കണ്ടാൽ അമീബയെ പോലെ എന്നാണ് പലരും കളിയാക്കിയത് , ജീവിതത്തിൽ നേരിട്ട സങ്കടത്തെക്കുറിച്ച് ഉപ്പും മുളകും താരം ബിജു സോപാനം

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയതാരമാണ് ബിജു സോപാനം. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ബാലു അച്ഛനാണ് ബിജു. എന്നാൽ ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് മുമ്പ് നിരവധി സിനിമകളിൽ താരം വേഷം കൈകാര്യം ചെയ്തിരുന്നു എങ്കിലും മലയാളികൾക്കിടയിൽ സുപരിചിതനാകുവാൻ അദ്ദേഹത്തെ സഹായിച്ചത് ഉപ്പും മുളകും എന്ന പരമ്പര തന്നെയാണ്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ ടെലിവിഷൻ പരമ്പരയിൽ ബിജു സജീവമാവുകയായിരുന്നു.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയിലെ ബാലു എന്ന കഥാപാത്രമാണ് താരത്തിന് തന്റേതായ ഒരു ഐഡന്റിറ്റി നേടിക്കൊടുത്തത്. പരിപാടി ജനപ്രിയമായതോടെ ചലച്ചിത്രരംഗത്ത് നിന്ന് നിരവധി അവസരങ്ങൾ ബിജുവിനെ തേടിയെത്തുകയും ചെയ്തു. സൈറാബാനു എന്ന ചിത്രത്തിൽ സുബ്ബു എന്ന വക്കീലിന്റെ കഥാപാത്രത്തിലൂടെ മികച്ച അഭിനയം തന്നെയാണ് ബിജു സോപാനം കാഴ്ചവെച്ചത്. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെട്ടത് മഞ്ജുവാര്യർ ആയിരുന്നു. പിന്നീട് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ സുരാജിന്റെ മകനായി അഭിനയിക്കുവാനും താരത്തിന് അവസരം ലഭിച്ചു.

കാവാലം നാരായണ പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു സോപാനം അരങ്ങിലെത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം സോപാനത്തെ കൈവിടാൻ മറന്നില്ല. അങ്ങനെ ബിജു, ബിജു സോപാനം ആയി അറിയപ്പെടാൻ തുടങ്ങി. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ അഭിനയ ശൈലിയും തിരുവനന്തപുരം ഭാഷയും ഉപയോഗിച്ച് മിനിസ്ക്രീനിലൂടെ പ്രശസ്തനായി മാറിയ താരമാണ് ബിജു സോപാനം എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാൽ ഇത്രയേറെ പ്രേക്ഷകർക്ക് പ്രിയങ്കരനായി നിൽക്കുമ്പോഴും പിന്നിട്ട വഴികളിൽ പലപ്പോഴും മോശം അനുഭവങ്ങൾ തനിക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇപ്പോൾ താരം തുറന്നു പറയുകയാണ്.

തനിക്കെതിരെ വന്ന ബോഡി ഷേമിങ് കളിയാക്കലുകൾ ആണ് അതിൽ മുൻപന്തിയിൽ എന്ന് നടൻ പറയുന്നു. തന്നെ കാണാൻ ഊതി വീർപ്പിച്ച ബലൂൺ പോലെയുണ്ടെന്നും ഷേപ്പ് ഇല്ലെന്നും അമീബയെ പോലെ ഉണ്ടെന്നും ചിലർ പറഞ്ഞിട്ടുണ്ട്. നാടകം മാത്രമാണ് തനിക്ക് അറിയാവുന്ന തൊഴിലില്ലെന്നും ഇതോടൊപ്പം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

x