കേക്ക് മുറിച്ച് ആഘോഷമാക്കി നടി എലീന പടിക്കലിന്റെ ബ്രൈഡ് ടു ബിയും മെഹന്ദിയും; രാജകുമാരിയെ പോലെ സുന്ദരിയായ് താരം

തൻറെ വിവാഹത്തിന് മുമ്പുള്ള ദിവസം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നടിയും അവതാരകയുമായ എലീന പടിക്കൽ, ആഗസ്റ്റ് മുപ്പത്തിനാണ് താരത്തിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, കോഴിക്കോട് വെച്ചാണ് എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്, കോട്ടയം സ്വദേശിനിയാണ് എലീന പടികൾ, കോഴിക്കോടാണ് രോഹിതിന്റെ താമസ സ്ഥലം

ഇരുവരും നീണ്ട ആറുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിക്കാൻ പോകുന്നത്, ആദ്യം ഇരുവരുടെ പ്രണയത്തെ വീട്ടുകാർ എതിർക്കുകയിരുന്നു, എന്നാൽ എലീന പടിക്കൽ ബിഗ്‌ബോസിൽ പങ്കെടുത്തപ്പോഴാണ് തനിക്കൊരു പ്രണയമുണ്ടെന്ന് പരസ്യമായി പറയുകയായിരുന്നു, കോവിഡ് മാനദണ്ഡം പാലിച്ച് നാളെ നടക്കുന്ന വിവാഹത്തിന് നിരവതി സർപ്രൈസുകളാണ് സുഹൃത്തുക്കൾ താരത്തിന് വേണ്ടി ഒരുക്കിരിക്കുന്നത്, ഇപ്പോൾ നടി അലീന പടിക്കലിന്റെ മെഹന്ദി ആഘോഷവും ബ്രൈഡ് ടു ബിയുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

ബ്രൈഡ് ടു ബി ആഘോഷത്തിൽ ആഭരണവും മേക്കപ്പ് ഒന്നും ഇല്ലാതെയാണ് താരം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചത്, വെള്ളയിൽ പൂക്കളുടെ ഡിസൈൻ ഉള്ള വെള്ള ഗൗൺ ആണ് താരം ധരിച്ചിരുന്നത്, കൂടാതെ ബിഗ്‌ബോസിലെ ഉറ്റ സുഹൃത്തുക്കളായ രേഷ്‌മയും അലക്‌സാൻഡ്രയും അടക്കം താരത്തിന്റെ നിരവതി സുഹൃത്തുക്കൾ ആണ് ആഘോഷത്തിൽ പങ്കെടുത്തത്, ബ്രൈഡ് ടു ബിയിൽ കേക്ക് മുറിച്ച് സന്തോഷം കൊണ്ടാടുന്ന എലീന പടിക്കലിന്റെ വീഡിയോ ഇതിനോടകം ശ്രെദ്ധേയം ആയി മാറീട്ടുണ്ട്, താരം വളരെ സന്തോഷത്തിലാണെന്ന് എല്ലാ ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും കാണാൻ കഴിയുന്നതാണ്

എലീന പടിക്കലിന്റെ മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളും താരം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട്,ലെഹങ്കയാണ് മെഹന്ദിക്ക് വേണ്ടി താരം ധരിച്ചിരുന്നത്, വയലറ്റ് നിറത്തിലുള്ള ലെഹങ്കയും കഴുത്ത് നിറയെ നിറഞ്ഞ് നിൽക്കുന്ന നെക്ലേസും വലിയ കമ്മലും നെറ്റിചുട്ടിയും ആണ് നടി എലീന പടിക്കൽ മെഹന്ദി ആഘോഷത്തിൽ അണിഞ്ഞിരുന്നത്, എലീനയുടെ വിവാഹ സാരിയിലും നിറയെ പ്രത്തേകതകൾ ആണ് ഒരുക്കിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, എലീനയുടെ ഉറ്റ സുഹൃത്തായ ആര്യയാണ് വിവാഹ സാരി തയാറാക്കുന്നത്, നിരവതി പേരാണ് എലീനയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x