പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ കാര്യം നിസാരം നിർത്തലാക്കാനുള്ള കാരണം തുറന്ന് പറഞ് പരമ്പരയിൽ സത്യഭാമയായി വേഷമിട്ട അനു ജോസഫ്

അനു ജോസഫ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്. ഇന്നും ആദ്യം നാളുകൾ പോലെത്തന്നെയാണ് അനു രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്കുള്ളിൽ. എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ, എങ്ങിനെയാണ് ഈ ബോഡി തടി വയ്ക്കാതെ മെയ്ന്റയിൻ ചെയ്തു പോകുന്നത് എന്ന് പലപ്പോഴും ആരാധകർ അനുവിനോട് അതിശയത്തോട്ട് ചോദിച്ചിട്ടുണ്ട്.

ഒരു വ്‌ളോഗർ കൂടിയായ അനു പ്രേക്ഷരുടെ സ്ഥിരം ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ. “കാലത്തു ഒരു ഗ്രീൻ ടീ കുടിച്ചുകൊണ്ടാണ് തന്റെ തുടക്കം എന്ന് പറയുകയാണ് അനു. പിന്നീട് മുട്ടയുടെ വെള്ള ഉപയോഗിച്ചുകൊണ്ട് ഓംലെറ്റ് ആണ് കഴിക്കുന്നത്. പാലും മധുരവും ആണ് തടി കുറയാൻ ആദ്യം ഒഴിവാക്കേണ്ടത് എന്നും അനു പറയുന്നു. മുട്ട ഓംലെറ്റ് അടിക്കാനായി മഷ്‌റൂം, കുരുമുളക്, ചീസ്, തക്കാളി , സവാള എന്നിവയും ഒരു നുള്ള് ഉപ്പും ചേർക്കാം എന്നും അനു നിർദ്ദേശിച്ചു. എന്തൊക്കെ ആണെകിലും ടേസ്റ്റ് മുഖ്യം ആണല്ലോ എന്നും താരം പറയുന്നു.


2003 ലാണ് അനു അഭിനയത്തിലേക്ക് വരുന്നത്. കുട്ടിക്കാലം മുതലേ അഭിനയിക്കണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ പ്രായത്തിലെ ഇൻഡസ്ട്രിയിൽ വന്നതുകൊണ്ട് അഭിനയ മേഖലയിൽ തന്നെയായിരിക്കും പ്രൊഫഷൻ എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ വന്നപ്പോഴാണ് അഭിനയം തന്നെയാണ് തൻ്റെ പ്രൊഫഷൻ എന്ന് മനസ്സിലായത്. ഇപ്പോൾ ഇൻഡസ്ട്രിയെപ്പറ്റിയും കരിയറിനെപ്പറ്റിയും അതിനോട് സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റിയും നന്നായി പഠിച്ചുകൊണ്ടാണ് അനു തിളങ്ങുന്നത്.

സമൂഹ മാധ്യമങ്ങളിൽ അനു സജീവമാണ്. അനുവിന് ഒരു യൂട്യൂബ് ചാനലുണ്ട്. അതിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നതും. ഒരു പരിപാടി അവതരിപ്പിക്കുന്നതിനേക്കാളും അല്ലെങ്കിൽ ഒരു സീരിയലിൽ അഭിനയിക്കുന്നതിനേക്കാളും കൂടുതൽ ആളുകളുമായി അടുക്കാനും താനെന്താണെന്ന് അവർക്കറിയാനും യൂട്യൂബ് വീഡിയോസിലൂടെ സാധിക്കുന്നുണ്ട്.’പിന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ എന്തുകൊണ്ടാണ് ആ പരമ്പര നിർത്തിയതെന്ന്. ഞാൻ മനപ്പൂർവ്വം സീരിയൽ നിർത്തിയത് പോലെയാണ് അവരൊക്കെ ചോദിക്കാറുള്ളത്’.

‘അഞ്ച് വർഷത്തിന് മുകളിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് കാര്യം നിസാരം. എന്തൊക്കെ പറഞ്ഞാലും അഞ്ച് വർഷക്കാലം ആകുമ്പോൾ ഒരു ചെറിയ താത്പര്യക്കുറവ് ഉണ്ടാവില്ലേ . അതുപോലെ മാത്രമേ ഉള്ളൂ.. പിന്നീട് പരമ്പരക്ക് ശേഷം ഞാനും അനീഷ് രവിയും അതേ കഥാപാത്രത്തിൽ തന്നെ നിരവധി പരിപാടികൾ ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിച്ചിട്ടുളളത്’.’ഇപ്പോഴും കൈരളിയിൽ കാര്യം നിസാരം റിപ്പീറ്റ് പോകുന്നുണ്ട്, ചില പ്രേക്ഷകർക്ക് അതറിയില്ല. അതുകൊണ്ട് തന്നെ ഇപ്പഴും ആ പരമ്പര നടക്കുന്നുണ്ടെന്നാണ് അവരുടെ വിചാരം. അന്ന് ആ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് കുറച്ച് തടി ഉണ്ടായിരുന്നു. അതല്ലാതെ സ്ക്രീനിൽ കാണുമ്പോഴും കുറച്ച് വ്യത്യാസങ്ങൾ വരും. പക്ഷെ അളുകൾക്ക് അതറിയില്ല. സത്യത്തിൽ എനിക്ക് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. പക്ഷെ ആൾക്കാർ എന്നെക്കാണുമ്പോൾ ചോദിക്കുന്നത് സീരിയലിൽ കാണുമ്പോൾ വലിയ വണ്ണമായിട്ടാണല്ലോ തോന്നുന്നത്’.

x