സ്വന്തം മക്കളുടെ പേര് പോലും ഓർമ്മയില്ല ,ഭാര്യ ഉപേക്ഷിച്ചു പോയി ; അനുകരണ കലയുടെ കുലപതി രാജീവ് കളമശ്ശേരിയുടെ ഇപ്പോഴത്തെ അവസ്ഥ

പാതിവഴിയിൽ മുറിഞ്ഞുപോയ ഓർമ്മകൾ ചേർത്തിണക്കി ജീവിതത്തിലേക്ക് പതിയെ നടന്നു നീങ്ങുകയാണ് രാജീവ് കളമശ്ശേരി എന്ന കലാകാരൻ. താൻ ജീവനായി കരുതുന്ന ഏറ്റവും പ്രിയപ്പെട്ട മക്കളുടെ പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. കലാരംഗത്തു തിളങ്ങി നിക്കുമ്പോൾ വിധിയുടെ വിളയാട്ടം കൊണ്ട് പിൻവലിയേണ്ടി വന്ന ഒരു കലാകാരൻ. രാജീവ്‌ കളമശേരി.മറവി രോഗം പൂർണമായി കാർന്നു തിന്നില്ലെങ്കിലും മനസ്സും നാവും ആഗ്രഹിക്കുന്ന വഴിയേ എത്തുന്നില്ല.നിറ കണ്ണുകളോടെയെ രാജീവിന്റെ പ്രൌഡ ഗംഭീരമായ കലാജീവിതം ഓർക്കാൻ കഴിയുകയുള്ളു.

രാജീവ്‌ കളമശേരി എന്ന മിമിക്രി കലാകാരന്റെതാണ് ഈ ദുരവസ്ഥ.12 ആം വയസ്സിലാണ് രാജീവ്‌ കളമശ്ശേരി തന്റെ കലാ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സ്കൂൾ നാടകങ്ങളിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളിൽ ബാല നടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. നാടകങ്ങളിൽ അഭിനേതാവായി മാത്രമല്ല സഹായി ആയും പോയിരുന്നു. പിന്നീട് സിനിമയിലേക്കും തിരിഞ്ഞു. 25 ഓളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു. ഡോക്യൂമെന്ററികളിൽ അസിസ്റ്റന്റ് ആയും സീരിയലുകളിലും പ്രവർത്തിച്ചിരുന്നു.താൻ ഏറെ സ്നേഹിച്ചിരുന്ന കലയിൽ നിന്നും മുറിഞ്ഞു പോയ ഓർമ്മകൾ രാജീവിനെ വിലക്കി. നമ്മുടെ മുൻ മുഖ്യമന്ത്രി എ. കെ ആന്റണിയെ അനുകരിച്ചു കൊണ്ടാണ് രാജീവ്‌ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയത്.എ. ക് ആന്റണി, വെള്ളാപ്പള്ളി നടേശൻ, ഒ. രാജഗോപാൽ എന്നിവരെ അനുകരിച്ചും രാജീവ്‌ കലാരംഗം പിടിച്ചടക്കിയിരുന്നു.

കലയേയും കുടുംബത്തെയും ഒന്നിച്ചു കൊണ്ട് പോയിരുന്ന സമയത്ത് രാജീവിന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തേക്കുറിച്ച് പറയുകയാണ് മകൾ നസ്രിൻ.പെട്ടന്നൊരു ദിവസം രാജീവിന് ഹാർട്ട്‌ അറ്റാക്ക് ഉണ്ടായി. അതിനെതുടർന്നു സൺറൈസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി. അത് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതെ ഭേതമായെങ്കിലും പിന്നീടും ഹാർട്ട്‌ അറ്റാക്ക് ഒരു വില്ലനായെത്തി.ഒരു ആഞ്ജിയോപ്ലാസ്റ്റി വേണ്ടി വന്നു. പിന്നീടും ദുരന്തം രാജീവിനെ പിന്തുടരുകയായിരുന്നു.പിന്നീട് ഒരു ദിവസം ബാത്‌റൂമിൽ ചെറുതായൊന്നു തല തട്ടി വീണപ്പോൾ അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് രാജീവ്‌ അറിഞ്ഞിരുന്നില്ല. നിസാരമെന്നു കരുതിയ വീഴ്ചയുടെ പിന്നോടിയായി സ്ട്രോക്ക് വന്നു ബ്ലഡ്‌ ക്ലോട് ആയി. പതിയെ രാജീവിന്റെ ഓർമ്മകളുടെ ചരട് മുറിഞ്ഞു തുടങ്ങുകയായിരുന്നു.

പഴയതുപോലെ കൃത്യമായി ഒന്നും ഓർത്തെടുക്കാൻ പറ്റാതെയായി. വാക്കുകൾ മുറിഞ്ഞു പോകുന്നു. വാക്യങ്ങൾ ഓർമയില്ല.കലാരംഗത്തു നിന്നും പിന്മാറിയതോടെ വരുമാനം നിലച്ചു. ഭാര്യയും നാലു പെൺകുട്ടികളുമടങ്ങിയ കുടുംബം ജപ്തിഭീഷണിയിലായി.മിമിക്രിയും സിനിമയുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന രാജീവിന് അപ്രതീക്ഷിതമായി വിശ്രമിക്കേണ്ടി വന്നെങ്കിലും മലയാളികൾ രാജീവിനെ മറന്നിട്ടില്ല.ഇപ്പോൾ ഓർമ്മകൾ കൂട്ടിച്ചേർത്തു രാജീവ് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിരവധി വേദികളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള തനിക്ക് ഇനിയും അതിനു കഴിയണേ എന്നാണ് രാജീവിന്റെ പ്രാർത്ഥന. കുട്ടികളെ നന്നായി വളർത്തണം. അതാണ് ഏറ്റവും വലിയ ആഗ്രഹം.

 

x