നടി സബിത നായർ രണ്ടാം വിവാഹിതയായി , ആശംസകളുമായി ആരാധകരും സീരിയൽ ലോകവും

മിനിസ്ക്രീൻ താരങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് മൗനരാഗ. മൗനരാഗം എന്ന പരമ്പരയ്ക്കുള്ളിലും പുറത്തും എല്ലാവരുടെയും ബഹളമാണെന്ന് പറയുന്നതാണ് സത്യം. മൗനരാഗം എന്ന പരമ്പരയിൽ അഭിനയിക്കുന്ന സബിത നായർ വിവാഹിതയായ വാർത്തയാണിപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ദൂരദർശനിലെ അഴകെയെന്ന പരിപാടിയിലൂടെയാണ് സബിതയെ പ്രേക്ഷകർ ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് നിരവധി സീരിയലുകളുടെ ഭാഗമായി സബിത മാറിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു നീലക്കുയിൽ എന്ന പരമ്പരയിൽ നായകനായി എത്തിയ ആദിയുടെ അമ്മയായി എത്തിയതും സബിത നായർ ആയിരുന്നു. അന്നുമുതൽ തന്നെ വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇപ്പോൾ മൗനരാഗത്തിൽ കല്യാണിയുടെ അമ്മയുടെ വേഷമാണ് സബിത കൈകാര്യം ചെയ്യുന്നത്.

ഇത് സബിതയുടെ രണ്ടാം വിവാഹമാണ്. ഈ വിവാഹത്തിന് മുൻകൈയെടുത്തതാവട്ടെ സബിതയുടെ മകനാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നിരുന്നത്. അമ്മയൊരു നവ വധുവിനെപ്പോലെ അണിയിച്ചൊരുക്കി തന്നെയാണ് മകൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. സ്വർണത്തിൽ പൊതിഞ്ഞു തന്നെയാണ് സാബിത എത്തിയിരുന്നത്. ജീവിതത്തിൽ ഒറ്റയ്ക്കായി പോകരുത് എന്ന മകന്റെ തീരുമാനമായിരുന്നു സബിതയെ രണ്ടാം വിവാഹത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത്. ഏറെ സന്തോഷത്തോടെ അമ്മയോട് പുതിയൊരു ജീവിതം തിരഞ്ഞെടുത്ത മകൻ പറയുകയായിരുന്നു. അങ്ങനെയാണ് സബിത വിവാഹിതയാകുന്നത്. ഇന്നലെയായിരുന്നു വിവാഹം നടന്നത് സബിതയുടെ തന്നെ അനിയന്റെ ഭാര്യയായ സൗപർണിക ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴായിരുന്നു പ്രേക്ഷകരീ വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നത്. വലിയ സന്തോഷത്തോടെ പ്രേക്ഷകരും ഈ വിശേഷം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിൽ ഒന്നാണ് മൗനരാഗം. വളരെ മികച്ച പ്രകടനമാണ് മൗനരാഗത്തിൽ സബിത കാഴ്ച വയ്ക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരും താരത്തിനുണ്ട് എന്നതാണ് സത്യം. സെറ്റും മുണ്ടുമണിഞ്ഞു കൈകളിൽ നിറയെ സ്വർണ്ണ വളകളുമായാണ് ഗുരുവായൂർ ക്ഷേത്രനടയിലേക്ക് കവിത എത്തിയിരുന്നത്. കഴുത്തിലും ആഭരണ പ്രഭ നിലനിന്നിരുന്നു. തുളസിയും റോസാപ്പൂക്കളും ചേർന്ന വരണമാല്യമാണ് വധു വരന്മാർ അണിഞ്ഞിരുന്നത്. വളരെ സന്തോഷപൂർവ്വം ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. സൗപർണികയും കുടുംബവും എല്ലാത്തിനും മുൻപിൽ ഉണ്ടായിരുന്നു. ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത് സൗപർണിക തന്നെയാണ്. രമിത്ത് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഇരുവർക്കും വിവാഹ ആശംസകൾ നേരുകയാണ് ഇപ്പോൾ പ്രേക്ഷകരും. നിരവധി ആളുകളാണ് താരത്തിന്റെ മകനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ജീവിതസായ്ഹ്നത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ അമ്മയ്ക്ക് വേണ്ടി മകൻ കണ്ടെത്തിയത് നല്ലൊരു മാർഗമാണെന്നാണ് ആളുകൾ പറയുന്നത്. ഇത്തരത്തിൽ മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുന്ന അമ്മമാർക്ക് മക്കൾക്ക് ചെയ്യാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് എന്നും കമന്റുകളിലൂടെ ആളുകൾ വ്യക്തമാക്കുന്നുണ്ട്.

x