മമ്മൂട്ടിയുടെ നായിക ഇനി നൂബിന് സ്വന്തം ; സീരിയല്‍ നടന്‍ നൂബിന്‍ ജോണി വിവാഹിതനായി – വീഡിയോ കാണാം

കുടുംബവിളക്ക് എന്ന പരമ്പര പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പരമ്പര തന്നെയാണ്. ഈ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് നൂബിൻ ജോണി. നിരവധി ആരാധകരായിരുന്നു സീരിയലിലൂടെ സ്വന്തമാക്കിയിരുന്നത്. നിരവധി ആൽബങ്ങളിലും നൂബിന്റെ സാന്നിധ്യം കാണാൻ സാധിക്കുമായിരുന്നു. തനിക്കൊരു പ്രണയമുണ്ടെന്ന് നോബിൻ തുറന്നു പറഞ്ഞിരുന്നത്. അതിനുശേഷം നൂബിന്റെ പ്രണയിനി ആരാണെന്ന് തിരക്കുണ്ടായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. അവസാനം സീരിയലിലെ താരങ്ങളുടെ പേരുകളിൽ വരെ ഇത് എത്തി നിൽക്കുകയും ചെയ്തു.

ആ സമയത്ത് നൂബിൻ തന്നെയാണ് രംഗത്ത് വന്ന് താൻ ഓഗസ്റ്റിൽ വിവാഹിതനാകും എന്ന് പറഞ്ഞത്. അതോടെ വധു ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷ ആരാധകർക്ക് വർദ്ധിക്കുകയായിരുന്നു. ഇതിനിടയിൽ സീരിയൽ നടിമാരിൽ ചിലർ തങ്ങളാരും അനൂപിന്റെ പ്രണയിനികൾ അല്ല എന്നും നൂബിന്റെ പ്രണയിനി ഒരു ഡോക്ടറാണ് എന്നും വൈകാതെ തന്നെ പ്രണയിനി ആരാണെന്ന് നൂബിൻ വെളിപ്പെടുത്തുമെന്നും ഒക്കെ പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ പ്രണയിനിക്ക് ഒപ്പമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു ആദ്യം ചെയ്തത്.

ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. നൂബിന്റെ പ്രണയിനിയെ കാണാൻ സാധിച്ച സന്തോഷമായിരുന്നു ആരാധകർക്ക്. ഒരു ഡോക്ടറാണ് എന്നും ഏഴ് വർഷമായി നീണ്ടുനിന്ന പ്രണയമാണ് എന്നൊക്കെ നൂബിൻ പറഞ്ഞിരുന്നു. താൻ ഈ രംഗത്തേക്ക് കടന്നു വരുന്നതിനു മുൻപ് തന്നെ ഈ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലും ഈ പെൺകുട്ടി അഭിനയിച്ചിട്ടുണ്ട് എന്ന് നൂബിൻ തുറന്നു പറഞ്ഞു. ഇപ്പോൽ നൂബിൻ വിവാഹിതനായിരിക്കുകയാണ്. ആഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നൂബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

നൂബിനെയും രാജകുമാരിയേയും വിവാഹ വേഷത്തിൽ കണ്ട നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കുടുംബവിളക്കിലെ നായിക മീര വാസുദേവ് നൂബിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. സഹതാരങ്ങൾ മാത്രമല്ല നിരവധി ആരാധകരും നൂബിനു ആശംസകളുമായി എത്തുന്നുണ്ട്. നിരവധി ചിത്രങ്ങളാണ് നൂബിൻ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരും നിരവധിയാണ്.

പലതവണ തന്റെ പ്രണയിനിയുടെ മുഖം കാണിക്കാത്ത ചിത്രങ്ങൾ നോബിൻ പങ്കുവെച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഈ പെൺകുട്ടി ആരാണ് എന്ന് തിരക്കുകയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് നൂബിൻ. നൂബിന്റെ പങ്കാളി ബിന്നിയും നിരവധി ഇൻസ്റ്റഗ്രാം റീലുകൾ ഒക്കെയാണ് പങ്കുവച്ചിരിക്കുന്നത്. മെയ്ഡ് ഫോർ ഈച്ച് അദർ ആണ് എന്നാണ് ആരാധകർ പറയുന്നത്. നൂബിന്റെ ബാച്ചിലർപാർട്ടിയും എൻഗേജ്മെന്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ആശംസകളുടെ വലിയ പ്രവാഹം തന്നെയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

x