“നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്. നമ്മുടെ ബന്ധം ഞാൻ എന്നും ആഘോഷിക്കും” – മഷുറയ്ക്ക് ആശംസകൾ നേർന്ന് ബഷീർ ബാഷിയുടെ ആദ്യ ഭാര്യാ സുഹാന

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷീ. നിരവധി ആരാധകരെയാണ് ബഷീർ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ബഷീറിന് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്. നിരവധി ആരാധകരും ഈ യൂട്യൂബ് ചാനലിൽ ഉണ്ട് എന്നതാണ് സത്യം. ബഷീറിന്റെ രണ്ടു ഭാര്യമാരും പ്രേക്ഷകർക്ക് സുപരിചിതരാണ്. മാഷുറയും സുഹാനയും ഒരുമിച്ചു പങ്കു വയ്ക്കുന്ന വീഡിയോകൾക്കാണ് ആരാധകരെറേ. ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സ് ഉള്ളത് രണ്ടാം ഭാര്യയായ മാഷുറയ്ക്കാണ് ഇപ്പോൾ ഗർഭിണിയാണ് ഈ വാർത്ത യൂട്യൂബിലൂടെ തന്നെ ഇവർ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഓരോ സ്കാനിങ് വീഡിയോയും ശ്രദ്ധ നേടാറുണ്ട്.

മഷൂറയും സുഹാനയും തമ്മിലുള്ള ഒത്തൊരുമയാണ് എല്ലാവരെയും അമ്പരപ്പെടുത്തുന്നത്. ഒരാളുടെ രണ്ടു ഭാര്യമാർ എങ്ങനെയാണ് ഇത്രയും സന്തോഷത്തോടെ മുന്നോട്ട് പോകുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. അത്രത്തോളം ഒത്തൊരുമയിലാണ് ഇരുവരും മുൻപോട്ട് പോകുന്നത്. പലപ്പോഴും ഇവർക്ക് വിമർശനങ്ങളും ലഭിക്കാറുണ്ട്. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ പുതിയൊരു വിശേഷ വാർത്തയാണ് ശ്രദ്ധ നേടുന്നത്. മാഷുറയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കുടുംബം മുഴുവൻ. പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് സുഹാനയും ബഷീറും ഒക്കെ എത്തിയിട്ടുണ്ട്. ഈ ആശംസകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപേ തന്നെ മാഷുറ പിറന്നാളിന് വേണ്ടിയുള്ള ആഘോഷങ്ങൾ തുടങ്ങിയിരുന്നു. പിറന്നാൾ ഒരുക്കങ്ങളുടെ വീഡിയോകൾ ഒക്കെ തന്നെ പുറത്തുവരികയും ചെയ്തിരുന്നു. ഒരു കണ്ണാടി സെൽഫിയിലാണ് ബഷീർ മാഷുറയ്ക്ക് ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചത്. ഇതായിരുന്നു ബഷീറിന്റെ ആശംസകൾ മോളെ എന്നായിരുന്നു ബഷീർ എഴുതിയിരുന്നത്. തന്റെ പിറന്നാൾ വളരെ മനോഹരമാക്കിയതിനും ഏറെ സ്പെഷ്യൽ ആക്കിയതിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് മഷൂറ എത്തിയത്. സുഹാനയുടെ ആശംസകൾ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സുഹാന മാഷുറയുടെ ചേർന്നു നിൽക്കുന്ന ഒരു സെൽഫി ആയിരുന്നു സുഹാന പങ്കുവെച്ചത്. മറ്റൊരമ്മയിൽ എനിക്കുണ്ടായ സഹോദരി മറ്റ് ആരെയും പോലെ അല്ലാതെ ഒരു ആത്മാർത്ഥ സുഹൃത്ത്.

നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്. നമ്മുടെ ബന്ധം ഞാൻ എന്നും ആഘോഷിക്കും. ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു സുഹാന മഷുറയ്ക്ക് ആശംസകൾ നേർന്നിരുന്നത്. നിരവധി ആരാധകരാണ് മഷുറയ്ക്ക് പിറന്നാളാശംസകളുമായി എത്തുന്നത്.എല്ലാം വട്ടവും മഷൂറയുടെ പിറന്നാളിന് വളരെയേറെ വിലപിടിപ്പുള്ള ഒരു സമ്മാനമാണ് ബഷീർ നൽകുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. വളരെയധികം വിലയുള്ള ഒരു സമ്മാനം തന്നെയാണ് ബഷീർ മാഷുറയ്ക്ക് നൽകിയത്. ഈ സമ്മാനവും വൈറലായി മാറിയിരുന്നു. അടുത്ത പിറന്നാൾ ഇവർക്ക് കുറച്ചുകൂടി മധുരം ഉള്ളതാണ്. കാരണം അടുത്ത പിറന്നാൾ ആഘോഷിക്കാൻ ഇവരുടെ കുഞ്ഞുകൂടി എത്തുമല്ലോന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. നിരവധി ആളുകളാണ് ഇവരുടെ ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പലതരത്തിലുള്ള കമന്റുകളും കാണാൻ സാധിക്കും.

x