ഭർത്താവിന്റെ വീട്ടുകാർ വിലക്കിയാൽ അഭിനയിക്കാൻ പോവില്ല , തുറന്നു പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി അമൃത വർണൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി അമൃത വർണ്ണൻ. നായികയായും വില്ലത്തിയായും സഹനായികയായും ഒക്കെ താരം സീരിയലുകളിൽ തിളങ്ങി നിന്നിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം. താരത്തിന്റെ ഭർത്താവായ പ്രശാന്തിനെയും പ്രേക്ഷകർക്ക് ഇപ്പോൾ അറിയാം. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രശാന്ത് പ്രക്ഷർക്കിടയിൽ സുപരിചിതനാകുന്നത്. ഒരു വർഷത്തിനു മുൻപായിരുന്നു അമൃത വിവാഹിത ആയത്. ഇപ്പോൾ ഭർത്താവായ പ്രശാന്തിനെ കണ്ടുമുട്ടിയത് മുതൽ വിവാഹം കഴിക്കുന്നത് വരെയുള്ള ചില കാര്യങ്ങളാണ് അഭിമുഖത്തിലൂടെ താരം പറയുന്നത്. ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണ കാരണമാണ് താൻ ഇപ്പോഴും അഭിനയത്തിൽ നിലനിൽക്കുന്നത് എന്നും അമൃത പറയുന്നു. അവർ പോകണ്ടാന്നു പറഞ്ഞാൽ അഭിനയം മതിയാക്കി താൻ വീട്ടിൽ തന്നെ ഇരിക്കും. മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ അങ്ങനെയാണല്ലോ വേണ്ടത് എന്നുമാണ് സി മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ അമൃത പറയുന്നത്.

നമ്മൾ ജീവിതത്തിൽ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അത്തരത്തിൽ ഏട്ടന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് അഭിനയം. എട്ടു വർഷത്തോളം അതിന് പിന്നാലെ നടന്ന ഒരാളാണ്. പട്ടാളത്തിൽ ചേരാൻ വേണ്ടി ഓടിയും ചാടിയും ഒക്കെ അദ്ദേഹം നടന്നു. എന്നെക്കൊണ്ട് സാധിക്കുന്ന തരത്തിലുള്ള സഹായമാണ് അഭിനയിക്കാനുള്ള അവസരം വാങ്ങിക്കൊടുക്കുക എന്നത്. അതാണ് ഞാൻ ചെയ്തതെന്ന് അമൃത പറയുന്നുണ്ട്. ഇപ്പോൾ രണ്ടുപേരും അഭിനയത്തിനുള്ളത് കൊണ്ട് തന്നെ അതും ഒരു രസമാണ്. മുൻപ് ചേട്ടൻ ദുബായിലായിരുന്നു ചിലപ്പോൾ വിവാഹം കഴിഞ്ഞതോടെ മറ്റു നടിമാരെ പോലെ താനും വീട്ടിൽ ഇരിക്കാൻ ഉള്ള സാധ്യതയുണ്ടായിരുന്നു. സീരിയസ് ആയി പറയുകയാണെങ്കിൽ താനിപ്പോൾ ഫീൽഡിൽ നിൽക്കാനുള്ള പ്രധാന കാരണം ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവുമാണ്. അച്ഛനും അമ്മയും ചേച്ചിയും ഒക്കെ നല്ല സപ്പോർട്ട് ആണ്. എന്നോട് പോകണ്ട എന്ന് പറഞ്ഞാൽ പിന്നെ താൻ ഫീൽഡിൽ തന്നെ ഉണ്ടാവില്ല എന്നാണ് അമൃത പറയുന്നത്.

ഉടനെ തന്നെ ഭർത്താവ് പ്രശാന്ത് വളരെ രസകരമായ രീതിയിൽ ചോദിക്കുന്നുണ്ട് ഞാൻ പോവണ്ടന്ന് പറഞ്ഞാൽ നീ പോവില്ലെന്ന്, അതെന്ന് തന്നെയാണ് അമൃത മറുപടി പറയുന്നത്. അങ്ങനെയൊരു സംഭവം ഉണ്ടായതിനെക്കുറിച്ചും നടി പറഞ്ഞു. പാടാത്ത പൈങ്കിളി ലൊക്കേഷൻ ലഭിക്കുമ്പോൾ ഇക്കാര്യത്തെ കുറിച്ച് സംവിധായകനുമായി തങ്ങൾ സംസാരിച്ചു. ഭർത്താവിന്റെ വീട്ടുകാർ നീ ഇനി അഭിനയിക്കാൻ പോകേണ്ടന്ന് പറഞ്ഞാൽ ഈ ഫീൽഡ് വിട്ടു പോകുമോ എന്നായിരുന്നു സംവിധായകൻ ചോദിച്ചത്. തീർച്ചയായും ഞാൻ ഇത് നിർത്തി വീട്ടിലിരിക്കും എന്നാണ് അമൃത ഇതിന് മറുപടിയായി പറയുന്നത്. ഇതെന്റെ പാഷൻ മാത്രമാണ്. അതാണ് എന്റെ കുടുംബം. അതിനാണ് പ്രാധാന്യം നൽകേണ്ടത്. എന്നാൽ കുടുംബം വിട്ട് കളിക്കാൻ സാധിക്കില്ല കുടുംബം വിട്ടു പോയാൽ പിന്നെ നമുക്ക് ജീവിതത്തിൽ ഒരു തൃപ്തി ഉണ്ടാവുകയില്ലന്ന് അമൃത പറയുന്നു. ഇത് നിന്റെ ജോലിയാണ് എന്ന് വേണം പറയാൻ എന്ന് പറഞ്ഞ് തിരുത്തി കൊടുക്കുന്നുണ്ട് ഭർത്താവ്. 12 വർഷമായി നീ ചെയ്യുന്ന ജോലിയാണ് ഇത് എന്നും പ്രശാന്ത് പറയുന്നു.

x