രാത്രിയിൽ ആരോ കതകിൽ ഒക്കെ മുട്ടും, പാത്രങ്ങൾ താനെ ഇരുന്നു പൊട്ടും, പുറകിലൂടെ നടക്കുന്ന റിഫ്ലക്ഷൻ കാണാൻ കഴിഞ്ഞു, കുറെ കഴിഞ്ഞപ്പോൾ എൻറെ കയ്യിൽ നിന്ന് പോയി; പ്രേതാനുഭവത്തെപ്പറ്റി വരദ

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരദ. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2006 എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനുജത്തിയായ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം സുൽത്താൻ എന്ന ചിത്രത്തിൽ വിനുമോഹന്റെ നായികയായി വേഷം കൈകാര്യം ചെയ്തു. എമി എന്ന പേര് വരദ എന്ന ആക്കി മാറ്റിയത് സുൽത്താൻ എന്ന ചിത്രത്തിനു ശേഷം ആയിരുന്നു. മകൻറെ അച്ഛൻ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹോദരി ആയും വലിയങ്ങാടിയിൽ മണിക്കുട്ടന്റെ നായികയായും താരം പ്രത്യക്ഷപ്പെട്ടു. ഉത്തരാ സ്വയംവരം എന്ന ചിത്രത്തിൽ ജയസൂര്യയുടെ അനുജത്തിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്

ഈ സിനിമകൾക്ക് ശേഷം മിനിസ്ക്രീനിലേക്ക് മാറിയ താരം നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്തു. അങ്ങനെ താരം കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. സിനിമയെക്കാൾ അധികം വരദ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലാണ്. 2014 സീരിയൽ നടനായ ജിഷിനെ താരം വിവാഹം കഴിച്ചു. അടുത്തിടെ താരം കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ തനിക്കുണ്ടായ ഒരു പ്രേത അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായർ അവതാരകനായ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് വരദ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോയിലാണ് താരത്തിന്റെ വാക്കുകൾ നിറയുന്നത്.

പഴയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അവിടെ മറ്റൊരാൾ കൂടെ ഉള്ളതായി ഫീൽ കിട്ടിത്തുടങ്ങി. അടുക്കളയിൽ നിൽക്കുമ്പോൾ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ലക്ഷൻ കിട്ടും. പക്ഷേ പോയി നോക്കുമ്പോൾ ആരെയും കാണില്ല. രാത്രി മുറിയിൽ കൊട്ടുന്നത് കേൾക്കാം. പാത്രങ്ങളൊക്കെ താനേ ഇരുന്നു പൊട്ടും. കുറച്ചുകൂടി കഴിഞ്ഞപ്പോൾ എൻറെ കയ്യിൽ നിന്നും പോയി എന്നാണ് പ്രമോയിൽ വരദ പറഞ്ഞിരിക്കുന്നത്. തൃശ്ശൂരിലാണ് താരത്തിന്റെ സ്വന്തം വീട്. മകൻ തൃശ്ശൂരിലാണ് പഠിക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് താരം കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നത്. ഭർത്താവും നടനുമായ ജിഷിനുമായി താരം വേർപിരിഞ്ഞാണ് കഴിയുന്നത്. മകനെ എത്രയും പെട്ടെന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുവരുമെന്ന് താരം മുൻപ് പറഞ്ഞിരുന്നു.

x