പ്രമുഖ ചലച്ചിത്ര സീരിയൽ നടൻ ടി.എസ്.രാജു അന്തരിച്ചു എന്നത് വ്യാജവാർത്ത , അദ്ദേഹം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ദിനേശ് പണിക്കർ

സീരിയൽ സിനിമാലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു പ്രിയ നടൻ ടി എസ് രാജു അന്തരിച്ചു എന്നത് , പ്രമുഖ മാധ്യമങ്ങൾ അടക്കം താരത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു . എന്നാൽ താരത്തിന്റെ മരണവാർത്ത വ്യാജമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ . നടൻ ടി എസ് രാജു മരിച്ചിട്ടില്ലന്നും അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നെന്നും സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഭാരവാഹി കിഷോർ സത്യാ ടി എസ് രാജുവുമായി സംസാരിച്ചെന്നും ദിനേശ് പണിക്കർ വെളിപ്പെടുത്തി . സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ താരത്തിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിരുന്നു . നിരവധി വെത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയൽ ലോകത്തും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ടി എസ് രാജു . ദിലീപ് നായകനായി എത്തിയ ജോക്കർ സിനിമയിലെ സർക്കസ് കമ്പനി മുതലാളി വേഷമൊക്കെ കൈകാര്യം ചെയ്തത് ടി എസ് രാജുവായിരുന്നു ..

x