ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്….; കുർത്തയിൽ പായസവും പപ്പടവും പഴവും അവിയലും സാമ്പാറുമെല്ലാമായി ഓണസദ്യ വിളമ്പി സീരിയൽ താരം, അഭിനന്ദിച്ചും ട്രോളിയും നിരവധി പേർ

കേരളത്തിലെ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നലീഫ് ജിയ. തമിഴ് മോഡലായ നലീഫിന് മലയാളം ഒട്ടും അറിയില്ലെങ്കിലും കേരളത്തോടുള്ള പ്രിയം കൂടുതലാണ്. ഇത്തവണ ഓണത്തിനും ആ ഇഷ്ടത്തിൽ ഒരു കുറവും വരുത്തിയില്ല നലീഫ്.

ഓണത്തിനായി വ്യത്യസ്തമായ രീതിയിൽ ഡിസൈൻ ചെയ്ത താരത്തിന്റെ വസ്ത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. കുർത്തയും മുണ്ടും ധരിച്ചാണ് നലീഫ് ഓണത്തിന് ഒരുങ്ങിയത്. ഇതിലെ കുർത്തയിലെ ഡിസൈനാണ് ആളുകളെ അമ്പരപ്പിച്ചത്. പായസവും പപ്പടവും പഴവും അവിയലും എരിശ്ശേരിയും സാമ്പാറുമെല്ലാമായി തൂശനിലയിൽ വിളമ്പിയ സദ്യയായിരുന്നു ഡിസൈൻ.
കുർത്തയുടെ ഒരു ഭാഗത്തായിരുന്നു ഈ ഡിസൈനുണ്ടായിരുന്നത്. മറുഭാഗത്ത് അത്തപ്പൂക്കളവും മാവേലിയും ആനയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേർത്തിട്ടുണ്ട്. രാജേഷ് ഖന്ന ഡിംപ്ൾ എന്ന ഫാഷൻ ഡിസൈനറാണ് ഈ കുർത്തയ്ക്ക് പിന്നിൽ. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നലീഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അഭിനന്ദിച്ചും ട്രോളിയും നിരവധി കമന്റുകളെത്തി.
വ്യത്യസ്തമായ ആശയം എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ ‘ഒരു പൈപ്പും സോപ്പും കൂടെ വച്ചെങ്കിൽ ഗംഭീരമായേനേ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്’ എന്നും കമന്റ് ചെയ്തവരുണ്ട്.

കഴിഞ്ഞ വിഷുവിനും താരം വ്യത്യസ്തമായ വേഷം ധരിച്ചിരുന്നു. അന്ന് കൊന്നപ്പൂക്കൾ ഡിസൈൻ ചെയ്ത കുർത്തയാണ് അണിഞ്ഞിരുന്നത്. ഇതിൽ തൂക്കുവിളക്കും പ്രിന്റെ ചെയ്തിരുന്നു.

x