സാന്ത്വനത്തിലെ ഹരിയുടെ സ്വന്തം അപ്പു ഇനി ആര്‍കജിന് സ്വന്തം ; വൈറലായി രക്ഷ രാജിൻെറ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന് ആരാധകര്‍ ഏറെയാണ്. റേറ്റിംങില്‍ സാന്ത്വനം ഏറെ മുന്നിലാണ്.ചിപ്പി രഞ്ജിത് ആണ് ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.രാജീവ് പരമേശ്വരാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ ഭർത്താവായി അഭിനയിക്കുന്നത്. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ഗോപിക അനിൽ അഞ്ജലി എന്ന കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നുണ്ട്. രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്മാരായി ഗിരീഷ് നമ്പ്യാരും സജിൻ ടി.പിയും അച്ചു സുഗന്തുമാണ് അഭിനയിക്കുന്നത്. ഗിരീഷ് ഹരിയായും, സജിൻ ശിവനായും, അച്ചു കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഇതിൽ ഹരിയുടെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജാണ്.

 

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. അല്‍പ്പം കുശുമ്പും കുട്ടിത്തവും നന്മയും ഇടകലര്‍ന്ന അപ്പുവിനെ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എല്ലാവരോടുമായി പങ്കുവെച്ചിരിക്കുകയാണ് രക്ഷാ രാജ്‌. രക്ഷ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. സേവ് ദി ഡേറ്റിന് വേണ്ടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചുകൊണ്ടാണ് തന്റെ ഭാവിവരനെ പരിചയപ്പെടുത്തിയത്. ആർകജ് എന്നാണ് രക്ഷയുടെ ഭാവിവരന്റെ പേര്. കോഴിക്കോട് സ്വദേശിയായ ആർകജ് ബാംഗ്ലൂരിൽ ഐ.ടി പ്രൊഫഷണലാണ്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാണ് വിവാഹം എന്ന് രക്ഷാ രാജ് വെളിപ്പെടുത്തിയിച്ചില്ല. നേരത്തേ തന്നെ ആര്‍കജിന് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് രക്ഷാ രാജ് വിവാഹ സൂചന നല്‍കിയിരുന്നു.വിവാഹം കഴിഞ്ഞാലും അപ്പുവായി സാന്ത്വനം പരമ്പരയിയില്‍ ഉണ്ടാകണം എന്നാണ് ആരാധകര്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത്.എന്തായാലും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Articles You May Like

x