കണ്ണീരിന്റെ നനവുണങ്ങാത്ത സ്നേഹ സീമയിൽ ഒറ്റപ്പെട്ട അമ്മ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാതെയായി ; സഹോദരി ഷോണിമ മനസ്സ് തുറക്കുന്നു

വേദനകൾക്കിടയിലും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആയെങ്കിലും അവിടെ ജീവിച്ചു കൊതി തീരും മുൻപേ യാത്രയായ ഒരു കലാകാരി,ശരണ്യ ശശി. കണ്ണീരിന്റെ നനവുണങ്ങാത്ത സ്നേഹ സീമയിൽ ഒറ്റപ്പെട്ട ഒരു അമ്മ. ജീവിതം തിരികെ പിടിക്കാനുള്ള ശരണ്യയുടെ യാത്രയിൽ കൈപിടിച്ച് പതറാതെ മുന്നോട്ട് നടന്ന അമ്മ ഗീത മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാതെ ആയി. മകളുടെ ഓർമ്മകൾ വേരുറഞ്ഞ മനസ്സിൽ മായാത്ത പുഞ്ചിരിയുമായി അവൾ ഇപ്പോഴും ജീവിക്കുന്നു. തന്റെ ജീവന്റെ പാതിയായ മകൾക്ക് എന്നും താങ്ങും തണലുമായി നിന്ന അമ്മ മനസ്സിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ഉള്ള ശ്രമത്തിലാണ് ശരണ്യയുടെ സഹോദരങ്ങൾ ശോണിമയും ശരൺ ജിത്തും.

വർഷങ്ങളായി കാൻസർ പിടിമുറുക്കിയ അടുത്തിടെ വിട പറഞ്ഞ ശരണ്യയുടെ ജീവിതം നാമെല്ലാവരും കണ്ണീരോടെ കണ്ടതാണ്. തലച്ചോറിൽ 9 തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആകേണ്ടി വന്നു. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള മറ്റു രണ്ട് ശസ്ത്രക്രിയകളും നടത്തി. എന്നിട്ടും ജീവനെ പിടിച്ചു നിർത്താനായില്ല. ഇടയ്ക്കിടെ വരാറുണ്ടായിരുന്ന തലവേദന യിലൂടെയാണ് രോഗം സൂചന നൽകിയത്. ആദ്യമൊക്കെ അത് അവഗണിച്ചെങ്കിലും പിന്നീട് അത് ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു. 2012 ൽ കുടുംബാംഗങ്ങളോടൊപ്പം ഓണക്കോടി എടുക്കാനായി നിൽക്കുന്ന വേളയിൽ തലചുറ്റി വീണതിനെതുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ ആയിരുന്നു രോഗാവസ്ഥ അറിഞ്ഞത്.

തമിഴിലും തെലുങ്കിലുമായി നിരവധി സീരിയലുകളിൽ അഭിനയിക്കുന്ന സമയം. അന്ന് എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന സഹോദരി ശോണിമ ശരണ്യയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് കണ്ണീരോടെ ഓർക്കുന്നു. ചേച്ചിക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു എങ്കിലും ശരണ്യ തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞു ഒരിക്കലും കഴിഞ്ഞിരുന്നില്ല. കെ ബി ഗണേഷ് കുമാറിനെ സഹായത്തോടെയാണ് ശാസ്ത്രക്രിയ കായി ശ്രീചിത്ര ഹോസ്പിറ്റലിൽ എതുന്നത്. ശാസ്ത്രക്രിയ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. തിരുവോണത്തിന് പിറ്റേന്ന് നടന്ന ശാസ്ത്രക്രിയയിൽ ശരണ്യക്കും കുടുംബത്തിനും ഓണത്തിന്റെ സന്തോഷം തന്നെ നഷ്ടപ്പെട്ടു.ആദ്യ ശസ്ത്രക്രിയക്കുശേഷം ശരണ്യ വീണ്ടും തന്റെ അഭിനയജീവിതത്തിൽ സജീവമായി.

അഭിനയമായിരുന്നു ശരണ്യയുടെ സ്വപ്നവും ജീവിതവും. സ്കൂൾ കാലഘട്ടം മുതൽ നൃത്തവും സംഗീതവും അഭിനയവും ശരണ്യ ഇഷ്ടപ്പെട്ടിരുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ ശരണ്യയുടെ ചിത്രം മുഖചിത്രം ആയി വന്നതോടെയാണ് അഭിനയ ജീവിതത്തിലേക്ക് ശരണ്യയ്ക്ക് കാൽവെയ്ക്കാൻ ആയത്. അതോടെ സീരിയലിലേക്ക് ബാലചന്ദ്രമേനോൻന്റെ വിളിവന്നു. ദൂരദർശനിലെ ‘സൂര്യോദയം’ ആയിരുന്നു ആദ്യ സീരിയൽ. അതിനുശേഷം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ‘മന്ത്രകോടിയി’ൽ അഭിനയിച്ചുവെങ്കിലും ‘രഹസ്യം’ എന്ന സീരിയൽ ആണ് ഏറെ ശ്രദ്ധയാകർഷിച്ചത്. ചോട്ടാമുംബൈ ലാലേട്ടന്റെ സഹോദരിയായി എത്തിയ ശരണ്യയെ നാമേവരും മറക്കാനിടയില്ല. ചാക്കോ രണ്ടാമൻ,തലപ്പാവ് എന്നീ സിനിമകളിലും വേഷങ്ങൾ ചെയ്തിരുന്നു.

എന്നാൽ തുടരെത്തുടരെ അർബുദം എന്ന രോഗം ശരണ്യയെ വേട്ടയാടുകയായിരുന്നു. രോഗം ഭേദമായി എന്ന് കരുതിയിരിക്കുമ്പോൾ ഓരോ വർഷവും അർബുദം എന്ന വില്ലൻ ശരണ്യയെ തേടിയെത്തി.ആ പോരാട്ടം അവസാനിച്ചു.ക്യാൻസറിനോട് പൊരുതി അവസാനിച്ച ജീവിതം. ആശിച്ചു ലഭിച്ച സ്നേഹ സിനിമയിൽ ഒരു വർഷം പോലും തികച്ചു കഴിയാനുള്ള ഭാഗ്യമുണ്ടായില്ല ശരണ്യയ്ക്ക്.ആദ്യാവസാനം ശരണ്യയ്ക്ക് പിന്തുണയായി നിന്ന, വീടെന്ന സ്വപ്നം സാക്ഷത്കരിക്കാൻ മുൻപന്തിയിൽ നിന്ന അഭിനേത്രി സീമയോടുള്ള സ്നേഹത്തിലാണ് സ്വപ്നവീടിനു’ സ്നേഹ സീമ’ എന്ന് ശരണ്യ പേര് നൽകിയത്.ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ട സ്നേഹസീമയിൽ എന്തെ ദൈവത്തിന്റെ കൈ എത്തിയില്ല.ഇപ്പോഴും ജന മനസ്സുകളിൽ മായാത്ത വസന്തമായി ശരണ്യയുടെ ആ നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞു നിൽക്കുന്നു.

x