വിവാഹശേഷം സാന്ത്വനത്തില്‍ അപ്പുവായി തുടരുമോ എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം നല്‍കി നടി രക്ഷയും അര്‍ക്കജും

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന് ആരാധകര്‍ ഏറെയാണ്. റേറ്റിംങില്‍ സാന്ത്വനം ഏറെ മുന്നിലാണ്.ചിപ്പി രഞ്ജിത് ആണ് ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.രാജീവ് പരമേശ്വരാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ ഭർത്താവായി അഭിനയിക്കുന്നത്. ബാലേട്ടൻ വിവാഹശേഷം സാന്ത്വനത്തില്‍ അപ്പുവായി തുടരുമോ എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം നല്‍കി നടി രക്ഷയും അര്‍ക്കജുംഎന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ഗോപിക അനിൽ അഞ്ജലി എന്ന കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നുണ്ട്. രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്മാരായി ഗിരീഷ് നമ്പ്യാരും സജിൻ ടി.പിയും അച്ചു സുഗന്തുമാണ് അഭിനയിക്കുന്നത്. ഗിരീഷ് ഹരിയായും, സജിൻ ശിവനായും, അച്ചു കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഇതിൽ ഹരിയുടെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജാണ്.

തിങ്കളാഴ്ച്ച ആയിരുന്നു രക്ഷാ രാജിന്റെ വിവാഹം നടന്നത്.സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് രക്ഷയുടെ വരന്‍.രക്ഷാ രാജ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്.വിവാഹ ശേഷം സാന്ത്വനത്തിലെ അപ്പുവായി താരം എത്തുമോ എന്നതായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിനുള്ള മറുപടി രക്ഷാ രാജും ഭര്‍ത്താവ് അര്‍ക്കജും നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും അഭിനയം തുടരും എന്നാണ്‌ താരം വ്യക്തമാക്കിയിരിക്കുന്നത്. സാന്ത്വനം സീരിയലില്‍ തുടരുമോ എന്ന ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. സാന്ത്വനം കാരണമാണ് ഇത്രയും റീച്ച് കിട്ടിയതെന്നും അതുകൊണ്ട് സാന്ത്വനത്തില്‍ നിന്നും പിന്മാറില്ലെന്നും രക്ഷ പറഞ്ഞു.കൂടെ കട്ട സപ്പോര്‍ട്ടുമായി അര്‍ക്കജുമുണ്ട്.

കല്ല്യാണം കഴിഞ്ഞെന്നേ ഉള്ളൂ, ബാക്കി എല്ലാം പഴയത് പോലെത്തന്നെ എന്നാണ് അര്‍ക്കജ് പറഞ്ഞത്. ഭാവി പരിപാടികള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. രണ്ടാം തിയ്യതി മുതല്‍ സാന്ത്വനത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തും. സാന്ത്വനം ടീം തനിക്ക് നല്‍കിയ വലിയ സപ്പോര്‍ട്ട് കാരണമാണ് ഇപ്പോള്‍ ഇത്രയും ഭംഗിയായി വിവാഹം നടത്താന്‍ കഴിഞ്ഞത് .ഹണിമൂണ്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല എന്നും രക്ഷാ രാജ് പറഞ്ഞു.രക്ഷാ രാജിന്റെയും അര്‍ക്കജിന്റെയും പ്രണയ വിവാഹം ആയിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നാല് വര്‍ഷം മുമ്പ് വീട്ടുകാരോട് കാര്യം അവതരിപ്പിക്കുകയും സമ്മതം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വാതന്ത്രത്തോടെ പ്രണയം തുടരുകയായിരുന്നു.

താരത്തിന്റെ വിവാഹ ചിത്രങ്ങളും വിവാഹ വീഡിയോയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് രക്ഷാ രാജ് വിവാഹ വേദിയിലെത്തിയത്.രക്ഷാ രാജ് തന്റെ ഇന്‍സ്റ്റഗ്രാം വഴി സേവ് ദ ഡേറ്റ് ഫോട്ടോയും വീഡിയോയും ഹല്‍ദി ചടങ്ങുകളും പങ്കുവെച്ചിരുന്നു.സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. അല്‍പ്പം കുശുമ്പും കുട്ടിത്തവും നന്മയും ഇടകലര്‍ന്ന അപ്പുവിനെ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

x