ഏറെ നാളത്തെ പ്രാണസാഫല്യം ; നടൻ അനൂപ് കൃഷ്ണയും ഐശ്വര്യയും ഗുരുവായൂരിൽ വെച്ചു വിവാഹിതരായി

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു നടൻ അനൂപ് കൃഷ്ണ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീതാ കല്യാണം എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ കൂടി പ്രശസ്തനായ താരം കൂടിയാണ് അനൂപ് കൃഷ്ണൻ. സീതാ കല്യാണം എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ കല്യാണിനെ അവതരിപ്പിക്കുന്നത് നടൻ അനൂപ് കൃഷ്ണൻ ആണ്. നടി ധന്യ മേരി വർഗീസ് ആണ് സീതയായി വേഷമിടുന്നത്.

സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നത്. പിന്നീട് ബിഗ് ബോസ് മലയാളത്തിൽ എത്തിയതോടെ കേരളമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു അനൂപ് കൃഷ്ണ. പട്ടാമ്പി സ്വദേശിയായ അനൂപ് സീരിയൽ രംഗത്തേക്ക് എത്തുന്നതിന് മുന്നേ ചില സ്റ്റേജ് ഷോകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അനൂപിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങുന്നതു സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രത്തിലൂടെ ആണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയി മാറി അനൂപ്.

 

ബിഗ്‌ബോസ് ഹൗസിൽ വെച്ച് ഒരു ടാസ്ക്കിനിടെയാണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും മനസ്സ് തുറക്കുന്നത്. എന്നാൽ പ്രണയിനി ആരാണെന്നു മാത്രം അന്ന് പറഞ്ഞിരുന്നില്ല. അതോടെ അനൂപിന്റെ പ്രണയിനി ആരാണെന്നുള്ള ആകാംഷയിലായി ആരാധകർ. ഇഷ എന്ന ഒരു പേരല്ലാതെ തന്റെ പ്രണയിനിയെ കുറിച്ച് മറ്റൊന്നും അനൂപ് വ്യക്തമാക്കിയിരുന്നില്ല. അനൂപിന്റെ പ്രണയിനിയായ ഇഷയുടെ ജന്മദിനത്തിന് ബിഗ്‌ബോസ് വീട്ടിലെ മത്സരാർത്ഥികൾ ആശംസകൾ അറിയിച്ചിരുന്നു. അങ്ങനെയാണ് ഒരു ദിവസം ലാലേട്ടൻ അനൂപിനോട് പ്രണയിനിയെ കുറിച്ച് ചോദിക്കുന്നത്.

മോഹൻലാൽ ചോദിച്ചതോടെ ആണ് അനൂപ് തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും തുറന്നു പറയുന്നത്‌. ഐശ്വര്യ എന്നാണ് തന്റെ പ്രണയിനിയുടെ പേരെന്നും ഡോക്റ്റർ ആണെന്നും ഒരു ഹോസ്പിറ്റലിൽ വെച്ചാണ് ഐശ്വര്യയുമായി കണ്ടു മുട്ടുന്നത് എന്നും അനൂപ് പറഞ്ഞു. ഒരു ബന്ധുവുമായി ആശുപത്രിയിൽ പോയപ്പോഴാണ് അവിടെ ജൂനിയർ ഡോക്റ്റർ ആയിരുന്ന ഐശ്വര്യയെ കാണുന്നതെന്നും, പിന്നീട് സംസാരിക്കുകയും ഇഷ്ട്ടപ്പെടുകയുമായിരുന്നെന്നും അനൂപ് പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അനൂപും ഇഷയും ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ് ഇപ്പോൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു വളരെ ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ. സർക്കാർ നിർദ്ദേശം പാലിച്ച് അടുത്ത ബന്ധുക്കളെ മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിച്ചത്. പുലർച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തി ജീവിതത്തിലേയ്ക്ക് കൂട്ടിയത്. വിവാഹത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. കേരള സെറ്റ് സാരിയിൽ വളരെ സിമ്പിളായി ഒരുങ്ങിയാണ് ഐശ്വര്യ എത്തിയത്. വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ കുറച്ചു ആഭരണങ്ങൾ മാത്രമാണ് ഐശ്വര്യ ഉപയോഗിച്ചത്.

 

x