ആരതി ഇല്ലെങ്കിൽ റോബിൻ വട്ടപ്പൂജ്യം, അവളില്ലാതെ ഒരു കണ്ടന്റ് പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ലല്ലോ, റോബിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ കരിയർ തന്നെ മാറിമറിഞ്ഞ് നിരവധി താരങ്ങൾ ഉണ്ട്. അതിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന്റെ സീസൺ ഫോറിൽ എത്തിയതോടെയാണ് റോബിനെ ആളുകൾ ശ്രദ്ധിക്കുന്ന നിലയിലേക്ക് മാറിയത്. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ വന്ന മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ റിച്ചുണ്ടാക്കിയ മത്സരാർത്ഥിയും റോബിൻ ആണ്. അതുകൊണ്ടുതന്നെ സീസൺ ഫൈവിൽ റോബിൻ ചലഞ്ചറായി ഹൗസിനുള്ളിലേക്ക് എത്തിയിരുന്നു. പക്ഷേ ഹൗസിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ സമയപരിധി തീരെ മുമ്പ് റോബിനെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ഷോയിൽ നിന്നും വന്നശേഷം ഷോ സ്ക്രിപ്റ്റഡ് ആണെന്ന് റോബിൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ബിഗ് ബോസ് മത്സരാർത്ഥിയായ ശേഷം റോബിന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആരതി പൊടി. ആരതിയുമായുള്ള പ്രണയമാണ് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഈ വർഷം തന്നെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് ഇവർ. എന്നാൽ സോഷ്യൽ മീഡിയ പേജിൽ ഏറ്റവും കൂടുതൽ പങ്കുവെച്ചിരിക്കുന്നത് ഭാവിവധു ആരതി പൊടിക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും കാണുന്നവർ ഇപ്പോൾ റോബിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുകയാണ്. ആരതിക്കൊപ്പം എല്ലാ പരിപാടികളിലും പ്രത്യക്ഷപ്പെടാനുള്ള റോബിൻ താൻ ഒരു സിനിമ ചെയ്യുന്നു എന്ന പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത് വിട്ടെങ്കിലും പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. സീസൺ ഫൈവിൽ ചലഞ്ചർ ആയിപ്പോയി പ്രശ്നങ്ങൾ സൃഷ്ടിച്ച റോബിന് ഇപ്പോൾ വിമർശകരാണ് അധികവും.

അതേസമയം തന്നെ വിമർശിച്ച ഒരാളുടെ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് റോബിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. വ്യാജ പ്രൊഫൈലികൾ തിരിച്ചറിയുക എന്നാണ് കമൻറ് ഇട്ട ആളുടെ പേരടക്കം വെളിപ്പെടുത്തിയ റോബിൻ പങ്കുവെച്ച കുറിപ്പ്. നാണക്കേട് അവളില്ലാതെ ഒരു കണ്ടന്റ് പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ ആവുന്നില്ല. അവളെ നോക്കൂ നിങ്ങളെ പരിചയപ്പെട്ട ശേഷം അവളുടെ കരിയർ എത്രത്തോളം മെച്ചപ്പെട്ടു എന്ന് നോക്കൂ. പക്ഷേ നിങ്ങളുടെ കരിയർ വളരെയധികം നിരാശ ജനിപ്പിക്കുന്നു. നിങ്ങൾ ഇനിയെങ്കിലും കരിയറിൽ ശ്രദ്ധിച്ചു നല്ലത് എന്തെങ്കിലും ഞങ്ങളുമായി പങ്കുവയ്ക്കും എന്ന് കരുതുന്നു എന്നായിരുന്നു കമൻറ്. കമന്റിട്ട ആൾക്ക് തക്ക മറുപടി റോബിൻ നൽകിയിട്ടുണ്ട്.

Articles You May Like

x