ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ആവാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച വില്ലത്തി; ആരാധകർക്ക് ഇഷ്ടമില്ലാത്ത സ്വന്തം സുജാതയിലെ റൂബി യഥാർഥ ജീവിതത്തിൽ ഇങ്ങനെ; വെളിപ്പെടുത്തി നടി അനു നായർ

സൂര്യാടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ റൂബി എന്ന വില്ലത്തിയെ അങ്ങനെ ആരം വളരെ വേ​ഗം മറക്കില്ല. ആ കഥാപാത്രത്തിന് ജീവൻ നല്കിയ നടിയാണ് അനു നായർ. പരസ്യ രം​ഗത്തുനിന്നും അഭിനയരം​ഗത്തേക്ക് കടന്നുവന്ന അനു സീരിയലിനു പുറമേ സിനിമകളിലും അഭിനയിച്ചു. സ്വന്തം സുജാതയിലെ റൂബി എന്ന കഥാപാത്രം അനുവിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്നും ആളുകൾ പുറത്തൊക്കെ വെച്ച് കാണുമ്പോൾ വില്ലത്തിയായി ആണ് തന്നെ കാണുന്നത്. ഒരിക്കൽ ഒരാൾ സ്വന്തം സുജാതയിലെ റൂബി അല്ലേ, ഇഷ്ടമില്ലാന്ന് കൂടി പറഞ്ഞ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ തന്റെ അഭിനയജീവിത്തിലെ നല്ല മുഹൂർത്തങ്ങളാണെന്ന് നടി പറയുന്നു. ആദ്യം കേൾക്കുമ്പോൾ ഒരു വിഷമം ഉണ്ടാകുമെങ്കിലും പിന്നീട് അതൊക്കെ ഒരു രസമായി തോന്നാറുണ്ടെന്നും അനു പറയുന്നു.

കിഷോര്‍ സത്യയും ചന്ദ്ര ലക്ഷ്മണും പ്രധാന വേഷത്തിൽ എത്തിയ പരമ്പര യാണ്യി സ്വന്തം സുജാത .ഇതിൽ സുജാതയുടെ സുഹൃത്തായി എത്തുന്ന കഥാപാത്രമാണ്വ റൂബി. കിഷോര്‍ അവതരിപ്പിക്കുന്ന പ്രകാശന്‍ എന്ന കഥാപാത്രത്തെ തട്ടി എടുക്കുന്ന വില്ലത്തിയായ റൂബിയുടെ വേഷത്തിലേക്കാണ് അനു നായര്‍ എത്തിയത്. സമാനമായ കഥയുമായി മറ്റ് പല പരമ്പരകളും ഉണ്ടെങ്കിലും റൂബി എന്ന വിള്ളത്തിയെ കടത്തി വെട്ടാൻ ആരും ഇല്ല എന്നതാണ് സത്യം. ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ആവാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ചാണ് അനുവിന്റെ അഭിനയം . ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സീരിയലിന്റെ തിരക്കഥാകൃത്തിന്റെ അടുത്ത് ഞാൻ തന്നെ പലപ്പോഴും ചോദിക്കാറുണ്ട് ഇനി എത്ര അവിഹിതം ബാക്കി ഉണ്ടെന്ന്. ഈ ഷെഡ്യൂളിൽ ഒരെണ്ണമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഓരോ അവിഹിതങ്ങളാണ് ഓരോ ഷെഡ്യൂളിന് വരുമ്പോൾ ഉണ്ടാവുക. പത്ത് വർഷം മുൻപ് മറ്റൊരുത്തനെ പറ്റിച്ചിട്ടുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും പരമ്പരയിൽ കഥയും കഥാപാത്രവുമൊക്കെ മാറി മാറി വരും.

തുടക്കത്തിൽ എനിക്കതൊരു പ്രശ്നമായിരുന്നു. തുടക്കത്തിലുള്ള എന്റെ അഭിനയവും ഇപ്പോഴത്തെതും നോക്കുമ്പോൾ നിങ്ങൾക്കത് മനസിലാവും. പരമ്പരയിലെ സുജാതയുടെ ഭർത്താവുമായി അവിഹിതമായിരുന്നു ആദ്യം. ഇത് അറിഞ്ഞ സുജാത എന്റെ മുൻപിൽ ഇരുന്ന് കരയുന്ന സീൻ ഉണ്ട്. ആ സീൻ അഭിനയിച്ചതിന് ശേഷം എനിക്ക്ഉറങ്ങാൻ പറ്റിയിട്ടില്ല. ആ കരയുന്ന മുഖമാണ് ഓർമ്മ വരുന്നത്. പിന്നീട് അത് കഥാപാത്രമാണെന്നും അഭിനയമാണെന്നും ഉൾക്കൊണ്ട് തുടങ്ങി. റൂബിയാണ് ചെയ്യുന്നതെന്നും ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്ന് അനു പറയുന്നു. അഭിനയിക്കുന്നതെല്ലാം സംവിധായകൻ കാണിച്ച് തരുന്നത് പോലെയാണ്. അല്ലാതെ ഞാൻ ആയിട്ട് സ്വന്തം ഇഷ്ട്ടപ്രകാരം ഒന്നും ചെയ്യുന്നില്ല. സീരിയലിലെ കട്ട വില്ലത്തി ആയത് കൊണ്ട് എന്നെ ഇഷ്ടപ്പെടാത്ത കുറെ പേരുണ്ട്. ഒരിക്കൽ സാരി വാങ്ങാൻ പോയപ്പോൾ അവിടത്തെ ഉടമസ്ഥൻ റൂബി അല്ലേ ചോദിച്ചിട്ട് പറഞ്ഞു എന്നെ ഇഷ്ടമില്ലെന്ന്. എന്നാൽ റൂബിയെ പലരും ഇഷ്ടപ്പെടാത്തത് ചേച്ചിയുടെ അഭിനയ മികവ് കൊണ്ടാണെന്ന് പറയുന്ന ആരാധകരും തനിക്കുണ്ടൊണ് അനു നായർ പറയുന്നത്.

x