നാഗകന്യക താരത്തിൻറെ കഴുത്തിൽ താലി ചാർത്തി മലയാളി പയ്യൻ; നാഗകന്യകയുടെ വിവാഹ ചിത്രങ്ങൾ കാണാം

മിനി സ്ക്രീനിലും ബോളിവുഡ് സിനിമാലോകത്തും നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ നടി മൗനി റോയിയും മലയാളി ബാങ്കറായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിൽവച്ചായിരുന്നു വിവാഹം. സൗത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. കുടുംബാംഗങ്ങളെ കൂടാതെ സിനിമാ ലോകത്തെ മൗനി റോയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.മോഡലിംഗ് രംഗത്ത് നിന്ന് മിനി സ്ക്രീനിലൂടെയെത്തി സിനിമയിൽ സജീവമായ നടിയാണ് മൗനി റോയ്. ബാലാജി പ്രൊഡക്ഷന്‍സിന്‍റെ ശ്രദ്ധേയ പരമ്പരയായ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയുണ്ടായി. ഏതാനും സിനിമകളിൽ ഐറ്റം ഡാൻസറായും ഗ്ലാമര്‍ റോളുകളിലും എത്തിയിട്ടുണ്ട്.

1985ൽ ബംഗാളിലെ രാജബോങ്ഷി ഫാമിലിയിലാണ് മൗനി റോയ് ജനിച്ചത്. മുത്തശ്ശനും അമ്മയുമെല്ലാം അറിയപ്പെടുന്ന തിയേറ്റർ ആര്ടിസ്റ്റാണ്. മാസ്സ് കമ്മ്യൂണിക്കേഷൻ പഠിക്കാനായി ഡൽഹിയിൽ പോയിരുനെകിലും മൗനി തന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യാതെ സിനിമ മോഹവുമായി മുംബൈക്ക് വണ്ടി കയറി. അവിടെ വച്ച് മൗനിയെ ഭാഗ്യം തുണച്ചു. ബഹുഭാഷകളിൽ സംപ്രേഷണം ചെയ്ത നാഗിൻ എന്ന സീരിയലാണ് മൗനിക്ക് ബ്രേക്ക് നൽകിയത്. നാഗിൻ എന്ന കഥപാത്രത്തെ അറിയാത്തവർ ചുരുക്കമായിരിക്കും . മിനിസ്‌ക്രീനിൽ തന്നെ വാൻ വിജയമായിരുന്നു നാഗിൻ.

 

എക്താ കപൂറിന്‍റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ  രംഗത്ത് ചുവടു വയ്ക്കുന്നത്.  പിന്നീട്  കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. എന്നാല്‍,   നാഗിന്‍ സീരിയലാണ്  ഇവരെ ഏറെ ശ്രദ്ധേയയാക്കിയത്.

 

നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റായ്. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാരും മൗനി റായിയും മൂന്നുവർഷമായി പ്രണയത്തിലാണ്.

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു . നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ.രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയാണ് മൗനി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമ

x