ആദ്യം ജാഡയാണെന്ന് കരുതി, പിന്നീട് സുഹൃത്തുക്കളായി, ശേഷം സിനിമക്കഥയെ പോലും വെല്ലുന്ന പ്രണയ വിവാഹം; ഷാജുവും,ചാന്ദിനിയും മനസ് തുറക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരങ്ങളിലൊരാളാണ് ഷാജു ശ്രീധർ. സിനിമയിലും, സീരിയലുകളിലും, കോമഡി പരിപാടികളിലുമായി താരം വളരെ സജീവമാണ്. അഭിനേത്രിയും, നർത്തകിയുമായ ചാന്ദിനിയെയാണ് ഷാജു വിവാഹം ചെയ്തത്. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. സാങ്കൽപ്പിക സിനിമക്കഥകളെ പോലും വെല്ലുന്ന തരത്തിലാണ് തങ്ങളുടെ പ്രണയ കഥയെന്നാണ് ഷാജുവും, ഭാര്യയും പറയുന്നത്. ജഗദീഷ് അവതാരകനായിട്ടുള്ള ‘പണം തരും’ എന്ന പരിപാടിയിൽ ഗസ്റ്റായി ഇരുവരും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ചും, ഒളിച്ചോട്ടത്തെക്കുറിച്ചും, പിന്നീടുള്ള തങ്ങളുടെ രസകരമായ വിശേഷങ്ങൾ രണ്ട് പേരും പങ്കുവെച്ചത്.

മോഹൻലാലിൻ്റെ ഫിഗർ ചെയ്യുന്നതിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിൽ ഷാജു കൂടുതൽ പരിചിതനായി തീരുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടേ ആ രീതിയ്ക്ക് മാറ്റം സംഭവിച്ചു. ‘അയ്യപ്പനും, കോശിയുമെന്ന’ ചിത്രത്തിലെ അഭിനയമാണ് അതിന് സഹായമായതെന്നും ഷാജു പറയുന്നു. സുനിതയെന്നാണ് ഷാജുവി ൻ്റെ ഭാര്യ ചാന്ദിനിയുടെ ശരിയ്ക്കും പേര്. സത്യഭാമയ്ക്കൊരു പ്രേമലേഖനമാണ് ചാന്ദിനിയുടെ ആദ്യ ചിത്രം. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകൻ. ആ സിനിമയിലേയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയതെന്നും,തനിയ്ക്ക് ഇഷ്ടം സുനിതയെന്ന് വിളിക്കാനായിരുന്നെന്നും ഷാജു കൂട്ടിച്ചേർത്തു. ഈ രണ്ട് പേരുകൾക്കും പുറമേ ‘ഉപ്പുമാവ്’ എന്നൊരു പേര് കൂടെ തനിയ്ക്ക് ഉണ്ടായിരുന്നെന്നും, താൻ ആദ്യമായി ഉപ്പുമാവ് ഉണ്ടാക്കാൻ അടുക്കളയിൽ കയറിയപ്പോൾ വെള്ളം തിളച്ചതിന് ശേഷം മാത്രമേ റവ ഇടാൻ പാടുളളു എന്ന കാര്യം ചേട്ടൻ തൻ്റെയടുത്ത് പറഞ്ഞിരുന്നില്ലെന്നും, വെള്ളം തിളയ്ക്കാതെ റവ ഇട്ട് ഉപ്പുമാവ് ഉണ്ടാക്കിയതിന് പിന്നാലെയാണ് ഉപ്പുമാവ് എന്ന ഇരട്ടപേര് ലഭിച്ചതെന്നും ചിരിച്ചുക്കൊണ്ട് ചാന്ദിനി സൂചിപ്പിച്ചു.

താൻ ആദ്യമായി ചാന്ദിനിയെ കണ്ട അനുഭവത്തെക്കുറിച്ച് വാചാലനാവുകയാണ് ഷാജു.  കൽപ്പനയെ കാണുന്നതിന് വേണ്ടിയാണ് താൻ ആ സെറ്റിലേയ്ക്ക് പോകുന്നതെന്നും, തന്നെ ആദ്യമായി കണ്ടപ്പോൾ ഭയങ്കര ജാഡയാണെന്നാണ് ചാന്ദിനി ധരിച്ചു വെച്ചത്. കൂളിങ് ഗ്ലാസും ടീഷര്‍ട്ടുമായിരുന്നു തൻ്റെ വേഷം.
പിന്നീട് ‘കോരപ്പന്‍ ദ ഗ്രേറ്റില്‍’ അഭിനയിക്കുമ്പോഴാണ് തങ്ങൾ കൂടുതൽ അടുക്കുന്നതും,സുഹൃത്തുക്കളായി മാറുന്നതും. പിന്നീട് തങ്ങൾ മായജാലത്തിലായിരുന്നു ഒന്നിച്ചത്. തങ്ങൾക്കിടയിലെ സൗഹൃദം കൂടുതൽ ശ്കതമാവുകയും, ഫോൺ വിളിക്കാൻ തുടങ്ങുകയും ചെയ്തു. ലാൻഡ് ഫോൺ വഴിയായിരുന്നു തങ്ങൾ പരിചയം പുതുക്കിയതെന്നും ഷാജു പറഞ്ഞു.

പിന്നീട് ഫോൺ കോളുകളുടെ എണ്ണം നിത്യവും വർധിക്കാൻ തുടങ്ങി. അതും ഒരേ നമ്പറിലേയ്ക്ക് ആയതോടേയാണ് വീട്ടിൽ പിടിക്കപെടാൻ കാരണമായതെന്ന് ഷാജു ഓർക്കുന്നു. ഫോൺ ബില്ലുകൾ അച്ഛൻ്റെ കൈയിൽ ലഭിക്കാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നതായും, ഷാജു തൻ്റെ ഓർമകൾ പങ്കുവെക്കുന്നു. നല്ല രീതിയിൽ പോയ തങ്ങളുടെ ബന്ധം പിന്നീട് വീട്ടിൽ പിടിച്ചെന്നും, കുടുംബസമേതം ചാന്ദിനിയുടെ വീട്ടുകാരുമായി ഒന്നിച്ചു പോവുമ്പോൾ തൻ്റെ നടു റോഡിലുള്ള ഷൂട്ടിങ്ങ് ചാന്ദിനിയും, വീട്ടുകാരും കാണാനിടയായ സംഭവത്തെക്കുറിച്ചും ഷാജു പറയുന്നു. വീട്ടിൽ പ്രണയം അറിഞ്ഞതോട് കൂടെയാണ് പിന്നീട് തങ്ങൾ രണ്ടുപേരും ഒളിച്ചോടാനും, രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിക്കുന്നത്. അങ്ങനെ കൂട്ടുകാരിയോടൊപ്പം ബ്യൂട്ടി പാർലറിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് തങ്ങൾ ഒളിച്ചോടിയതെന്നും, വിവാഹം കഴിച്ചതെന്നും, മാറുന്നതും തൻ്റെ വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞ്‌ ആദ്യത്തെ രണ്ട് ദിവസം മാത്രമേ വീട്ടുകാരുടെ പിണക്കത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു എന്നും, പിന്നീട് തങ്ങളെല്ലാവരും വളരെ സന്തോഷത്തോടേയാണ് ജീവിക്കുന്നതെന്നും, ഇപ്പോഴും നല്ല രീതിയിൽ എല്ലാവരുമായി പോവുന്നെന്നും തങ്ങളുടെ പഴയകാല ഓർമകൾ പങ്കുവെച്ച് ചാന്ദിനി കൂട്ടിച്ചേർത്തു.

x