കുന്നിൻ മുകളിൽ ഒരു ഓണ സദ്യ , സാന്ത്വനത്തിലെ ശിവന്റെയും ഭാര്യ ഷഫ്‌നയുടെയും ഓണസദ്യ വൈറൽ

വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ താരമാണ് ഷഫ്‌ന. മലയാള പ്രേക്ഷകരുടെ പ്രിയപെട്ടവരാണ് ഷഫ്നയും ഭർത്താവ് സജിനും. കഥ പറയുമ്പോൾ, ആഗതൻ, പ്ലസ് ടു തുടങ്ങിയ ഹിറ്റ്‌ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ശ്രദ്ധേയമായതാണ് നടി ഷഫ്‌ന. താരത്തിന്റെ റിയൽ ലൈഫ് നായകനും സിനിമ മേഖലയിൽ നിന്നുള്ളത് തന്നെയാണ്. പ്ലസ് ടു എന്ന സിനിമയിലൂടെ ശ്രെദ്ധേയനായ സജിൻ ഇപ്പോൾ മിനിസ്‌ക്രീനിലും മിന്നും താരമാണ്. മലയാളി കുടുംബ പ്രേക്ഷകർ മുഴുവൻ ഇപ്പോൾ ശിവന്റെ ആരാധകരാണ്.

ചുരുങ്ങിയ കാലത്തിനിടെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് മിനി സ്ക്രീൻ പരമ്പരയിലൂടെ ശിവനും ഭാര്യ അഞ്‌ജലിയും മലയാളികളുടെ മനസ്സിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായ ദമ്പദികളാണ് ഇരുവരും. ചിത്രങ്ങളും പോസ്റ്റുകളും സ്ഥിരമായി പങ്കു വെക്കാറുമുണ്ട്. കൂടാതെ സുഹൃത്തുക്കൾക്ക് വളരെ അധികം പ്രാധാന്യം നൽകുന്ന ഷഫ്‌നയുടെ പോസ്റ്റുകൾ പെട്ടന്ന് തന്നെ വൈറലാവുന്നത് പതിവാണ്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ കേന്ദ്രമായത് ഷഫ്നയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

ഷഫ്നയും സജിനും മലമുകളിൽ ഇരുന്നു ഓണ സദ്യ കഴിക്കുന്ന ഫോട്ടോ ആണത്. കുട്ടിക്കാനത്തെ ഒരു മലമുകളിലാണ് താരങ്ങൾ ഇത്തവണത്തെ ഓണം വ്യത്യസ്തമാക്കിയത്. പ്രണയ വിവാഹമായിരുന്നു ഇവരുടേതു. ഇരുവരും രണ്ടു മതത്തിൽ പെട്ടവർ. എന്നാൽ മതത്തിന്റെ പേരിലുള്ള വേർതിരുവുകൾ എല്ലാം മുറിച്ചു മാറ്റി ഒന്നിച്ചൊരു ജീവിതം അവർ തീരുമാനിച്ച് ഉറപ്പിച്ചു. വീട്ടുകാരുടെ എതിർപ്പുകൾ ഒന്നും അവർ വക വെച്ചിരുന്നില്ല. ഈ ഇഷ്ടം അധിക കാലം നീളില്ല നടക്കില്ല എന്നൊക്കെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ പറഞ്ഞെങ്കിലും അവരെ വേർപെടുത്താൻ സാധിച്ചില്ല. ഒരുമിച്ചു മുൻപോട്ട് പോവാനായിരുന്നു അവരുടെ തീരുമാനം.

മലമണ്ട ദി മൗണ്ടൈൻ ക്യാമ്പ് എന്ന റിസോർട്ടിൽ ആയിരുന്നു ഇരുവരുടെയും ഇത്തവണത്തെ ഓണാഘോഷം. അവർ ഒരുക്കിയ വെത്യസ്തമായ ഓണസദ്യ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. മനോഹരമായ ചിത്രങ്ങൾ ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്.

x