ബഷിർ ബഷിയുടെയും സുഹാനയുടെയും പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി രണ്ടാം ഭാര്യ മഷൂറ; മഷൂറ സുഹാനയ്ക്ക് നൽകിയ സമ്മാനം കണ്ടോ വീഡിയോ കാണാം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. ബഷീർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടാറ്. ഭാര്യമാരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. ഇരുവരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്. ബഷീർ ആദ്യം പ്രണയിച്ച് വിവാഹം ചെയ്തത് സുഹാനയെ ആയിരുന്നു. അതിൽ രണ്ടു മക്കളും ഉണ്ട് ,അതിനു ശേഷമാണ് താരം മഷൂറയെ വിവാഹം ചെയ്തത്. അതും ഒരു പ്രണയവിവാഹമായിരുന്നു.

ഇപ്പോഴിതാ സുഹാനയോടൊത്തുള്ള വിവാഹവാർഷികമാണ് ബഷീർ ആഘോഷിക്കുന്നത്, പന്ത്രണ്ടാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേർ ആയിരുന്നു കമൻറുകൾ നൽകിയത്. മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എല്ലാവർക്കും നന്ദിയും ബഷീർ കുറിച്ചിട്ടുണ്ട്, മാത്രമല്ല തൻറെ വാർഷിക ആഘോഷം ഏറ്റവും അടിപൊളിയക്കിയത് മഷൂറ ആണെന്നും താരം അറിയിച്ചിരുന്നു. ഇരുവർക്കും ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിൽ വിവാഹ വാർഷിക ആഘോഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ

കൂടാതെ നേരത്ത സോഷ്യൽ മീഡിയയിൽ കൂടി ഒരു കുറിപ്പ് പങ്ക് വെച്ചിരുന്നു ഞങ്ങളുടെ 12-ാം വിവാഹവാർഷികത്തിൽ ഞങ്ങളെ സ്മരിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.മെസ്സേജുകളിലൂടെയും കമന്റുകളിലൂടെയും ആയിരക്കണക്കിന് ആശംസകൾ ലഭിച്ചു. എന്നാൽ വാർഷിക ആഘോഷങ്ങൾ കാരണം എനിക്ക് ഓരോ വ്യക്തിക്കും തിരികെ സന്ദേശം അയക്കാൻ കഴിഞ്ഞില്ല. നിങ്ങളുടെ മനോഹരമായ വാർഷിക ആശംസകൾക്ക് ഞങ്ങൾ എല്ലാവരും നന്ദി പറയുന്നു. നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളും ഞങ്ങൾക്ക് ഒരുപാട് അർത്ഥമാക്കുന്നു. എന്റെ എല്ലാ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി.

ആഘോഷം കൂടുതൽ ആകർഷകമാക്കിയ എന്റെ ബംഗാർ പെൻജായിക്ക് നന്ദി. പോസ്റ്റ് ചുരുങ്ങി സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. മാത്രമല്ല ഈ കുറിപ്പ് എഴുതിയത് മഷൂറ ആണോ എന്നും ആരാധകർ ചോദിച്ചിരുന്നു.ബഷീറിൻറെ മക്കൾക്കും യൂട്യൂബ് ചാനൽ ഉണ്ട് .ഒരു കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉള്ളതുകൊണ്ട് തന്നെ എല്ലാവരും ആഡംബര ജീവിതമാണ് നയിക്കുന്നത്. ആഡംബരകാറുകൾ സ്വന്തമാക്കി ബഷീർ വാർത്തകളിൽ ഇടം നേടിയിരുന്നു. ബഷീറിൻറെ പിറന്നാൾ ദിനങ്ങളിൽ സർപ്രൈസായി ഏതെങ്കിലും ഒരു പുതിയ ആഡംബര വാഹനങ്ങൾ ആണ് ഇപ്പോൾ വാങ്ങിക്കാറ്.

സുഹാനയുടെയും ബഷീർബഷിയുടെയും പന്ത്രണ്ടാം വിവാഹ വാർഷികം വൻ ആഘോഷത്തോടെ തന്നെയാണ് നടത്തിയത്, ഇരുവരുടെയും ചിത്രങ്ങൾ പതിപ്പിച്ച കേക്ക് മുറിച്ച് കൊണ്ടാടിയ ആഘോഷത്തിൽ നിരവതി സമ്മാനങ്ങൾ ആണ് ലഭിച്ചത്, എല്ലാത്തിനും മുൻപന്തിയിൽ നിന്ന് ഓരോ കാര്യങ്ങളും നടത്തികൊടുത്ത ബഷീർബഷിയുടെ രണ്ടാം ഭാര്യ മഷൂറ തന്നെയായിരുന്നു, സുഹാനയ്ക്കും വിവാഹ വാർഷിക ഗിഫ്റ്റ് ആയിട്ട് മാലയും വളയും ഇട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും ഇരുവരുടെയും വിവാഹ വാർഷിക വീഡിയോ കാണാം

x