പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യ മകനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോയി , പിന്നീട് ജീവനൊടുക്കി ; കൊല്ലം സുധിയുടെ ചിരിക്കു പിന്നിലെ വേദനകൾ

മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ താരങ്ങളോട് പ്രേക്ഷകർക്ക് എന്നും ഒരു പ്രത്യേക സ്നേഹം ആണുള്ളത്. അത്തരത്തിൽ നമ്മളെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഏറ്റവുമധികം ചിരിപ്പിച്ചിട്ടുള്ള മിമിക്രി താരമാണ് കൊല്ലം സുധി. എന്നാൽ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ നിറച്ചാണ് ഈ കലാകാരൻ തന്റെ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. തന്റെ ഉള്ളു നീറുന്ന കഥ തുറന്നു പറയുകയാണ് താരമിപ്പോൾ. തന്റെ കുടുംബത്തെക്കുറിച്ചും ജീവിതത്തിൽ താൻ നേരിട്ട ചില പ്രതിസന്ധികളെയും, സാമ്പത്തിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറയുകയാണ് സുധി. സ്റ്റാർ മാജിക് എന്ന ചിരി വേദിയിൽ ഒരിക്കൽ സുധി തന്റെ കദനകഥ പറഞ്ഞഞ്ഞിരുന്നു. അന്ന് പ്രേക്ഷകരുടെ അടക്കം സഹതാരങ്ങളുടെ എല്ലാം കണ്ണു നിറഞ്ഞിരുന്നു. എന്നാൽ അതിന്റെ ബാക്കി കൂടി പൂരിപ്പിക്കുകയാണ് സുധി ഇപ്പോൾ.

പതിനാറു വര്ഷം മുൻപായിരുന്നു തന്റെ ആദ്യ വിവാഹം , പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല. ഒന്നര വയസുള്ള മകനേയും തന്നെയും ഉപേക്ഷിച്ചു അവൾ മറ്റൊരാൾക്കൊപ്പം പോയി. എന്നാൽ കുറച്ചു നാൾക്കു മുൻപ് തന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായി താൻ അറിഞ്ഞു എന്നും സുധി പറയുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ആയിരുന്നത്രേ അവർ ആത്മഹത്യ ചെയ്തത്. തന്റെ മകൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ അവനെ തന്റെ കൂടെ, പോകുന്ന പരിപാടികൾക്കെല്ലാം കൊണ്ടു പോകുമായിരുന്നു. മകനെ സഹതാരങ്ങളെ ഏല്പിച്ചാണ് താൻ സ്റ്റേജിൽ കയറുന്നതെന്നും സുധി പറഞ്ഞു.

എന്നാൽ തനിക്ക് അതിലൊന്നും ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും സുധി പറയുന്നു. തൻ ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബജീവിതമാണ് നയിക്കുന്നത്. എന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന ഭാര്യ രേണുകയും രണ്ടു മക്കളുമാണ് ഇപ്പോൾ തന്റെ ലോകം എന്നും സുധി പറയുന്നു. തന്റെ മൂത്ത മകൻ രാഹുലിനെ സ്വന്തം മകനെ പോലെയാണ് രേണു നോക്കുന്നതെന്നും സുധി പറയുന്നു. ആരാധകരുടെ അഭ്യർത്ഥന പ്രകാരം ഒരിക്കൽ സുധി തന്റെ കുടുംബത്തെ സ്റ്റാർ മാജിക് എന്ന ചിരി വേദിയിലേക്ക് കൊണ്ടു വന്നിരുന്നു. നിറഞ്ഞ സ്വീകരണമായിരുന്നു ഇവർക്ക് ലഭിച്ചത്.

തനിക്ക് സ്വന്തമായി ഇതുവരെ ഒരു വീട് ഇല്ലെന്നും, വീടും വസ്തുവും വാങ്ങിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു എന്നും, എന്നാൽ അതൊന്നും നടക്കുന്ന മട്ടിൽ അല്ലാ എന്നും താരം പറയുന്നു. ഒപ്പം കൊറോണക്ക് മുൻപ് താരത്തിന് നിരവധി പരിപാടികൾ വന്നിരുന്നു. എന്നാൽ കൊറോണ മൂലം താരത്തിന് അതിലൊന്നും പങ്കെടുക്കാൻ സാധിച്ചില്ല. അതുകൊണ്ടു തന്നെ അഡ്വാൻസ് പോലും തിരിച്ചു കൊടുക്കാൻ കഴിയാത്ത ദയനീയ അവസ്ഥയിൽ ആണ് താനും തന്റെ കുടുംബവും കഴിയുന്നതെന്നും സുധി പറയുന്നു. ലോക്ഡോൺ കാലഘട്ടം സാധാരണക്കാരനിൽ സാധാരണക്കാരനായ സുധിയുടെ കുടുംബത്തെയും വളരെ വലിയ തോതിൽ ആണ് ബാധിച്ചത്.

വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച തനിക്ക് കുറച്ചു നല്ലവരായ മനുഷ്യരിൽ നിന്നും കുറച്ചു പണം കടം വാങ്ങേണ്ടി വന്നിരുന്നു. എന്നാൽ അത് ഉടനെ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് താൻ എന്നും താരം പറയുന്നു. എന്നാൽ ഇതിനുശേഷം ചിലർ സുധിയെ മനപ്പൂർവ്വം അപമാനപ്പെടുത്താൻ ആയി സുദിയും ഭാര്യയും പലരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ട് പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ മറുപടി നൽകുകയാണ് സുധി. അമ്പതിനായിരത്തോളം പേർ വരുന്ന ഒരു ഗ്രൂപ്പിൽ താൻ അംഗമായിരുന്നു എന്നും, താൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറിയെന്നും, അതുകൊണ്ട് തന്നോടുള്ള ശത്രുത തീർക്കാൻ ഇവർ തന്നെയാണ് ഈ അപവാദങ്ങൾ മെനഞ്ഞുണ്ടാക്കുന്നത് എന്നും താരം പറയുന്നു.

x