കുഞ്ഞുങ്ങളില്ലാതെ വന്നപ്പോൾ ഏറ്റവുമധികം വിഷമിപ്പിച്ചത് നാട്ടുകാരുടെ ചോദ്യങ്ങളായിരുന്നു; വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത് പതിനേഴ് വർഷം നടൻ നാരായണൻ കുട്ടിയുടെ ജീവിതം

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മികവുറ്റ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ  നടനാണ് കലാഭവൻ നാരായണൻകുട്ടി. കലാഭവൻ മിമിക്രി ഗ്രൂപ്പിൽ നിന്നുമാണ് താരം അഭിനയലോകത്ത് സജീവമായത്. മലയാളസിനിമയിൽ ഹാസ്യ കഥാപാത്രങ്ങളാണ് താരത്തിനെ ഏറ്റവുമധികം തേടി എത്തിയിട്ടുള്ളത് .അഭിനയ ലോകത്ത് നിരവധി പ്രശംസകൾ ഏറ്റുവാങ്ങി എങ്കിലും താരത്തിന് സ്വകാര്യജീവിതത്തിൽ ഒരു ദുഃഖം ഉണ്ടായിരുന്നു. വിവാഹത്തിന് ശേഷം ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുഞ്ഞിനെ ലഭിച്ചത് .ഇപ്പോഴിതാ ലഭിച്ച കൺമണിയെ കുറിച്ച് താരം തുറന്നു പറയുകയാണ്

കുഞ്ഞുങ്ങൾ ഇല്ലതെയുള്ള കാലത്തെക്കുറിച്ച് പറയാം നേടാം എന്ന മിനിസ്ക്രീൻ പരിപാടിയിലാണ് നടൻ സംസാരിക്കുന്നത്. കുട്ടികളില്ലാതെ ഞങ്ങൾ ഒരുപാട് വിഷമിച്ചിട്ടുണ്ട്. തന്നെക്കാളും ഏറ്റവുമധികം വേദന അനുഭവിച്ചത് ഭാര്യയായിരുന്നു, കുട്ടികൾ ഇല്ലാത്തതിനാൽ പലരും പൊതു പരിപാടികളിലും പരിഹസിച്ചിട്ടുണ്ട് . താനെപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സെറ്റുകളിലും തിരക്കുകളിലും ആയിരിക്കും, അതുകൊണ്ടുതന്നെ ഈ വിഷമം അനുവദിച്ചിരുന്നില്ല എന്നും പറയുന്നു, പക്ഷേ ഏറെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വന്നുവെന്നും ഇപ്പോൾ തങ്ങൾ സന്തോഷ ജീവിതമാണ് നയിക്കുന്നതെന്നും താരം പറയുന്നു.

കുഞ്ഞുങ്ങളില്ലാത്ത വന്നപ്പോൾ ഏറ്റവുമധികം വിഷമിപ്പിച്ചത് നാട്ടുകാരുടെ ചോദ്യങ്ങളായിരുന്നു  . ഭാര്യ ഇതിനെപ്പറ്റി സങ്കടത്തോടെ കൂടി പറയുമ്പോൾ താൻ പറയുന്നത്  തമ്പുരാൻ തരും എന്നാണ് അത് അതുപോലെ നടക്കുകയും ചെയ്തു എന്ന നാരായണൻകുട്ടി മനസ്സുതുറക്കുന്നു.ആവണങ്ങാട്ട് വിഷ്ണുമായയുടെ ഭക്തനാണ് നാരായണൻകുട്ടി, പ്രാർത്ഥനയിലൂടെ ചാത്തൻ സ്വാമിയാണ് തനിക്ക് മകളെ നൽകിയത്. അവിടെ പോയി പ്രാർത്ഥിച്ചു എന്ന് നടൻ തുറന്നുപറയുന്നു. ചാത്തൻ സ്വാമി എന്ന് കേൾക്കുമ്പോൾ പലർക്കും ഒരു ഭയം ഉണ്ടാകും. അത് എന്താണെന്ന് വ്യക്തമായി അറിയാത്ത കൊണ്ടാണെന്നും തൻറെ വിശ്വാസം ഇതാണെന്നും നാരായണന്കുട്ടി വ്യക്തമാക്കി. മാത്രമല്ല ചാത്തൻ സ്വാമി ആരാണെന്ന് താരം ഷോയിലൂടെ വിവരിച്ചു പറഞ്ഞു. ശിവന്റെയും പാർവതിയുടെയും വിഷ്‌ണുവിന്റെയും മകനാണ് വിഷ്ണുമായ. എന്നാൽ ശാസ്താവിനെയാണ് ഈ ചാത്താ ചാത്താ എന്ന് വിളിക്കുന്നത് അതുകൊണ്ട് മറ്റുള്ളവർ ഇതൊരു നെഗറ്റീവ് എനർജിയായി കണക്കാക്കേണ്ടതില്ല എന്ന് നാരായണൻകുട്ടി പറഞ്ഞുവെക്കുന്നു.

താരത്തിൻറെ ഭാര്യയുടെ പേര് പ്രമീള എന്നാണ്. വിവാഹം കഴിഞ്ഞ് 17 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മകൾ ലക്ഷ്മി ജനിച്ചത് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ചതുകൊണ്ടുതന്നെ അവളെ ഭാഗ്യലക്ഷ്മി എന്ന പേര് വിളിക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. മകൾ ഒരു പാട്ടും ഷോയിൽ ആലപിച്ചിരുന്നു. മനോഹരമായ ഗാനമാലപിച്ചത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മകൾക്ക് ഡാൻസും പാട്ടും അറിയാമെന്നും അത് പഠിപ്പിക്കുന്നുണ്ടെന്നും , കലയോട് അച്ഛനെ പോലെ തന്നെ മക്കൾക്കും താല്പര്യം ഉള്ളതുകൊണ്ട് കലാരംഗത്ത് അവൾ തിളങ്ങട്ടെ എന്നും ആരാധകർ ആശംസകൾ അറിയിക്കുകയാണ്.

x