊണ്ട് തന്നെ എന്റെ ലോകവും എന്റെ ഹന്ന മോൾ തന്നെ മകളുടെ പത്താം ജന്മദിനത്തിന് സലിം കോടത്തൂരിന്റെ വാക്കുകൾ

ഏതൊരു പിതാവിനും അവരുടെ പെണ്മക്കൾ മാലാഖ മാർ തന്നെയാണ്, ഇപ്പോൾ മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂര് മകളുടെ പിറന്നാളിന് പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ ലോകത്ത് ശ്രദ്ധേയം ആയി മാറുന്നത്, കൂടാതെ ഇപ്രാവശ്യം മകൾ പാടിയ ഗാനവും കുറച്ച് ദിവസങ്ങൾക്ക് മുംബ് പങ്ക് വെച്ചിരുന്നു, നിമിഷ നേരം കൊണ്ടാണ് ആ ഗാനം മലയാളികൾ ഏറ്റെടുത്തത് കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയ മാലാഖ കൂടിയാണ് സലിം കോടത്തൂരിന്റെ മകൾ ഹന്ന, മകളുടെ പത്താം പിറന്നാൾ ദിനത്തിൽ മകളുടെ കൂടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് മകളുടെ ജന്മദിനത്തിന് ആശംസ അറിയിച്ച ഏവർക്കും നന്ദി അറിയിച്ച് കൊണ്ട് സലിം കോടത്തൂർ കുറിച്ചത് ഇങ്ങനെ

എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രത്യേകതയുള്ള ദിവസമായിരുന്നു ഇന്ന് ..നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും ഈ ദിവസത്തെ കൂടുതൽ ശോഭയുള്ളതും ആനന്ദകരവുമാക്കി. എന്റെ കൊച്ചു മാലാഖയ്ക്ക് ആശംസകളും പ്രാർത്ഥനകളും അയച്ച ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ..നിങ്ങളുടെ സ്നേഹവും പിന്തുണയും എന്റെ ധൈര്യവും അനുഗ്രഹവുമാണ്. ഒരിക്കൽ കൂടി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുകയും നിങ്ങൾക്കെല്ലാവർക്കും ഒരു നല്ല നാളെ ആശംസിക്കുകയും ചെയ്യുന്നു, ഇതായിരുന്നു കുറിച്ചത് കൂടാതെ ഏവരുടെയും ഹൃദയത്തിൽ തട്ടുന്ന രീതിയിൽ മകളുടെ ജന്മദിനത്തിന്റെ അന്ന് സലിം കോടത്തൂരിന്റെ എഴുതിയ വരികൾ ശ്രദ്ധേയം ആയിരുന്നു അതിങ്ങനെ

HAPPY BIRTH DAY..HANNAMOL സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാൾ …..കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ഇന്ന് നിങ്ങളുടെയെല്ലാം മാലാഖയായി സ്വീകരിച്ചതിനോളം മറ്റൊരു സന്തോഷം ഞാൻ കാണുന്നില്ല ..ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയായിരുന്നു.. അതുകൊണ്ട് തന്നെ എന്റെ ലോകവും എന്റെ ഹന്ന തന്നെ.. എന്നാൽ അവളൊരു പട്ടമായിരുന്നു അവൾക് പറക്കാനുള്ളത് വിശാലമായ ആകാശത്തേക്കും..കാറ്റിനോട് പോരാടിയല്ലാതെ ഒരുപട്ടവും ലക്ഷ്യത്തിലെത്താറില്ലല്ലോ..എന്നതുകൊണ്ടുതന്നെ

ആ പട്ടത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂലായി ഞങ്ങൾ മാറിയപ്പോൾ കൊടുങ്കാറ്റിനെപോലും മറികടക്കാനായെന്നതാണ് ഞങ്ങളുടെ വിജയം. പനിനീർ പൂവിന്റെഭംഗി നോക്കി ആസ്വദിക്കാറുള്ള നമ്മളാരും പനിനീർപൂവിന്റെ തണ്ടുകളെ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല അതുപോലെ നമ്മുടെ ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് എന്നെ പഠിപ്പിച്ച ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ….ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ…ഹന്നയെ ഹൃദയത്തോട്ചേ ർത്തുവെക്കുമല്ലോ…!! സ്വർഗ്ഗം തന്ന മകൾക്കായ്!! വാപ്പ, നിരവധി പേരാണ് ഹന്ന മോൾക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്

x