കിടന്നിടത്തു നിന്ന് എണീക്കാന്‍ പറ്റാത്ത അവസ്ഥ ഇടിച്ചു നുറുക്കുന്ന പോലുള്ള ശരീര വേദന; ഗായികയും നടിയുമായ റിമിടോമിയുടെ ജീവിതത്തിൽ സംഭവിച്ചത്

ഴിഞ്ഞ രണ്ടര വര്‍ഷമായിട്ട് ലോകത്തെ ഓരോ ജനങ്ങളേയും വളരെ അധികം ബുദ്ധിമുട്ടിച്ച ഒന്നാണ് കൊവിഡ്. കൊവിഡ് ഓരോ മാസങ്ങള്‍ കഴിയുമ്പോഴും വകഭേദത്തിലും മാറ്റങ്ങള്‍ വരുന്നു. അതി തീവ്രമായാണ് ഇപ്പോള്‍ കൊവിഡ് പകരുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഇപ്പോള്‍ കൊവിഡ് വര്‍ധനവ് ഉണഅടായിരിക്കുന്നത്. പരിശേദിക്കുന്നതില്‍ പകുകി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ രോഗം പലര്‍ക്കും വരുന്നത് കേള്‍ക്കുമ്പോഴും അതിനെ ക്കുറിച്ച് ശരിക്കും മനസിലാവുന്നത് അവനവന് വരുമ്പോഴാണ്. മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കെല്ലാം കൊവിഡ് ഇപ്പോള്‍ സ്ഥരീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് കൊവിഡ് വന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി. കൊവിഡ് എന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് ടെന്‍ഷനാണ് പലര്‍ക്കും. എന്നാല്‍ എന്റെ ഈ വീഡിയോ കണ്ടാല്‍ പലരുടെയും ടെന്‍ഷന്‍ കുറയും എന്ന് തോന്നുന്നുവെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ ഫോര്‍ എന്ന പരിപാടിയുടെ ഷൂ്ടിങിനിടയില്‍ ആയിരുന്നു എനിക്ക് കൊവിഡ് പോസിറ്റീവായത്. ചെറിയൊരു ചുമയിലായിരുന്നു തുടക്കം. തലേ ദിവസം വരെ പ്രത്യേകിച്ച് ഒറു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ പനിയുള്ളത് പോലെ തോന്നുകയും ചെയ്തു. യോഗ ചെയാനംു വര്‍ക്ക് ഔട്ട് ചെയ്യാനൊന്നും പറ്റുന്നുണ്ടായില്ല. അപ്പോള്‍ തോന്നി എന്തോ പ്രശ്‌നമുണ്ടെന്ന്.

ഉച്ചയായപ്പോള്‍ പനി നല്ലപോലെ കൂടി. കിടന്നിടത്തു നിന്ന് എണീക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി. പിന്നെ എനിക്ക് തന്നെ തോന്നി കൊവിഡ് ആണോ എന്ന്. വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു. ആദ്യത്തെ ദിവസം മാത്രമായിരുന്നു ബുദ്ധിമുട്ടുകള്‍ തോന്നിയത്. ഇടിച്ചു നുറുക്കുന്ന പോലുള്ള ശരീര വേദനയായിരുന്നു. റിസള്‍ട്ട് വരുന്നതിന് മുന്നേ വീട്ടിലുള്ളവരെ പറഞ്ഞു വിട്ടു. രാത്രിയാണ് പോസിറ്റീവ് ആണെന്ന് റിസള്‍ട്ട് വന്നത്. പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റക്കായിരുന്നു വീട്ടില്‍ കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടുപോലയായിരുന്നു. ഭക്ഷണമെല്ലാം സ്വിഗിയിലൂടെ വരുത്തിച്ചു. അഞ്ച് ദിവസം ആന്റി ബയോട്ടിക്ക് എടുത്തു. പനിയെല്ലാം കുറഞ്ഞു നാല് ദിവസം ആയപ്പോള്‍ ചെറിയ ചുമ മാത്രമായിരുന്നു ഉണ്ടായുള്ളൂ. ഏഴാം ദിവസം ആയപ്പോഴേക്കും എല്ലാം ശരിയായി.

കൊവിഡ് വന്നുകഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും റിമി പറയുന്നു. എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ചെയ്യുക, ഡോക്ടരെ കാണുക. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ശരീരത്തിന് ആവശ്യമായ റെസ്റ്റ് കൊടുക്കുക. ആവി പിടിക്കുകയും, തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ഇട്ട് കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. രുചിയുടെയും മണത്തിന്റെയും പ്രശ്നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കുക എന്നതും വളരെ ആവശ്യമാണ്.

x