ഒടുവിൽ വിവാഹിതനാകാൻ ഒരുങ്ങി മുടിയൻ! ആശംസകൾ അറിയിച്ച് ഉപ്പും മുളകും കുടുംബവും ആരാധകരും

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ടിവിയിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. അത്രമാത്രം ആരാധക പിന്തുണ ഈ പരമ്പരക്ക് ലഭിക്കുവാൻ കാരണം പരമ്പരയുടെ ക്വാളിറ്റി തന്നെയാണ്. ഒരു കുടുംബം താമസിക്കുന്ന വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ അതേ രീതിയിൽ തന്നെ മാറ്റങ്ങൾ ഒന്നും വരുത്താതെ ആരാധകർക്ക് മുന്നിലേക്ക് കൊണ്ടുവരുന്നതോടെയാണ് ഈ പരമ്പര മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറുന്നത്. ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ. 5 മക്കൾക്കും ബാലുവിനും നീലുവിനും ഒട്ടനവധി നിരവധി ആരാധകരാണ് മലയാളത്തിലുള്ളത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നായി മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് ഓരോ എപ്പിസോഡിലും കാഴ്ച വെച്ചിട്ടുള്ളത്. ഇവരുടെ ഇടയിലേക്ക് ചെറിയ കുട്ടിയായി എത്തിയതായിരുന്നു പാരമ്പരയിലെ ഇവരുടെ അഞ്ചാമത്തെ കുട്ടി പാറുക്കുട്ടി.

എന്നാൽ പാറുക്കുട്ടി ഇപ്പോൾ വലുതായി വലിയ മകളായി. കുഞ്ഞായി വന്ന പാറുക്കുട്ടിയുടെ ഓരോ വളർച്ചയും മലയാളികൾക്ക് മുൻപിലൂടെ ആയിരുന്നു. അതുപോലെതന്നെ ഒട്ടനവധി നിരവധി ആരാധകരുള്ള ഇരുവരുടെ മൂത്തമകനാണ് മുടിയൻ എന്ന് വിളിപ്പേരുള്ള റിഷി. നിരവധി ആരാധകരാണ് താരത്തിന് ഈ പരമ്പരയിലൂടെ ലഭിച്ചത്. താരത്തിന്റെ മികച്ച അഭിനയം തന്നെയാണ് അതിന് കാരണം. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകൻ കൂടിയാണ് താരം. നിരവധി വേദികളിൽ താരം തന്റെ നൃത്ത കഴിവുകൾ തെളിയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ താരത്തിന്റെ റിഷി എന്ന പേര് മിക്ക മലയാളികൾക്കും അറിയില്ല. പരമ്പരയിലെ കഥാപാത്രങ്ങൾ താരത്തെ മുടിയൻ എന്ന് വിളിച്ച് ശീലിച്ചതോടെ മലയാളികളുടെ മനസ്സിലും താരത്തിന്റെ പേര് മുടിയൻ എന്ന് പതിഞ്ഞു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു വീഡിയോയാണ്. ഒരു പ്രോമോ വീഡിയോ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചാനൽ തന്നെയാണ് ഈ പ്രോമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രമോയിൽ സൂചിപ്പിക്കുന്നത് ഒരു വിവാഹമാണ്. അതുകൊണ്ടുതന്നെ ഇനി കല്യാണ മേളം ആയിരിക്കും. മുടിയൻ എന്ന് വിളിപ്പേരുള്ള റിഷി വിവാഹിതനാവുകയാണ് എന്നാണ് പ്രമോയിലൂടെ സൂചിപ്പിക്കുന്നത്. മുടിയൻ വീഡിയോയിൽ പറയുന്ന ഒരു വാക്കും ആരാധകര്‍ക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം എന്നാണ് പ്രമോയിൽ മുടിയൻ പറയുന്നത്. പരമ്പരയിലെ മുടിയന്റെ അമ്മയായ നീലു പുതിയ സാരിയിൽ സുന്ദരിയായി എത്തുന്നതും കാണിക്കുന്നുണ്ട്. ഒരു കല്യാണപ്പന്തൽ ഉടൻ ഉയരും എന്നും പറയുന്നു. എന്തുതന്നെയായാലും നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

x