മൃദുല ഗർഭിണി ആണെന്ന് ആദ്യം പറഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല; ജീവിതത്തിലോട്ടു പുതിയ അതിഥി വരാൻ പോകുന്ന വിശേഷങ്ങൾ പങ്ക് വെച്ച് നടൻ യുവകൃഷ്ണയും നടി മൃദുല വിജയും

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് മൃദുലയും യുവകൃഷ്‌ണയും. 2021 ജൂലൈ 8 നു ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 2015 മുതൽ മിനിസ്‌ക്രീനിൽ സജീവമാണ് മൃദുല.വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്.മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്.ഈ അടുത്ത നാളിലാണ് തങ്ങൾക്കു കുഞ്ഞുണ്ടാകാൻ പോകുവാണെന്ന വിശേഷം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പുറത്തു വിട്ടത്. ഇപ്പോളിതാ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് യുവിയും മൃദുലയും. മൃദുല ഗർഭിണി ആണെന്ന് ആദ്യം പറഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല.

ജീവിതത്തിലോട്ടു പുതിയൊരു അതിഥി വരാൻ പോകുന്നുവെന്ന വാർത്ത അപ്രതീക്ഷിതം ആയിരുന്നു വിശ്വസിക്കാനേ പറ്റിയില്ല യുവി വിഡിയോയിൽ പറഞ്ഞു. എറണാകുളത്തുനിന്നു ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് മൃദുല വിളിക്കുന്നത്.ആ സമയം കാറിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കോൾ എടുത്തപ്പോൾ ഗർഭിണിയാണെന്ന് മൃദുല പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല.കാരണം ചിലപ്പോൾ ഇങ്ങനെ ഒരോന്നു പറഞ്ഞ് കളിപ്പിക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ വല്ലതും ആവുമെന്നാമെന്നാണ് കരുതിയത്. എന്നാൽ അതിനു പിന്നാലെ മൃദുല പരിശോധനാ ഫലത്തിന്റെ ചിത്രം അയച്ചു തന്നു. ഞാനൊരു അച്ഛനാകാൻ പോകുന്നുവെന്ന് ആ നിമിഷം ഉൾകൊണ്ടു. അങ്ങനെയാണ് ആ യാഥാർഥ്യം അംഗീകരിച്ചതെന്ന് യുവ പറഞ്ഞു.

പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചു വ്യജാ വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനലുകളെ കുറിച്ചും യുവ പറഞ്ഞു. എന്ത് വാർത്തയാണേലും കൂടുതൽ കാഴചക്കാരെ ലഭിക്കാനായി എല്ലാരും വ്യാജാ വാർത്തകളാണ് പങ്കുവെക്കുന്നത്.അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷത്തിനു പിന്നാലെ മൃദുലയും യുവയും ആ ദുഃഖവാർത്ത പങ്കുവച്ചു’ എന്ന തലക്കെട്ടോടെ വിഡിയോ പ്രചരിച്ചിരുന്നു.ഗർഭിണിയായതോടെ സീരിയലിൽനിന്നു പിന്മാറുന്നതായി അറിയിച്ച സംഭവം വളച്ചൊടിച്ചാണ് ഇത്തരമൊരു ക്യാപ്ഷകൊടുത്തതെന്ന മൃദുല പറയുന്നു. മൃദ്‍വ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ തങ്ങളുടെ യഥാർഥ വിശേഷങ്ങൾങ്കുവയ്ക്കുമെന്നും ഏതെങ്കിലും യൂട്യൂബ് ചാനലുകളിൽ വരുന്ന വിഡിയോകൾ കണ്ട് വിശ്വസിക്കരുതെന്നും യുവ വ്യക്തമാക്കി.

മൃദുല ഗർഭകാല ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞു ഇതിനു മുൻപൊരു വീഡിയോ ചെയ്തിരുന്നു അതും പ്രേക്ഷകർക്കിടയിൽ വന്ന സ്വീകരികതയാണ് ലഭിച്ചത്. മൂക്കു പൊത്തി മൃദുല ഭക്ഷണം കഴിക്കുന്ന വീഡിയോ യുവി ഷെയർ ചെയ്തിരുന്നു. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്റെ ഈശ്വര എന്ന ക്യാപ്ഷൻ ആയിരിക്കുന്നു ആ വീഡിയോക്ക്.ഒരേ ഇന്റസ്ട്രിയില്‍ ആണെങ്കിലും യുവ കൃഷ്ണയും മൃദുല വിജയ് യും പ്രണയിച്ച് വിവാഹം ചെയ്തവരല്ല. നടി രേഖ രതീഷ് നടത്തിയ വിവാഹ ആലോചനയാണ് യുവയും മൃദുലയും ഒന്നിക്കാന്‍ കാരണം. 2020 ഡിസംബറില്‍ വിവാഹ നിശ്ചയം നടത്തി. 2021 ജൂലൈയില്‍ ആയിരുന്നു താരവിവാഹം

x