ഗർഭിണി ആയിരുന്ന സമയത്ത് ആൺകുട്ടി ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു ; പെൺകുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാർഥന

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസ് നെ മലയാളികൾ ആരും പെട്ടെന്ന് മറക്കാൻ ഇടയില്ല. തന്റെ ആദ്യ സീരിയലിൽ തന്നെ ദീപ്തി എന്ന കഥാപാത്രം തന്നാലാവും വിധം മികവുറ്റതാക്കി മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞു. പരസ്പരത്തിൽ അഭിനയിക്കുന്ന സമയത്ത് ജോലിയും അഭിനയവും ഒന്നുപോലെ മുൻപോട്ടു കൊണ്ടു പോയിരുന്ന ഗായത്രി പരസ്പരം മൂന്നാം വർഷത്തിലേക്ക് കടന്നപ്പോൾ ജോലി രാജിവച്ച് പൂർണ്ണമായി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഗായത്രിയുടെ അച്ഛൻ രാമചന്ദ്രൻ ഫിലിം ഡിസ്ട്രിബ്യൂഷൻ മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ചേർത്തല മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സിനിമ സീരിയൽ രംഗത്ത് ഗായത്രിക്ക് അഭിനയ പാരമ്പര്യം ഒന്നും തന്നില്ലെങ്കിലും അച്ഛനിൽ നിന്നാണ് ഈ കഴിവ് കിട്ടിയതെന്ന് ഗായത്രി പറയുന്നു. അച്ഛനെ പണ്ട് കലാഭവനിൽ പ്രവേശനം ലഭിച്ചെങ്കിലും വീട്ടിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പോകാൻ സാധിച്ചില്ല. കുട്ടിക്കാലത്ത് തന്നെ അച്ഛൻ നിരവധി സിനിമകൾ കാണാൻ കൊണ്ടു പോകുമായിരുന്നു.

സ്കൂൾ കാലഘട്ടത്തിൽ തന്നെ ഗായത്രി അഭിനയത്തിലേക്ക് കടന്നിരുന്നു. കലോത്സവ വേദികളിൽ നിറസാന്നിധ്യമായിരുന്നു ഗായത്രി. സ്കൂൾ കാലഘട്ടത്തിൽ കലോത്സവങ്ങളിൽ പാട്ട് നാടകം വൃന്ദവാദ്യം എന്നീ മേഖലകളിൽ ഗായത്രി കഴിവ് തെളിയിച്ചു. ഹയർസെക്കൻഡറി പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ മികച്ച നടിയായി ഗായത്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം ഗായത്രിയും ജോലിയിലേക്ക് കടക്കുകയായിരുന്നു. ഇവന്റ് മാനേജ്മെന്റ് ആയിരുന്നു ആദ്യം ഗായത്രി ജോലി ചെയ്തിരുന്നത്. പിന്നീട് എഫ് എം റേഡിയോയിലും വർക്ക് ചെയ്തു. പിന്നീട് അതു വഴി പത്രത്തിൽ ജോലി ലഭിക്കുകയായിരുന്നു.

 

 

പത്രത്തിൽ ജോലി നോക്കി കൊണ്ടിരുന്ന സമയത്താണ് ഗായത്രിക്ക് പരസ്പരം എന്ന സീരിയലിലേക്ക് അവസരം ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ച് പൂർണമായും അഭിനയ രംഗത്തേക്ക് കടക്കാൻ അപ്പോൾ ഗായത്രി തയ്യാറല്ലായിരുന്നു. തന്റെ ആദ്യ അവസരം ആയതിനാൽ ജോലിയിൽ തുടർന്ന് കൊണ്ടുതന്നെ സീരിയലിൽ സജീവമാകാനാണ് ഗായത്രി തീരുമാനിച്ചത്. രണ്ടര വർഷത്തോളം ജോലിയിൽ നിന്നും അവധിയെടുത്താണ് ഗായത്രി പരസ്പരം സീരിയലിൽ അഭിനയിച്ചത്. എന്നാൽ പരസ്പരം മൂന്നാംവർഷം ആയപ്പോൾ പൂർണ്ണമായി ജോലി രാജിവെച്ച് അഭിനയരംഗത്തേക്ക് തിരയുകയായിരുന്നു. എന്നാൽ പരസ്പര തിനുശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട മകൾ കല്യാണിക്കായി ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു ഗായത്രി.

മകളെ കുറിച്ച് പറയുമ്പോൾ ഗായത്രി എപ്പോഴും വാചാല യാണ്. ഗായത്രിയുടെ ഭർത്താവ് അരുണിന് ബിസിനസ് ആണ് . പരസ്പര ത്തിന്റെ സമയത്ത് മകൾ വളരെ ചെറുതായിരുന്നു. മകളെ ശ്രദ്ധിക്കുന്നതിൽ തന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടായതുകൊണ്ടാണ് പരസ്പര ത്തിൽ അഭിനയിക്കാൻ തനിക്ക് സാധിച്ചത്. എന്നാൽ പിന്നീട് മകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് പരസ്പരം അതിനുശേഷം നീണ്ട അവധി എടുത്തത്. മകൾക്കായി തനിക്ക് സിനിമയിലേക്ക് വന്ന നായിക ഓഫറുകൾ ഗായത്രിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കൈത്തറിയുടെ ആദ്യസിനിമ സർവ്വോപരിപാലാക്കാരൻ ആയിരുന്നു. വൺ,ഓർമ്മ, തൃശ്ശൂർപൂരം എന്നീ സിനിമകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.

x