അപ്രതീക്ഷിതമായി വീട്ടിലേക്കെത്തി മൂന്ന് അതിഥികൾ ; മൂന്ന് കുഞ്ഞുങ്ങളുടെ അമ്മുമ്മ ആയ സന്തോഷം പങ്കുവെച്ചു ലക്ഷ്മി നായർ

മലയാളികൾക്കെല്ലാം സുപരിചിതയായ പാചക വിദഗ്ധയും ടെലിവിഷൻ അവതാരികയുമായ ആളാണ് ലക്ഷ്മി നായർ. കൈരളി ടിവിയിലെ മാജിക് ഓവൻ, ഫ്ലാവോഴ്സ് ഓഫ് ഇന്ത്യ എന്നീ പരിപാടികളിലൂടെ ആയിരുന്നു ലക്ഷ്മി നായർ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോ തന്റെ മകൾക്ക് രണ്ടാമത്തെ പ്രസവത്തിൽ മൂന്നു കുട്ടികൾ ജനിച്ച സന്തോഷവാർത്ത തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ താരം അറിയിച്ചു.

ഒരു ടെലിവിഷൻ അവതാരിക മാത്രമല്ലായിരുന്നു ലക്ഷ്മി നായർ, തിരുവനന്തപുരത്തെ ലോ അക്കാദമി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ അധിക കാലം പ്രിൻസിപ്പലായി തുടരാൻ അവർക്ക് സാധിച്ചില്ല. പ്രിൻസിപ്പലിനെ മാറ്റണമെന്നുള്ള വിദ്യാർത്ഥി സമരത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി കൂടിയ യോഗത്തിൽ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും പിരിച്ചു വിടാൻ തീരുമാനമായി. അങ്ങനെ 2017 ൽ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റി. ഈ വാർത്തകൾ ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

ഇതിനെല്ലാം ശേഷം 2005 ൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗമായി. തിരുവനന്തപുരം ലോ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായ ഡോ.എൻ. നാരായണൻനായരാണ് പിതാവ്. നിരവധി സംരംഭങ്ങൾക്കും ലക്ഷ്മി നായർ തുടക്കമിട്ടിട്ടുണ്ട്. കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ലക്ഷ്മി നായർ നടത്തുന്നുണ്ട്. യൂട്യൂബിൽ ലക്ഷ്മി നായർ എന്ന പേരിലുള്ള ഒരു യൂട്യൂബ് ചാനലും താരത്തിന് സ്വന്തമായിട്ടുണ്ട്. അതിലൂടെയാണ് മൂന്നു കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ സന്തോഷവാർത്ത താരം പ്രേക്ഷകരെ അറിയിച്ചത്.

മാഞ്ചസ്റ്ററിൽ ഉള്ള മകൾ പാർവതിക്കാണ് രണ്ടാം പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടായത്. ജൂണിൽ അവിടേക്ക് പോകാനിരുന്ന ലക്ഷ്മി നായർക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം യുകെയിലേക്ക് പോകാൻ അവസരം നിഷേധിക്കപ്പെട്ടു. അമ്മയുടെ സാമീപ്യം ഏറ്റവും കൂടുതൽ ആവശ്യമായ സമയമായിരുന്നു അത്. ആ സമയം പോകാൻ വേണ്ടി എല്ലാ ജോലികളും താൻ നേരത്തെ നാട്ടിൽ ചെയ്തു വച്ചിരുന്നു. താൻ യുകെയിൽ പോകുന്ന സമയത്ത് ചാനലിൽ പ്രസിദ്ധീകരിക്കാൻ വേണ്ട എല്ലാ എപ്പിസോഡുകളും നേരത്തെ ചെയ്തു വച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന് തനിക്ക് നഷ്ടപ്പെട്ടു. നേരത്തെ തന്നെ അറിയാമായിരുന്നു മൂന്നു കുഞ്ഞുങ്ങളാണ് മകൾക്ക് ഉണ്ടാകാൻ പോകുന്നതെന്ന്. മകളുടെ പ്രസവം സിസേറിയനായിരുന്നു. അല്പം വൈകിയാണെങ്കിലും കോവിൽ നിയന്ത്രണങ്ങൾ മാറിയപ്പോൾ തന്നെ താൻ അവിടെ ചെന്നു തന്റെ മൂന്നു ചെറുമക്കളേയും കാണുകയും ചെയ്തു. ഈ സന്തോഷവാർത്ത താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്.

x