മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യില്ല ; പക്ഷേ എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത് ഒരു പ്രണയ വാർത്തയാണ്. വാർത്തയിലെ താരങ്ങൾ മറ്റാരുമല്ല മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രിയ ഗായിക അമൃത സുരേഷും തന്നെ. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രത്തോടെയാണ് ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാണെന്നും സ്ഥിരീകരിച്ചിരുന്നു. ഇരുവരും മാലയിട്ടു നിൽക്കുന്ന കല്യാണ ഫോട്ടോ പോലെ തോന്നിക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി ഇരുവരുടെയും പ്രണയ വാർത്ത വലിയ ചർച്ച ആകുകയാണ്.

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ നോട്ടുബുക്ക്, ബിഗ് ബി തുടങ്ങിയവയിൽ പശ്ചാത്തല സംഗീതം ഒരുക്കിയാണ് താരം സിനിമ കരിയർ തുടങ്ങുന്നത്. പിന്നിട് ഗോപി സുന്ദറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയിൽ പ്രിയപ്പെട്ടവൻ ആണെങ്കിലും വ്യക്തിജീവിതത്തിന്റെ പേരിൽ വിമർശങ്ങളും ഏറ്റുവാങ്ങാറുണ്ട് ഗോപി സുന്ദർ. സിനിമയിൽ എത്തുന്ന്നതിന് മുന്നേ തന്നെ 2001ൽ പ്രിയയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതിൽ മാധവ് എന്നും യാദവ് എന്നും രണ്ട് മക്കളും ഉണ്ട് താരത്തിന്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും പിരിഞ്ഞു.

ഇതിനിടെയാണ് മോഡലും ഗായികയുമായ അഭയ ഹിരണ്മയിയുമായി പ്രണയത്തിലാകുന്നത്‌. സോഷ്യൽ മീഡിയയിൽ പതിവായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വരാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് സംശയം തുടങ്ങുന്നത്. ഒടുവിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് അവർ തന്നെ തുറന്നു പറഞ്ഞു. വിവാഹം കഴിക്കാതെ ഉള്ള ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്നു ഇരുവരും. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു ലിവിങ് ടുഗതർ റിലേഷനിൽ തുടർന്ന ഇരുവർക്കും നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രത്തിലൂടെ വീണ്ടും വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

പുതിയ പ്രണയത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഇപ്പൊ ഗോപി സുന്ദർ നേരിടുന്നത്. എന്നാൽ ഇതൊന്നും കണ്ടു പേടിക്കുന്ന ആളല്ല താനെന്ന് ഗോപി സുന്ദർ മുൻപ് പല തവണ തെളിയിച്ചിട്ടുണ്ട്. വിമർശിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കാനും മടിയില്ലാത്ത ആളാണ് ഗോപി സുന്ദർ. എന്നാൽ ഇപ്പോൾ നേരിടുന്ന വിമര്ശങ്ങൾക്കെതിരെ ഗോപി സുന്ദർ പ്രതികരിച്ചിട്ടില്ല. ഗോപിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

വ്യക്തി ജീവിതത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുക എന്ന മുൻപ് ഒരു അഭിമുഖത്തിൽ ഗോപി സുന്ദർ പറഞ്ഞതാണ് ഇപ്പോൾ ചർച്ച ആകുന്നതു. അന്ന് ഗോപി സുന്ദർ പറഞ്ഞത് ഇങ്ങനെയായിരുന്നു “എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും. മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും. എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും. ജീവന്‍ രക്ഷയ്ക്കായി ഞാന്‍ കൈയ്യില്‍ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും.”

x