പാട്ടും ഡാൻസുമായി സാന്ത്വനത്തിലെ അപ്പുവിന് വിവാഹ ആഘോഷം ; രക്ഷ രാജിന്റെ ഹാൽദി ആഘോഷ വീഡിയോ കാണാം

സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പര എന്ന ഗണത്തിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അവര്‍ പങ്കു വെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍ കൊണ്ടാണ്  സോഷ്യൽ മീഡിയയിൽ തരംഗമാവാറുള്ളത്. കഥയിലെ ഹരി എന്ന കഥാപാത്രത്തിന്റെ കാമുകി ആയിട്ടാണ് അപർണ്ണ എന്ന അപ്പുവിന്റെ വരവ്. നടി രക്ഷ രാജാണ് അപർണ്ണയെ അവതരിപ്പിക്കാൻ എത്തുന്നത്. നിരവധി ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് രക്ഷ രാജ് കൈകാര്യം ചെയ്യുന്നത്. ഇൻസ്റ്റയിലും രക്ഷ രാജ് സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും രക്ഷ രാജ് ഇൻസ്റ്റയിൽ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ നിന്നും ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പുവിന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് രക്ഷയുടെ വരന്‍. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള ചിത്രവും സേവ് ദ് ഡേറ്റ് വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് നടി തന്റെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്.

 

കോഴിക്കോട് സ്വദേശിയാണ് രക്ഷാ രാജ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ് രക്ഷ രാജ് മിനി സ്‌ക്രീൻ അഭിനയത്തിലേക്ക് എത്തുന്നത്. സോളമന്‍റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെ രക്ഷ രാജ് ശ്രദ്ധ നേടിയത്. കമർ കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. കുറച്ചു കുറുമ്പും കുസൃതിയും കലർന്ന കഥാപാത്രത്തെയാണ് സാന്ത്വനം എന്ന സീരിയലിൽ രക്ഷാ രാജ് കൈകാര്യം ചെയ്യുന്നത്.

നാളെയാണ് രക്ഷയും ആർക്കജുെം വിവാഹിതരാകുന്നത്. മനോഹരമായ സേവ് ഡി ഡേറ്റ് വിഡിയോയും ചിത്രങ്ങളുമാണ് രക്ഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ രക്ഷയുടെ ഹാൽദി ആഘോഷ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. നിമിഷങ്ങൾക്കകം ആണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്. മനോഹരമായ ഈ വീഡിയോ ലക്ഷകണക്കിന് പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. വീഡിയോക്ക് താഴെ തങ്ങളുടെ പ്രിയ നടിക്ക് ആശംസയുമായി എത്തുകയാണ് സാന്ത്വനം ആരാധകർ. രക്ഷയുടെ ഹാൽദി വീഡിയോ കാണാം.

x