എബ്രുവിനെ സ്വർണം കൊണ്ട് മൂടി ബഷീർ ബാഷിയും കുടുംബവും , വീഡിയോ കാണാം

ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ബഷീറിനും കുടുംബത്തിനും ഉള്ളത്. ബഷീറിന്റെയും രണ്ടാം ഭാര്യയായ മാഷുറയുടെയും മകൻ മുഹമ്മദ് എബ്രൻ ബഷീറിന് ജനിച്ചപ്പോൾ മുതൽ ആരാധകർ നിരവധിയാണ്. എബ്രാന്റെ ജനനസമയം മുതൽ തന്നെ സ്വന്തമായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തന്നെ കുഞ്ഞ് എബ്രാമിന് ഉണ്ട്. നാലു വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ബഷീറിനും മാഷുറയ്ക്കും ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തിയത്. സോഷ്യൽ മീഡിയ വഴി പ്രസവം വരെയുള്ള എല്ലാ വിശേഷങ്ങളും ഇവർ ചെയ്തിരുന്നു

കുഞ്ഞു പിറന്ന ഉടനെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കണം എന്നത് ബഷീറും കുടുംബവും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് ഇവർ അഭിമുഖങ്ങളിലൊക്കെ പറഞ്ഞത്. ആൺകുഞ്ഞിന്റെയും പെൺകുഞ്ഞിന്റെയും പേരിൽ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപ് തന്നെ ഇമെയിൽ ഐഡി ഇവർ ക്രിയേറ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നതിനൊപ്പം തന്നെയാണ് ബഷീറിന്റെ മകന്റെ പേരും വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഏറ്റവും പ്രായം കുറഞ്ഞ സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന പേരും എബ്രമിന് സ്വന്തമാണ്. എബ്രമിന്റെ അക്കൗണ്ടുകളിൽ ഒരു ലക്ഷത്തിന് മുകളിലാണ് സബ്സ്ക്രൈബ്സും ഫോളോവേഴ്സും.

ജനിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ എബ്രമിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ്സ് ഒരു ലക്ഷത്തിലധികം ആവുകയും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ എബ്രമിന് ലഭിക്കുകയും ചെയ്തു. മാഷുറ ഒരുപാട് കാത്തിരുന്നുണ്ടായ കൺമണിയാണ് എബ്രാം. അതുകൊണ്ടു തന്നെ വലിയ സ്നേഹമാണ് കുഞ്ഞിനോട് ആരാധകർക്കെല്ലാം. മകന്റെ എല്ലാ ചടങ്ങുകളും വളരെ ആഘോഷമായി ആണ് കുടുംബം നടത്തുന്നത്. ഇപ്പോൾ ഇതാ കുഞ്ഞിന്റെ ക്രാഡിൽ സെർമണി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബവും. മകൻ ജനിച്ച് രണ്ടുമാസം പൂർത്തിയായിരിക്കുന്നു. നോമ്പ് അവസാനിച്ചിട്ട് ക്രാഡില്‍ സെർണിയും 40 ചടങ്ങും നടത്താം എന്ന തീരുമാനത്തിൽ ആയിരുന്നു. അതാണ് വൈകിയത് എന്ന് ബഷീർ എബ്രാമിന്റെ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു.

ആഘോഷപൂർവ്വമായി വീടിനുള്ളിൽ തന്നെയാണ് ക്രാഡിൽ സെർമണിക്കായി തൊട്ടിൽ അടക്കമുള്ളവ ഒരുക്കിയിരിക്കുന്നത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം മകനായി താൻ വാങ്ങിയ സ്വർണാഭരണങ്ങൾ മാഷുറയും സുഹാനയും മക്കളായ സുനൈനേയും സൈഗുവും ചേർന്ന് കുഞ്ഞിനെ അണിയിച്ചു. മാലാ, വള, ചെയിൻ തുടങ്ങിയവയെല്ലാം തന്നെ ഇവർ മകനായി വാങ്ങിയിരുന്നു. ശേഷം മാഷുറയുടെയും ബഷീറിന്റെയും ബന്ധുക്കളും കുഞ്ഞിന് ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി നൽകി. വളരെ സന്തോഷത്തോടെ കുടുംബാംഗങ്ങളെല്ലാം ഏറ്റെടുത്ത ഒരു ചടങ്ങ് തന്നെയായിരുന്നു ഇതെന്ന് കാണാൻ സാധിക്കുന്നുണ്ട്. ചടങ്ങുകളുടെ വീഡിയോ എത്തിയപ്പോൾ തന്നെ ആരാധകർ എല്ലാം വീഡിയോ ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറുകയും ചെയ്തു.

x