പ്രസവശേഷം കാണുമ്പോൾ നിങ്ങൾ സുഖമായിരിക്കുന്നോ എന്ന് ചോദിക്കൂ, അല്ലാതെ ബോഡി ഷൈമിങ് നടത്തുകയല്ല വേണ്ടത്; കുഞ്ഞുണ്ടായതിനു ശേഷം നൃത്തത്തിൽ പി എച്ച് ഡി ക്ക് ചേർന്നു: പുതിയ വിശേഷങ്ങളുമായി സോനു സതീഷ് കുമാർ

സ്ത്രീധനം എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. ഡാൻസർ എന്ന നിലയിലും തന്റെ പേര് ഇതിനോടകം രേഖപ്പെടുത്തിയ താരം കൈരളി,സീ കേരളം, സൂര്യ ടിവി, സൺ ടിവി തുടങ്ങിയ ചാനലുകളിലെ നിരവധി പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. സ്ത്രീധനം എന്ന സീരിയലിലെ വേണി എന്ന നെഗറ്റീവ് റോളിലൂടെയാണ് താരം ആളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ സജീവമാണ് എങ്കിലും അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. മിക്ക പരമ്പരകളിലും നെഗറ്റീവ് റോളുകളിൽ പ്രത്യക്ഷപ്പെട്ട താരം കുഞ്ഞിൻറെ ജനന ശേഷമാണ് അഭിനയരംഗത്ത് നിന്ന് ഇടവേള എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഭർത്താവ് അജയ്ക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചു കൊണ്ടാണ് താൻ അമ്മയായ വിവരം സോനു ആരാധകരെ അറിയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളൊക്കെ ആരാധകരോട് പങ്കുവെക്കാറുണ്ട്. മകൾ വന്നതോടെ അവളെപ്പറ്റി ഉള്ള വിശേഷങ്ങൾ ആണ് താരം പങ്കുവെക്കുന്നതിൽ അധികവും. ആത്മീയ എന്നാണ് താരം മകൾക്ക് പേരിട്ടിരിക്കുന്നത്. അതേസമയം തന്നെ അമ്മയായതിനു പിന്നിലെ കാര്യങ്ങളും താരം സൈബർ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. ശരീര ഭാരം കൂടിയത് ചൂണ്ടിക്കാട്ടി താരത്തിന് വലിയതോതിലുള്ള കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല. കുഞ്ഞിൻറെ സുഖമാണ് ഒരു അമ്മയ്ക്ക് പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്ന് ചോദിക്കു.. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത് എന്നാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

ഈ സമയം തന്നെ ഈ കുറിപ്പ് തനിക്ക് വേണ്ടി ഉള്ളതായിരുന്നില്ല എന്നും തന്നെ പോലെയുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണെന്ന് താരം പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും കളിയാക്കൽ നടത്തിയാലും ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ഓർത്തു വിഷമിക്കാറുമില്ല. പക്ഷേ എല്ലാവരും അങ്ങനെയല്ല. അങ്ങനെയുള്ളവർക്ക് ധൈര്യപകരാനായിരുന്നു ആ കുറിപ്പ് എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കുഞ്ഞുണ്ടായെന്നു കരുതി വെറുതെ ഇരിക്കുകയല്ലേന്നും സോനു പറഞ്ഞു. കുഞ്ഞ് ജനിച്ച ശേഷം നൃത്തത്തിൽ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. നിലവിൽ നൃത്തത്തിന് റെഗുലർ പി എച്ച് ഡി ചെയ്യുകയാണെന്നും ക്ലാസിന് പോകണം, തിരക്കുണ്ട് ഒപ്പം ഡാൻസ് ക്ലാസ് ഉണ്ടെന്നും താരം പറയുന്നു.

x