നിറവയറിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ചക്കപ്പഴം താരം അശ്വതി ശ്രീകാന്ത്

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത് . സംപ്രേഷണം തുടങ്ങി വളരെ പെട്ടന്ന് ആരധകരുടെ പ്രിയ പരമ്പരയായി മാറിയ ചക്കപ്പഴത്തിലെ ആശ ഉത്തമൻ എന്ന കഥാപാത്രത്തെയാണ് അശ്വതി കൈകര്യം ചെയ്യുന്നത് . മികച്ച അഭിനയം കൊണ്ട് വളരെ പെട്ടന്നാണ് അശ്വതി ആരാധകരെ സമ്പാദിച്ചത് . ഫ്‌ളവേഴ്‌സ് കോമഡി യിൽ നുറുങ് ചോദ്യങ്ങളുമായി അവതാരകയായി എത്തി പിന്നീട് ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു . അഭിനേത്രിയായും അവതാരകയായും ഒരേ പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു .

അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത് . അത്തരത്തിൽ ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. തന്റെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത് . കുറച്ചു നാൾ മുൻപ് താൻ ഗർഭിണിയാണ് എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്തിയിരുന്നു . തന്റെ 2 മത്തെ കണ്മണിക്കായി താൻ കാത്തിരിക്കുന്നു എന്ന് താരം പങ്കുവെച്ച സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു . ഗർഭിണിയായതിന് ശേഷം താരം ചക്കപ്പഴം സീരിയലിൽ നിന്നും പിന്മാറുമെന്ന് ആരധകർ കരുതിയിരുന്നെങ്കിലും ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഗർഭിണിയായി തിളങ്ങാനുള്ള അവസരം താരത്തിന് ലഭിച്ചു .

പിങ്ക് വസ്ത്രത്തിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ” അവളുടെ കണ്ണുകളുടെ നോട്ടം എല്ലാം പറയുന്നുണ്ട് എന്നായിരുന്നു മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വതി കുറിച്ചത് ..ഇക്കഴിഞ്ഞ ദിവസം ചക്കപ്പഴം ടീമിനൊപ്പമുള്ള താരത്തിന്റെ വളകാപ്പ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ഉപ്പും മുളകും സീരിയൽ അവസാനിക്കാറായതോടെയായിരുന്നു ചക്കപ്പഴം എന്ന ഹാസ്യ പരമ്പര രംഗപ്രവേശനം ചെയ്യുന്നത് .. തുടക്കം മുതൽ മികച്ച പ്രേക്ഷക പിന്തുണയുമായി പരമ്പരായിപ്പോൾ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ മുൻപന്തിയിലാണ് . ശ്രുതി രജനികാന്ത് , സബീറ്റ , റാഫി തുടങ്ങിയവരാണ് പരമ്പരയിലെ മറ്റു താരങ്ങൾ .. എന്തായാലും അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x