ഫ്‌ളൈറ്റില്‍ വച്ച്‌ അച്ഛന് വയ്യാതെയായി , പിന്നെ കണ്ടത് അച്ഛന്റെ ചലനമറ്റ ശരീരമാണ് ; അച്ഛന്റെ വിയോഗത്തെ കുറിച്ച് മനസ് തുറന്നു മാളവിക

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണ പ്രിയ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത നായകൻ നായികാ എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിത ആയി തുടങ്ങിയത്.അഭിനേത്രി എന്നതിനേക്കാൾ ഉപരി അവതാരിക, നർത്തകി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ജോഷ് ടോക്കിലുടെ ഏഴാംക്ലാസ്സിൽ വച്ച് നിന്ന് പോകേണ്ടിയിരുന്ന തന്റെ കരിയർ ഇതുവരെ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് മാളവിക. ജീവിതത്തിൽ നിന്നും താൻ പഠിച്ച മൂന്ന് പാടത്തെ കുറിച്ചും താരം പറയുന്നുണ്ട്.

അച്ഛനായിരുന്നു ഹീറോ , ജീവിതത്തിൽ എന്റെ എല്ലാം അച്ഛനാരുന്നു.ചോദിക്കുന്നെ എന്തും തന്നാൽ കഴിയുന്നെ പോലെ സാധിച്ചുതരുന്ന അച്ഛൻ. എന്റെ സന്തോഷമായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്. ഞാൻ ഒരു നർത്തകി ആയി കാണണം എന്ന് ആഗ്രഹിച്ചു, എനിക്കൊരു നല്ല ഭാവി ഉണ്ടയികാനാണ് വേണ്ടി ആഗ്രഹിച്ചു അധ്വാനിച്ച ഒരാളാരുന്നു എന്റെ അച്ഛൻ. എന്റെ ഏറ്റവും അടുത്ത സുഹൃത്തും അച്ഛനാരുന്നു.അച്ഛനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു സാദാ വീട്ടമ്മയായിരുന്നു എന്റെ ‘അമ്മ. അച്ഛന്റെ മെഡിക്കൽ ഷോപ് മാത്രമായിരുന്നു ഞങ്ങളുടെ വരുമാനം. അതുകൊണ്ട് എന്നെ പഠിപ്പിക്കാനും അച്ഛൻ കണ്ട സ്വപ്നം നടത്താനും ഒന്നും പറ്റില്ല എന്നും പലരും അമ്മയോട് പറഞ്ഞു. പക്ഷെ തോറ്റു കൊടുക്കാൻ ‘അമ്മ ഒരുക്കമല്ലാരുന്നു. റിയാലിറ്റി ഷോകൾ എല്ലാം നിർത്താൻ എല്ലാരും പറഞ്ഞപോളും ‘അമ്മ അതിനു തയാറായില്ല. മെഡിക്കൽ ഷോപ് തനിയെ നടത്തി കൊണ്ട് പോകാൻ കഴിയാത്ത കൊണ്ട് മറ്റൊരാൾക്ക് വാടകക്ക് നൽകി.

പക്ഷെ അമ്മ തളര്‍ന്നില്ല. ദൈവത്തിന്റെ തുണ എന്നൊക്കെ ഞാന്‍ വിശ്വസിച്ചത് അപ്പോഴാണ്. അതുവരെ ഒന്നും അല്ലാതിരുന്ന, എന്റെ ഡാന്‍സിനെ കുറിച്ചും കരിയറിനെ കുറിച്ചും എന്ത് പറഞ്ഞാലും എതിര്‍ക്കുന്ന അമ്മ, അച്ഛന്‍ കണ്ട എന്നെ കുറിച്ചുള്ള സ്വപനം പൂര്‍ത്തിയാക്കാനായി ഇറങ്ങി തിരിച്ചു. വേറെ ഒന്നും വേണ്ട, അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം, എന്നെ നര്‍ത്തകിയാക്കണം എന്നത് മാത്രമായി അമ്മയുടെ ആഗ്രഹം.
ഏഴാം ക്ലാസില്‍ വച്ച്‌ ആദ്യമായി എന്റെ ഗള്‍ഫ് ഷോയ്ക്ക് അച്ഛനൊപ്പം പുറപ്പെട്ടതാണ് ഞാന്‍. ഫ്‌ളൈറ്റില്‍ വച്ച്‌ അച്ഛന് വയ്യാതെയായി. പതിനൊന്ന് വയസ്സുകാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. ഫ്‌ളൈറ്റ് എമര്‍ജന്‍സിയായി ലാന്റ് ചെയ്ത് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചു. എല്ലാം സുഖമായി അച്ഛന്‍ തിരിച്ചുവരും എന്നും, വീണ്ടും ഡാന്‍സിന് പോകാം എന്നും ആഗ്രഹിച്ച്‌ നില്‍ക്കുന്ന സമയത്ത് ഞാന്‍ കണ്ടത് അച്ഛന്റെ ഡെഡ് ബോഡിയാണ്. അവിടെ എല്ലാം തീര്‍ന്നു എന്ന് കരുതി.

അങ്ങനെ എന്റെ നൃത്തം വീണ്ടും തുടര്‍ന്നു. പല ഷോകളും കഴിഞ്ഞു. അവസാനം നായികാ നായകനിലും എത്തി. അവിടെ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുള്ള ആളുകള്‍ക്കിടയില്‍ ഞാന്‍ എത്തപ്പെട്ടപ്പോള്‍, സെലക്ഷന്‍ കിട്ടും എന്ന് പോലും കരുതിയില്ല. പക്ഷെ കിട്ടി. അവിടെ നിന്ന് ഇവിടെ വരെ പിന്നെ പടി പടിയായുള്ള ഉയര്‍ച്ചയാണ്. ഇപ്പോള്‍ എനിക്ക് എന്റെ അമ്മയ്ക്ക് എന്നാല്‍ കഴിയും വിധം സാമ്ബത്തിക സഹായം നല്‍കാന്‍ കഴിയുന്നുണ്ടെന്ന്” താരം പറഞ്ഞു.

 

x