മറക്കുവാൻ പറയാനെന്തെളുപ്പം ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’; വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി താര കല്യാൺ

നർത്തകിയും അഭിനേത്രിയുമായ താര കല്യാണിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രെദ്ധിക്കപ്പെടാറുണ്ട്. ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് താര കല്യാൺ. മലയാളത്തിൽ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം,കുച്ചിപുടി,മോഹിനിയാട്ടം നർത്തകിയാണ്. 2016-ൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം ഇവർ നേടിയിട്ടുണ്ട്. ദൂരദർശനിലെ മോഹിനിയാട്ടം നർത്തകിയാണ് താരകല്യാൺ .

അടുത്തിടെയാണ് താരയുടെ മകളായ സൗഭാഗ്യയ്ക്ക് മകൾ പിറന്നത്. കുഞ്ഞു ജനിച്ചതിന്റെ സന്തോഷം പങ്കിട്ട് താരകല്യാൺ എത്തിയിരുന്നു. പെണ്കുഞ്ഞു ജനിക്കണം എന്നാ താൻ ആഗ്രഹിച്ചത് എന്നു താര പറഞ്ഞിരുന്നു. സൗഭാഗ്യയും ആഗ്രഹിച്ചത് മകളെയായിരുന്നു. ഇവരുടെ ആഗ്രഹം പോലെ തന്നെയായി മകളായിരുന്നു ജനിച്ചത്. ഭർത്താവ് കൂടെയില്ലാത്ത വിഷമം പങ്കു വച്ചും താര കല്യാൺ എത്താറുണ്ട് ഇപ്പോഴിതാ പ്രിയതമൻ കൂടെയില്ലാത്ത വെഡ്ഡിങ് ആനിവേഴ്‌സറിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താര കല്യാണ്‍.


മറക്കുവാന്‍ പറയാനെന്തെളുപ്പം, അദ്ദേഹത്തിന്റെ കൂടെയില്ലാതെ മറ്റൊരു വെഡ്ഡിങ് ആനിവേഴ്‌സറി കൂടി എന്നായിരുന്നു താര കുറിച്ചത്. രണ്ടാളും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രവും താര കല്യാണ്‍ പോസ്റ്റ് ചെയ്തിരുന്നു. നഷ്ടപ്പെടുന്നവര്‍ക്കേ അതിന്റെ വില മനസിലാവൂ, ആശ്വാസവാക്കായി ആര്‍ക്കും എന്ത് വേണമെങ്കിലും പറയാമെന്നായിരുന്നു ഒരാള്‍ കുറിച്ചത്. അദ്ദേഹം കൂടെത്തന്നെയുണ്ടാവും, ഒരിക്കലും മറക്കാനാവില്ല, നിങ്ങള്‍ ശക്തയായ സ്ത്രീയാണ്, ഞങ്ങളുണ്ട് കൂടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

പോസ്റ്റിന്റെ പൂർണ രൂപം
‘മറക്കുവാൻ പറയാനെന്തെളുപ്പം. നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’ –ചിത്രത്തോടൊപ്പം താരാകല്യാണ്‍ കുറിച്ചു.

അവതാരകനും നര്‍ത്തകനുമായ രാജാറാം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. നൃത്താധ്യാപകനെന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായത്. ഡങ്കിപ്പനിയെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു വിയോഗം. അച്ഛനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് സൗഭാഗ്യയും എത്താറുണ്ട്. എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛായെന്നായിരുന്നു അദ്ദേഹത്തോട് ഒടുവിലത്തെ പിറന്നാളിന് പറഞ്ഞത്. അദ്ദേഹത്തിന് ഇനി പ്രായമേറില്ലെന്നുമായിരുന്നു മുന്‍പ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അച്ഛനെന്നും എന്റെ ഹീറോയാണെന്നും മകള്‍ പറഞ്ഞിരുന്നു. പങ്കുവച്ചിരുന്നു. നടനും നര്‍ത്തകനുമായ അര്‍ജുന്‍ ആണ് സൗഭാഗ്യയുടെ ജീവിതപങ്കാളി. താരയുടെ അമ്മയും ഒരു കലാകാരി തന്നെയാണ്. കല്യാണരാമന്‍ പോലുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുള്ള സുബ്ബലക്ഷ്മിയാണ് താരയുടെ അമ്മ. 4 തലമുറകളുടെ സംഗമമായി നടത്തിയ ഇവരുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ഈ അടുത്താനാളിൽ വൈറലായി മാറിയിരുന്നു.

x