നടി എലീന പടിക്കൽ വിവാഹിതയായി ; ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ കാണാം

നടി അവതാരിക ബിഗ് ബോസ്സ് മത്സരാർത്ഥി അങ്ങനെ പല വേഷത്തിൽ എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കൽ. എലീനയുടെ വിവാഹ വാർത്തയും വിഡിയോയും ചിത്രങ്ങളുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ ലോകത്തു ആരാധകർ ആഘോഷമാക്കുന്നത്. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് എലീനയും ഭർത്താവ് രോഹിതും വിവാഹം കഴിക്കാൻ തീരുമാനാമെടുക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് എലീനയുടെ വരൻ എഞ്ചിനീയർ ആയ രോഹിത് പി നായർ. ഇന്ന് രാവിലെ സ്വദേശമായ കോഴിക്കോട് വെച്ച് ഹിന്ദു ആചാര പ്രകാരം ആയിരുന്നു വിവാഹം.

ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത് ആ പരിചയം വഴി ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കൾ ആക്കുകയായിരുന്നു. അതാണ് കാലക്രമേണ പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയിരിക്കുന്നത്. ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങളും എൻഗേജ്മെന്റ് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. 2013 ൽ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് , പിന്നീട് എലീനയെ ഇഷ്ട്ടപ്പെട്ട രോഹിത് പ്രൊപ്പോസ് ചെയ്‌തെങ്കിലും നോ എന്നായിരുന്നു എലീനയുടെ ആദ്യ മറുപടി.

ടെലിവിഷൻ ഷോകളിൽ അവതാരക ആയാണ് എലീന പടിക്കൽ ആദ്യമായി മലയാളികൾക്ക് മുന്നിൽ എത്തുന്നത്. അതിന് ശേഷം ഭാര്യ എന്ന പരമ്പരയിൽ നയന എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയ രംഗത്ത് കാലെടുത്തു വെക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായ എത്തിയതോട് കൂടിയാണ് മലയാള പ്രേക്ഷകർ കൂടുതൽ പേരും എലീന പടിക്കലിനെ തിരിച്ചറിയാൻ തുടങ്ങിയത്. ബിഗ് ബോസിൽ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ഇന്റർകാസ്റ്റ് ആണെന്നും എലീന വെളിപ്പെടുത്തുന്നത്.

താൻ ഒരിക്കലും ഒളിച്ചോടില്ലെന്നും വീട്ടുകാർ സമ്മതിച്ചാലെ ഇരുവരും വിവാഹം കഴിക്കുകയുള്ളു എന്നും എലീന ബിഗ്‌ബോസിൽ വെച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരു വീട്ടുകാരുടേയും സമ്മതത്തോടെ വിവാഹിതരായിരിക്കുകയാണ് ഇരുവരും. പതിനഞ്ചാം വയസിൽ തുടങ്ങിയ പ്രണയം അങ്ങനെ ഇരുപത്തി ഒന്നാം വയസിൽ വിവാഹത്തിൽ കലാശിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വീട്ടുകാർ ആദ്യം എതിർത്തിരുന്നു എങ്കിലും ആറു വർഷത്തിന്‌ ശേഷം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്ന് എലീന പറയുന്നു. വിവാഹം കഴിഞ്ഞാലും രണ്ട് മൂന്ന് വർഷം എൻജോയ് ചെയ്‌ത് ജീവിക്കാനാണ് ഇരുവരുടെയും പ്ലാൻ എന്ന് എലീന നേരത്തെ പറഞ്ഞിരുന്നു.

x