ജീവിതപ്രാരാബ്ധങ്ങള്‍ അലട്ടിയപ്പോള്‍ സെയില്‍സ്മാന്റേയും മെഡിക്കല്‍ റപ്പിന്റേയും ജോലി, 24-ാം വയസ്സില്‍ നടി ഷഫ്‌നയുമൊത്തുള്ള വിവാഹം; സാന്ത്വനംത്തിലെ സ്വന്തം ശിവന്റെ ജീവിതം ഇങ്ങനെ

ലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്ഥാനം പിടിക്കാന്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കന്ന സജിന് കഴിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നടി ഷഫ്‌നയുടെ ജീവിതപങ്കാളിയാണ് സജിന്‍. ശിവന്‍ എന്ന കഥാപാത്രമായി മിനിസ്‌ക്രീനില്‍ എത്തുംമുമ്പേ അഭിനയ മോഹവുമായി അദ്ദേഹം നടന്നത് നീണ്ട 11 വര്‍ഷമായിരുന്നു. പത്ത് മുമ്പ് പ്ലസ് ടു എന്ന മലയാള ചിത്രത്തില്‍ സജിന്‍ വേഷമിട്ടിരുന്നു. അതിന് ശേഷം തമിഴില്‍ സീരിയല്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 50 എപ്പിസോഡ് മാത്രമേ ആ സീരിയല്‍ ഉണ്ടായുള്ളൂ. പിന്നീടാണ് സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രം അദ്ദേഹത്തെ തേടിയെത്തിയത്.

പ്ലസ് ടു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഷഫ്‌നയും സജിനും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ ഷെഡ്യൂള്‍ കഴിയാറായപ്പോഴാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്. പൊതുവേ സംസാരിക്കാന്‍ ചമ്മലും സഭാകമ്പവുമുള്ള വ്യക്തിയാണ് സജിന്‍. ആ സൗഹൃദം വളര്‍ന്ന് പിന്നീട് പ്രണയമായി. പിന്നീട് രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹം നടന്നു. വ്യത്യസ്ഥ മതത്തിലുള്ള രണ്ട് പേരുടെ ഈ പ്രണയ വിവാഹത്തിന് ഷഫ്‌നയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അങ്ങനെ കല്ല്യാണം കഴിഞ്ഞതോടെ പ്രാരാബ്ധങ്ങള്‍ വര്‍ധിക്കുകയും ഒരു കാര്‍ ഷോറൂമിന്റെ സെയില്‍സ് വിഭാഗത്തില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. അപ്പോഴും അഭിനയിക്കാനായി പലരോടും അവസരം ചോദിച്ചിരുന്നു. ലീവിന്റെ പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ആ ജോലി വിട്ട് മെഡിക്കല്‍ റപ്പ് ആവുന്നത്. അങ്ങനെ കൂടുതല്‍ ഒഴിവ് സമയവും കിട്ടി. സജിന്റെ അഭിനയ മോഹത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഭാര്യ ഷഫ്‌ന ആയിരുന്നു. വേറെ എന്തെങ്കിലും ജോലി നോക്കെന്നും അഭിനയത്തിന് പുറകേ നടന്ന് ജീവിതം കളയരുതെന്നും തന്നോട് ഷഫ്‌നയും അമ്മയും അച്ഛനും ചേട്ടനും പറഞ്ഞില്ലെന്നതും തനിക്ക് ആത്മവിശ്വാസമായിരുന്നെന്ന് സജിന്‍ പറയുന്നു.

ഏഴ് വര്‍ഷം മുമ്പ് സജിന് 24 വയസ്സുള്ളപ്പോഴായിരുന്നു ഷഫ്‌നയുമായുള്ള വിവാഹം നടന്നത്. ഷഫ്‌ന ‘ ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഷഫ്‌നയുടെ വീട്ടില്‍ വിവാഹത്തിന് എതിര്‍പ്പായിരുന്നു. മതം, ജോലി, പ്രായം എല്ലാം പ്രശ്‌നമായിരുന്നു. ഇപ്പോള്‍ അകല്‍ച്ച മാറി വരുന്നുണ്ടെന്ന് സജിന്‍ പറയുന്നു. ഇടയ്ക്ക് ഇപ്പോള്‍ ഷഫ്‌ന സ്വന്തം വീട്ടില്‍ പോയി നില്‍ക്കാറുമുണ്ട്. ഷഫ്‌ന തനിക്ക് ദൈവം തന്ന സമ്മാനമാണെന്നും സാന്ത്വനം സീരിയലില്‍ ഷഫ്‌ന കാരണമാണ് അവസരം ലഭിച്ചതെന്നും സജിന്‍ പറയുന്നു. ചിപ്പിയുമായി എം രഞ്ജിതുമായും ഷഫ്‌നയ്ക്ക് നേരത്തെ പരിചയമുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് സൂര്യനുള്‍പ്പെടെ പലര്‍ക്കും അദ്ദേഹത്തിന്റെ അഭിനയ മോഹം ഷഫ്‌ന പറഞ്ഞ് അറിയാമായിരുന്നു.അദ്ദേഹമാണ് സാന്ത്വനം എന്ന സീരിയല്‍ തുടങ്ങുന്നുണ്ടെന്നും ഓഡീഷനില്‍ പങ്കെടുക്കാനും സജിനോട് പറയുന്നത്. അപ്പോള്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകണോ എന്ന് ചിന്തിച്ചെങ്കിലും രഞ്ജിത് ക്യാരക്ടറെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഇത്രയും സ്വീകാര്യത സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രത്തിന് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും സാന്ത്വനത്തിന്റെ ജനപ്രീതിയില്‍ സന്തോഷമുണ്ടെന്നും സജിന്‍ പറയുന്നു. ” 11വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയും പോലെയാണ് കാര്യങ്ങള്‍”-സജിന്‍ പറയുന്നു.

x